advertisement
Skip to content

വിദ്യാലയങ്ങളിൽ ദുരന്ത നിവാരണ ക്ലബുകൾ ആരംഭിക്കുന്നു

സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങളിൽ ദുരന്ത നിവാരണ ക്ലബ്‌ ആരംഭിക്കാനൊരുങ്ങി ജില്ലാ ദുരന്തനിവാരണ അതോറിറ്റി. ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികളിൽ സുരക്ഷ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായാണ് ക്ലബ്ബ് ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ ടീച്ചർ ട്രെയിനർമാർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ അടിയന്തിരഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ജില്ലാ കലക്ടർ എ.ഗീത ഉദ്ഘാടനം ചെയ്തു. 60 ഓളം സ്കൂൾ ട്രെയിനർമാർ പങ്കെടുത്തു. സ്കൂളുകളിൽ 60 വിദ്യാർത്ഥികൾ അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കും.

വെള്ളിമാടുകുന്ന് ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിലെ സീനിയർ ഫയർ സ്റ്റേഷൻ ഓഫീസർ നിധിൻ, നൗഷാദ് എന്നിവർ ക്ലാസുകൾ നയിച്ചു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഇ.അനിതകുമാരി, ഹസാർഡ് അനലിസ്റ്റ് അശ്വതി. പി തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest