കാരോൾട്ടൻ (ഡാളസ്): പ്രമുഖ മാധ്യമപ്രവർത്തകനും സഭാ-സാമൂഹിക പ്രവർത്തകനുമായ ശ്രീ ഷാജി രാമപുരത്തിന്റെ അറുപതാം ജന്മദിനം (ഷഷ്ഠിപൂർത്തി) വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ ആഘോഷിച്ചു. ജനുവരി 11-ന് വൈകീട്ട് കാരോൾട്ടൻ ചർച്ച് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ആത്മീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്ത് അദ്ദേഹത്തിന് ആശംസകൾ നേർന്നു.






ഷാജി രാമപുരത്തിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് റവ റോയ് തോമസ്,റവ ഷിബി ഏബ്രഹാം,റവ. റോബിൻ വർഗീസ്,റവ. ബേസിൽ (KECF പ്രസിഡന്റ്),റവ. ഏബ്രഹാം കുരുവിള, പി റ്റി മാത്യു , പി പി ചെറിയാൻ നിരവധി വിശിഷ്ടാതിഥികൾ സംസാരിച്ചു:ഹൂസ്റ്റണിൽ നിന്നും തോമസ് മാത്യു (ജീമോൻ റാന്നി ,ഡെട്രോയിറ്റിൽ നിന്നും ഐ പി എൽ കോർഡിനേറ്റർ സി വി സാമുവേൽ എന്നിവർ ജന്മദിനാശംകൾ നേർന്നു അയച്ച സന്ദേശങ്ങൾ ചടങ്ങിൽ വായിച്ചു
മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ദീർഘകാലമായി സമൂഹത്തിന്റെ സ്പന്ദനങ്ങൾ ഒപ്പിയെടുത്ത വ്യക്തിയാണ് ഷാജി രാമപുരമെന്ന് യോഗത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു. മാർത്തോമാ സഭാ നോർത്ത് അമേരിക്ക - ഡയോസീസ് കൗൺസിൽ അംഗം എന്ന നിലയിൽ അദ്ദേഹം നടത്തുന്ന ആത്മീയ-സമാധാന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്. ഒരു മികച്ച സംഘാടകൻ എന്ന നിലയിലും ലോക്കൽ കമ്മിറ്റികളിലെ സജീവ സാന്നിധ്യം എന്ന നിലയിലും അദ്ദേഹം എല്ലാവർക്കും മാതൃകയാണെന്ന് ചടങ്ങിൽ അഭിപ്രായമുയർന്നു.
"ഔദ്യോഗികവും സാമൂഹികവുമായ ഒട്ടേറെ ഉത്തരവാദിത്തങ്ങൾക്കിടയിലും കുടുംബത്തെ വലിയ സ്നേഹത്തോടെ ചേർത്തുനിർത്തുന്ന മാതൃകാപരമായ ഒരു വ്യക്തിത്വമാണ് അദ്ദേഹം. ഷാജി രാമപുരം പുലർത്തുന്ന സത്യസന്ധതയും സേവന മനോഭാവവും പുതുതലമുറയ്ക്ക് വലിയ പ്രചോദനമാണ്." - ചടങ്ങിലെ പ്രസംഗകർ.
അറുപതിന്റെ നിറവിലെത്തിയ ഷാജി രാമപുരത്തിന് ആരോഗ്യപൂർണ്ണമായ ദീർഘായുസ്സും ഐശ്വര്യവും നേർന്നുകൊണ്ട് റവ. ഷിബി ഏബ്രഹാം സമാപന പ്രാർത്ഥനയും ആശീർവാദവും നടത്തി. സ്നേഹോഷ്മളമായ ഈ സംഗമം ഡാളസിലെ മലയാളി സമൂഹത്തിനിടയിൽ അദ്ദേഹത്തിനുള്ള വലിയ സ്വീകാര്യതയുടെ തെളിവായി മാറി.