ഓൺലൈൻ ഏകോപനവും മാധ്യമധർമ്മവും എന്നവിഷയത്തെപ്പറ്റി നമ്മിൽ പലർക്കും അവബോധമുണ്ടാകേണ്ടത് അത്യാവശ്യമാണ്. ഡിജിറ്റൽ യുഗത്തിലാണ് നാമിന്ന് ജീവിക്കുന്നത്. രാജ്യാതിർത്തികളില്ലാതെ വീഡിയോ കോളിലൂടെയും മറ്റ് ഇന്റർനെറ്റ് ടെക്നോളജി ഉപയോഗിച്ചും പരസ്പരം കാണാനും സംസാരിക്കാനും കഴിയുന്ന കാലം. മറ്റൊരാളുടെ ഫോണും കമ്പ്യൂട്ടറും അവരുടെ അനുമതിയോടെ എനിഡെസ്ക് ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്ന കാലം. ലോകത്തെവിടെ നിന്നും എവിടേക്കും ഫോണുപയോഗിച്ച് പണം അയയ്ക്കാൻ കഴിയുന്ന കാലം. ഈ കാലത്താണ് നമ്മൾ വെറും വെറും സാങ്കേതികത്വത്തെ പഴി പറയുന്നത്.
1️⃣ ഓൺലൈൻ മീറ്റിങ്ങുകൾ – ഇന്നത്തെ യാഥാർഥ്യം,, ഇന്ന് ലോകം ഉപയോഗിക്കുന്ന പ്രധാന സംവിധാനങ്ങൾ:
Zoom, Google Meet, Microsoft Teams, WhatsApp Video Call
👉 ഇതിലൂടെ:
കാനഡയിൽ ഇരിക്കുന്ന പ്രസിഡണ്ടും ഇന്ത്യ, അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലുള്ള സെക്രട്ടറിമാരും കമ്മിറ്റിയംഗങ്ങളും ഒരേ സമയം മീറ്റിങ്ങിൽ പങ്കെടുക്കാൻ കഴിയും. രാജ്യമോ, നഗരമോ മീറ്റിംഗിന് ഒരു തടസ്സവും അല്ല. ഇതാണ് ഇന്നത്തെ പ്രവർത്തനരീതി.
ഗ്ലോബൽ കമ്മിറ്റികൾ – നിയമപരവും പ്രായോഗികവും
ഇന്നത്തെ സംവിധാനത്തിൽ, പ്രസിഡണ്ട് ഒരു രാജ്യത്ത്, ജനറൽ സെക്രട്ടറി മറ്റൊരു രാജ്യത്ത്, ട്രഷറർ വേറെ രാജ്യത്ത്, കമ്മിറ്റിയംഗങ്ങൾ വിവിധ രാജ്യങ്ങളിൽ. ഇത് പൂർണ്ണമായി നിയമപരവും പ്രായോഗികവുമാണ്. കാരണം. തീരുമാനങ്ങൾ ഓൺലൈൻ മീറ്റിങ്ങുകളിലൂടെയാണ്. രേഖകൾ ഡിജിറ്റലായി പങ്കുവെക്കാം. വോട്ടിംഗ് പോലും ഓൺലൈനായി നടത്താം. ഇത് ലോകം മുഴുവൻ അംഗീകരിച്ചിരിക്കുന്ന സംവിധാനമാണ്.രേഖകളും തീരുമാനങ്ങളും പങ്കുവയ്ക്കാൻ ഡിജിറ്റൽ സംവിധാനങ്ങളുണ്ട്. ഇന്ന് സാധാരണയായി ഉപയോഗിക്കുന്നത്:Email, WhatsApp / Telegram Groups, Google Docs / Drive. Cloud Storage
👉 ഇതിലൂടെ:
Minutes of Meeting തയ്യാറാക്കാം, തീരുമാനങ്ങൾ രേഖപ്പെടുത്താം, എല്ലാവർക്കും ഒരേസമയം പരിശോധിക്കാം, ഓഫീസിൽ നേരിട്ട് ഇരിക്കേണ്ട നിർബന്ധമില്ല, കാനഡയിൽ എവിടെയിരുന്നും പ്രസ്ഥാനം നയിക്കാംകാനഡ പോലുള്ള രാജ്യങ്ങളിൽ ഒരു നഗരത്തിൽ മാത്രം ഇരുന്ന് പ്രവർത്തിക്കണം എന്ന നിയമമില്ല, ഒരാൾക്ക് വീട്ടിൽ ഇരുന്ന് പോലും സംഘടന നയിക്കാം. മീറ്റിങ്ങുകൾ വിളിക്കാം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാം. ഇതാണ് ഇന്നത്തെ അഡ്മിനിസ്ട്രേഷൻ മോഡൽ. മാധ്യമധർമ്മത്തിന്റെ അടിസ്ഥാനം, ഇന്നത്തെ അഡ്മിനിസ്ട്രേഷൻ സംവിധാനം, ഡിജിറ്റൽ ലോകത്തിന്റെ പ്രവർത്തനരീതി എന്നിവയെപ്പറ്റി ഓരോ മാധ്യമപ്രവർത്തകനും പഠിച്ചിരിക്കണം. ജനങ്ങളിലേക്ക് നന്മകൾ എത്തിക്കുക, അനീതികൾ ചൂണ്ടിക്കാണിക്കുക, സമൂഹത്തിൽ നീതി നടപ്പാക്കാൻ സഹായിക്കുക എന്നതാണ് മാധ്യമപ്രവർത്തകന്റെ ധർമ്മം.
ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങൾ. പത്രധർമ്മം എന്താണെന്ന് അറിയുന്നവരാണ് ഈ പ്രസ്ഥാനത്തോടൊപ്പം നിൽക്കേണ്ടത്. മാധ്യമപ്രവർത്തകരെ സമൂഹത്തിന്റെ മുന്നിൽ പൊട്ടന്മാരാക്കുന്ന സമീപനങ്ങൾ ആർക്കും ഗുണം ചെയ്യില്ല.വിമർശനമുണ്ടെങ്കിൽ: വസ്തുതകളോടെ അറിവോടെ മാന്യമായ ഭാഷയിൽ അത് നടത്തുക. അതാണ് ഒരു മാധ്യമപ്രവർത്തകന്റെ അന്തസ്സും ഉത്തരവാദിത്വവും.