advertisement
Skip to content

ഡോ. ഷഹനയുടെ ആത്മഹത്യ: പ്രതി റുവൈസിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: ഡോ. ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി റുവൈസിനെ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 16ന്​ രാവിലെ 11 വരെ​ കസ്റ്റഡിയിൽവിട്ട്​ തിരുവനന്തപുരം അഡീഷനൽ ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റ് എൽസ കാതറിൻ ജോർജിന്‍റേതാണ് ഉത്തരവ്. അഞ്ചുദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസി​െൻറ ആവശ്യം. പ്രതിയെ ചോദ്യംചെയ്യുന്നതിന് അഞ്ചുദിവസം വേണ്ടെന്നും പ്രതിയുടെ സമൂഹമാധ്യമ വിവരങ്ങൾ ചോദിക്കാൻ ഒരുദിവസം മതിയെന്നും പ്രതിഭാഗം വാദിച്ചു.

ഇരുവാദങ്ങളും പരിഗണിച്ചാണ് കോടതി ഉത്തരവ്. അതീവ ഗൗരവമുള്ള കേസെന്ന നിരീക്ഷണത്തോടെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പ്രതിയെ കരുനാഗപ്പള്ളിയിൽ കൊണ്ടുപോയി തെളിവ്​ ശേഖരിക്കാനും സമൂഹമാധ്യമ വിവരങ്ങൾ ശേഖരിക്കാനുമാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. 2023 ഡിസംബർ നാലിനാണ് തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ സിറ്റി പ്ലാസ ഫ്ലാറ്റിൽ ഷഹനയെ മരിച്ചനിലയിൽ കണ്ടത്​.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest