advertisement
Skip to content

സാസ്കടൂൺ മലയാളി അസോസിയേഷൻ ജോകിം ജോർജിനെ അഭിനന്ദിച്ചു

ജോസഫ് ജോൺ കാൽഗറി 

സാസ്കടൂൺ: സാസ്കടൂൺ മലയാളി അസോസിയേഷൻ (SMA) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ശ്രീ. ജോകിം ജോർജിൻറെ  പുതിയ സ്ഥാനലബ്ധിയിൽ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദനം രേഖപ്പെടുത്തി .
കാനഡയിലെ ഇന്ത്യയുടെ ട്രേഡ് ചാൻസലർ ആയി നിയമിതനായ ശ്രീ. ജോകിം ജോർജ് 2026 ജനുവരി 2-ന് ന്യൂഡൽഹിയിൽ വച്ചുനടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു .

ജോർജിന്റെ സ്ഥാനാരോഹണം കാനഡയിലെ മുഴുവൻ മലയാളി സമൂഹത്തിനും അഭിമാനകാരവും  മാത്രമല്ല ഇന്ത്യ–കാനഡ വ്യാപാരബന്ധങ്ങൾ  ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുവാൻ സാധിക്കുമെന്നും പ്രത്യാശിച്ചു .  ജോർജിന്റെ ഭാവിയിലെ എല്ലാ പ്രവർത്തനങ്ങൾക്കും SMA  വിജയം  ആശംസിക്കുകയും ചെയ്തു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest