advertisement
Skip to content

ഐ.എ.പി.സി ആൽബെർട്ട ചാപ്റ്റർ സംഘടിപ്പിച്ച "വായനക്കാർ എഴുത്തുകാരെ എങ്ങനെ കാണുന്നു സെമിനാർ"

കാൽഗറി: ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് (I A P C ) ആൽബെർട്ട ചാപ്റ്റർ സംഘടിപ്പിച്ച വായനക്കാർ എഴുത്തുകാരെ എങ്ങനെ കാണുന്നു (How Readers See Writers ) എന്ന സെമിനാർ പ്രൊഫ. ഡോ. യു. നന്ദകുമാർ നയിച്ചു .

1891 ൽ പ്രസിദ്ധികരിച്ച സി .വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന സാഹിത്യസൃഷ്ടി മുതൽ , 2024 ൽ പ്രസിദ്ധികരിച്ച റിച്ചാർഡ് പവേർസിൻറെ പ്ലേയ് ഗ്രൗണ്ട് എന്ന ,ന്യൂ - ജെൻസി ജനറേഷൻ വരെയുള്ള സാഹിത്യസൃഷ്ടിയെവരെ പരാമർശിച്ച സെമിനാർ എല്ലാവരെയും ആകർഷിച്ചു .

പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകനും ചിന്തകനുമായ പ്രൊഫ. ഡോ. യു. നന്ദകുമാർ കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ (KSSP) മുഖ്യ നേതൃത്വത്തിൽ ദീർഘകാലം പ്രവർത്തിച്ചു് ശാസ്ത്രബോധം, യുക്തിചിന്ത, സാമൂഹിക ഉത്തരവാദിത്തം എന്നിവ ജനങ്ങളിൽ വളർത്താൻ ജീവിതം സമർപ്പിക്കുന്നു.

ചാപ്റ്റർ പ്രസിഡന്റ് ഡോക്ടർ സിനി ജോൺ സദസ്സിന്, പ്രൊഫ. ഡോ. യു. നന്ദകുമാറിനെ പരിചയപ്പെടുത്തി . നോബിൾ അഗസ്റിൻ സെമിനാറിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

വാർത്ത : ജോസഫ് ജോൺ കാൽഗറി .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest