advertisement
Skip to content

ഡാളസിലെ സംഗീതപ്രേമികൾക്കായി 'സസ്നേഹം വാലന്റൈൻ': കേരള അസോസിയേഷൻ ഓഫ് ഡാളസ് ഒരുക്കുന്ന സംഗീത സന്ധ്യ ഫെബ്രു:14 നു

പി പി ചെറിയാൻ

ഡാളസിലെ സംഗീതപ്രേമികൾക്കായി കേരള അസോസിയേഷൻ ഓഫ് ഡാളസ് 'സസ്നേഹം വാലന്റൈൻ' എന്ന പേരിൽ സംഗീത വിരുന്ന് സംഘടിപ്പിക്കുന്നു. പ്രണയവും സൗഹൃദവും സംഗീതവും കോർത്തിണക്കി ഫെബ്രുവരി 14-നാണ് പരിപാടി നടക്കുന്നത്.

സമയം: വൈകുന്നേരം 5:30 മുതൽ രാത്രി 8:00 വരെ.
സ്ഥലം: 2707 Dove Creek Lane, Carrollton, TX 75006.
പ്രവേശനം: സൗജന്യമായിരിക്കും.

പാട്ടുപാടാൻ താല്പര്യമുള്ളവർക്ക് ഈ വേദിയിൽ അവസരമുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
പാടാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 8-ന് മുൻപായി ആർട്ട് ഡയറക്ടർ ജിജി പി. സ്കറിയയെ (469-494-1035) വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.പങ്കെടുക്കുന്നവർക്ക് 2026-ലെ കെ.എ.ഡി (KAD) മെമ്പർഷിപ്പ് ഉണ്ടായിരിക്കണം.

പാടാൻ എത്തുന്നവർ പരിപാടി തീരുന്നത് വരെ ഇരുന്ന് സഹകലാകാരന്മാരെ പ്രോത്സാഹിപ്പിക്കണമെന്ന് അസോസിയേഷൻ അഭ്യർത്ഥിച്ചു.ഡാളസിലെ മലയാളി സംഗീതപ്രേമികളെല്ലാം ഈ വിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സെക്രട്ടറി മഞ്ജിത്ത് കൈനിക്കര അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest