advertisement
Skip to content

ഷാ​ർ​ജ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ എ​ക്സി​ബി​ഷ​ൻ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കും

ഷാ​ർ​ജ: റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യി​ലെ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന ഷാ​ർ​ജ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ എ​ക്സി​ബി​ഷ​ൻ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കും. ഷാ​ർ​ജ കി​രീ​ടാ​വ​കാ​ശി​യും ഡെ​പ്യൂ​ട്ടി ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി​യു​ടെ മു​ഖ്യ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​നം എ​ക്സ്​​പോ സെൻറ​റി​ലാ​ണ്​ അ​ര​ങ്ങേ​റു​ന്ന​ത്. ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി​യും ​ഷാ​ർ​ജ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ൻ വ​കു​പ്പും സം​യു​ക്​​ത​മാ​യാ​ണ്​ പ്ര​ദ​ർ​ശ​നം ഒ​രു​ക്കു​ന്ന​ത്.

യു.​എ.​ഇ​ക്ക്​ അ​ക​ത്തും പു​റ​ത്തു​മു​ള്ള വി​വി​ധ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ക​മ്പ​നി​ക​ൾ പു​തി​യ പ​ദ്ധ​തി​ക​ൾ മേ​ള​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തും. റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ​ബ്രോ​ക്ക​ർ​മാ​ർ, സാ​മ്പ​ത്തി​ക സ്ഥാ​പ​ന​ങ്ങ​ൾ, നി​ർ​മാ​ണ​ക്ക​മ്പ​നി​ക​ൾ, റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഏ​ജ​ന്‍റ്​​സ്, പ്രോ​ജ​ക്ട്​ മാ​നേ​ജ്​​മെ​ന്‍റ്​ സ​ർ​വി​സ്​ ക​മ്പ​നി​ക​ൾ, റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഉ​ട​മ​ക​ൾ, എ​ൻ​ജി​നീ​യ​റി​ങ്​ സ​ർ​വി​സ്​ ക​മ്പ​നി​ക​ൾ എ​ന്നി​വ​ർ എ​ക്സി​ബി​ഷ​നി​ൽ പ​​ങ്കെ​ടു​ക്കും.

ഇ​തി​ന്​ പു​റ​മെ വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും വ​കു​പ്പു​ക​ളും പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. എ​ക്സി​ബി​ഷ​ൻ ദി​ന​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി വി​വി​ധ ഓ​ഫ​റു​ക​ളും മ​റ്റും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ക്ഷേ​പ​ത്തി​ന്​ അ​വ​സ​ര​മൊ​രു​ക്കു​ന്ന​തു​മാ​യി​രി​ക്കും മേ​ള. ഇ​ത്ത​വ​ണ സൗ​ജ​ന്യ വ​ർ​ക്​​ഷോ​പ്പു​ക​ളും പാ​ന​ൽ ച​ർ​ച്ച​ക​ളും ഒ​രു​ക്കി​യി​ട്ടു​മു​ണ്ട്. ഇം​ഗ്ലീ​ഷി​ലും അ​റ​ബി​യി​ലു​മാ​യി​രി​ക്കും പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക. മേ​യ്​ 28നാ​ണ്​ മേ​ള സ​മാ​പി​ക്കു​ക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest