advertisement
Skip to content

ഓസ്‌ട്രേലിയൻ മലയാളി നിർമ്മാതാവ് ഷിബു പോളിന്റെ തുമ്പി തുള്ളൽ' എന്ന ഓണപ്പാട്ട് ആൽബം പുറത്തിറങ്ങി

ബ്രിസ്‌ബേൻ:ഓസ്‌ട്രേലിയൻ മലയാളി നിർമ്മാതാവ് ഷിബു പോളിന്റെ സംഗീത സമ്മാനം തുമ്പി തുള്ളൽ' എന്ന ഓണപ്പാട്ട് ആൽബം പുറത്തിറങ്ങി .ഈ ഓണത്തിന് മലയാളികൾക്ക് സംഗീതത്തിന്റെ വേറിട്ടൊരു അനുഭവം നൽകിക്കൊണ്ട് 'തുമ്പി തുള്ളൽ' എന്ന പുതിയ ഓണപ്പാട്ട് ആൽബം പുറത്തിറക്കിയിരിക്കുന്നതു .

സന്ധ്യ ഗിരീഷ് പാടി, വരികൾ എഴുതിയ ഈ ആൽബത്തിന് ഗിരീഷ് ദേവ് സംഗീതവും ഓർക്കസ്ട്രേഷനും നിർവ്വഹിച്ചിരിക്കുന്നു. അരീഷ് മാത്യു തെക്കേക്കര കീബോർഡ് പ്രോഗ്രാമിംഗും അപ്പുസ് നാദസ്വരവും കൈകാര്യം ചെയ്തിട്ടുണ്ട്.നിഖിൽ റോയ്, ശ്രീജു എന്നിവരാണ് ക്യാമറ. അനീഷ് സ്വാതി എഡിറ്റിംഗും ഡിഐയും നിർവഹിച്ചു. ഡെസിബെൽ ഓഡിയോ ഫാക്ടറി, പെന്റാ സ്പേസ് ഏരവിപേരൂർ, പെനെലോപ്പ് കൊച്ചി തുടങ്ങിയ സ്റ്റുഡിയോകളിലാണ് റെക്കോർഡിംഗ് നടന്നത്. ഡിസൈനുകൾ ഒരുക്കിയത് രാജീവ് രാജ് സപ്താ ഡിസൈൻസ് ആണ്. സംഗീതലക്ഷ്മി കോ-ഓർഡിനേഷനും മ്യൂസിക് പെന്റ മ്യൂസിക് പ്രൊഡ്യൂസേഴ്സും ആയി പ്രവർത്തിച്ചു.

മനോരമ മ്യൂസിക് ആണ് ഈ ആൽബം പുറത്തിറക്കിയത്. ഇന്ന് രാവിലെ റിലീസ് ചെയ്ത ഈ ഗാനം എല്ലാവരും കണ്ട് പ്രോത്സാഹിപ്പിക്കണമെന്ന് അണിയറപ്രവർത്തകർ അഭ്യർത്ഥിച്ചു. ഈ ഗാനം യൂട്യൂബിൽ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://youtu.be/BoLdlJzo-RY. ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിന് അഭിമാനമായി മാറിയ ഷിബു പോളിന്റെ ഈ സംരംഭം ഇതിനകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest