advertisement
Skip to content

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ദേശീയതലത്തില്‍ പെന്‍ഷന്‍ വേണം

തിരുവനന്തപുരം: രാജ്യത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ പ്രഥമ ദേശീയ സമ്മേളനം ആഗസ്റ്റ് 19, 20, 21 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കുന്നു. സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം-കേരള ആതിഥ്യം വഹിക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളില്‍ നിന്നായി 250 പ്രതിനിധികള്‍ പങ്കെടുക്കും.

അരനൂറ്റാണ്ടു കാലം ദേശീയവും സാര്‍വ്വദേശീയവുമായ പ്രധാനപ്പെട്ട സംഭവങ്ങളില്‍ ദൃക്‌സാക്ഷികളായവരും മാധ്യമരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിച്ചവരും പ്രമാദമായ അഴിമതികള്‍ പുറത്തുകൊണ്ടുവന്നവരും മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയവരും കേസുകളില്‍ ഉള്‍പ്പെട്ടവരുമായ നിരവധി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സമ്മേളന പ്രതിനധികളായി എത്തുന്നുണ്ട്.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗസ്റ്റ് 20 ന് വൈകുന്നേരം 4 മണിക്കു സമ്മേളനം ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തോടനുബന്ധിച്ച് മാധ്യമസെമിനാര്‍, ഇന്റനാഷണല്‍ ഫോട്ടോപ്രദര്‍ശനം, ഐക്യദാര്‍ഡ്യ സമ്മേളനം തുടങ്ങി വിവിധപരിപാടികളും ഒരുക്കുന്നുണ്ട്. കേരള മീഡിയ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഫോട്ടോ എക്സിബിഷന്‍ ഗാസയില്‍ ജീവാര്‍പ്പണം ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള സ്മരണാഞ്ജലിയാണ്.

ദേശീയസമ്മേളനം മുതിര്‍ന്നമാധ്യമപ്രവര്‍ത്തകരുടെ ഗുരുതരമായ പ്രശ്നങ്ങളെ സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ നടത്തും. ദേശീയ തലത്തിലുള്ള ഒരു പെന്‍ഷന്‍ പദ്ധതി, മെച്ചപ്പെട്ട ആരോഗ്യരക്ഷാപദ്ധതി, ഇന്‍ഷൂറന്‍സ് സൗകര്യങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ദേശീയതലത്തില്‍ പ്രചാരണപ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനം രൂപം കൊടുക്കുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest