advertisement
Skip to content

ചിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു.

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. 'സർവ്വീസ്' അഥവാ സേവനം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെട്ട സെമിനാർ ഫാ. ജോഷി വലിയ വീട്ടിൽ ഉദ്ഘാടനം ചെയ്തു. പ്രവർത്തനം ഇല്ലാത്ത പ്രാർത്ഥന വെറും പ്രാർത്ഥനയും, പ്രവത്തനവും പ്രാർത്ഥനയും ഒരുമിക്കുമ്പോൾ അത് സേവനമായി മാറും എന്ന് അദ്ദേഹം തന്റെ ഉദ്ഘാടന സന്ദേശത്തിൽ അനുസ്മരിച്ചു.

സെമിനാറിൽ മുഖ്യ പ്രഭാക്ഷണം നടത്തിയത് മുൻ കുക്ക് കൗണ്ടി സ്റ്റേറ്റ് അറ്റോർണിസ് ജൂവനൈൽ ജസ്റ്റിസ് ബ്യൂറോ ചീഫും നിലവിലെ മേരിവിൽ അക്കാദമി എക്സിക്യൂട്ടീവ് ഡയറക്ടറുമായ സി. കാതറിൻ റയാൻ ആയിരുന്നു. സേവന സന്നദ്ധമായ ഒരു സമൂഹത്തിന്റെ ആവശ്യകതയെപ്പറ്റിയും, സേവനങ്ങൾ ചെയ്തു ശീലിക്കുവാനും , സേവനം എന്നത് എങ്ങിനെ പ്രവർത്തികമാക്കേണമെന്നും സി. കാതറിൻ തന്റെ മുഖ്യ പ്രഭാക്ഷണത്തിലൂടെ ചെറു പുഷ്പ മിഷൻ ലീഗ് അംഗങ്ങൾക്ക് വിവരിച്ചുകൊടുത്തു. നാം ഒരുമിച്ചു ചെയ്‌താൽ നമുക്ക് ചെയ്യുവാൻ സാധിക്കാത്തതായി ഒന്നുംതന്നെയില്ല എന്ന സന്ദേശം കുട്ടികൾക്ക് എത്തിക്കുവാനായി സി. കാതറിന് സാധിച്ചു എന്ന് സെമിനാറിൽ പങ്കെടുത്ത മിഷൻലീഗ് അംഗങ്ങൾ സാക്ഷ്യപ്പെടുത്തി. സി എം എൽ പ്രസിഡന്റ് ആൻഡ്രൂ തേക്കുംകാട്ടിൽ, വൈസ് പ്രസിഡണ്ട് മാരിയൻ കരികുളം, സെക്രട്ടറി ജിയാണ് ആലപ്പാട്ട്, ജോയിന്റ് സെക്രട്ടറി ഡാനിയേൽ കിഴക്കേവാലയിൽ, ട്രഷറർ ഫിലിപ്പ് നെടുത്തുരുത്തിപുത്തെൻപുരയിൽ, ജോയിന്റ് ട്രഷറർ ജേക്കബ് മാപ്ളേറ്റ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി. പാരിഷ് സെക്രട്ടറി സി. സിൽവേരിയസ് എസ്.വി.എം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ജോർജ് മറ്റത്തിപ്പറമ്പിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ബിനു പൂത്തുറയിൽ, നിബിൻ വെട്ടിക്കാട്ട് എന്നിവർ സെമിനാറിന് വേണ്ടിയുള്ള സജ്ജീകരണങ്ങൾക്ക് നേതൃത്വം നൽകി. സെമിനാറിൽ സഹകരിക്കുകയും സജീവമായി പങ്കെടുക്കുകയും ചെയ്ത എല്ലാവർക്കും സി എം എൽ ഡയറക്ടർ ജോജോ അനാലിൽ ഇടവകയ്ക്ക് വേണ്ടി നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest