വാഷിംഗ്‌ടൺ :ന്യൂജേഴ്‌സിയിൽ നിന്നുള്ള .ഡെമോക്രാറ്റിക് നിയമസഭാംഗം, കോറി ബുക്കർ 56,അലക്സിസ് ലൂയിസുമായി വിവാഹനിശ്ചയം പ്രഖ്യാപിച്ചു സെപ്റ്റംബർ 2 ചൊവ്വാഴ്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് അദ്ദേഹം സന്തോഷവാർത്ത പങ്കുവെച്ചത്
"അലക്സിസ് എൻ്റെ ജീവിതത്തിലെ അപ്രതീക്ഷിതമായ അനുഗ്രഹങ്ങളിൽ ഒന്നാണ്," അദ്ദേഹം കുറിച്ചു. തൻ്റെ ആന്തരിക ജീവിതത്തെ മെച്ചപ്പെടുത്താനും സ്നേഹിക്കുന്ന ഒരാളോടൊപ്പം ഒരു വീട് കെട്ടിപ്പടുക്കുന്നതിൻ്റെ സന്തോഷം കണ്ടെത്താനും അവൾ തന്നെ സഹായിച്ചെന്നും ബുക്കർ വ്യക്തമാക്കി.
അലക്സിസ് ലൂയിസുമായുള്ള പ്രണയം ബുക്കർ കഴിഞ്ഞ മാസമാണ് സ്ഥിരീകരിച്ചത്. നടി റൊസാരിയോ ഡോസനുമായി മൂന്ന് വർഷം മുമ്പ് വേർപിരിഞ്ഞതിന് ശേഷമാണ് അദ്ദേഹം പുതിയ ബന്ധം വെളിപ്പെടുത്തിയത്. വാഷിംഗ്ടണിലാണ് ഇരുവരും ഒരുമിച്ച് താമസിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.