advertisement
Skip to content

ശിവഗിരി ഫൗണ്ടേഷൻ ഓഫ് വാഷിങ്ടൺ ഡി. സി യുടെ (എസ്. എഫ്. ഡബ്ലിയു. ഡി. സി) വിഷു ആഘോഷം

വാഷിംഗ്ടൺ ഡി.സി: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡി. സിയിൽ ശിവഗിരി ഫൌണ്ടേഷൻ ഓഫ് വാഷിംഗ്ടൺ ഡി.സിയുടെ (എസ്. എഫ്. ഡബ്ലിയു. ഡി. സി) വിഷു ആഘോഷം ഇക്കഴിഞ്ഞ ഏപ്രിൽ 14-)൦ തീയതി സമുചിതമായി ആഘോഷിച്ചു. കേരളത്തിലെ കാർഷികോത്സവം കൂടിയാണ് വിഷു. സംസ്‌കൃതത്തിൽ വിഷു എന്നാൽ തുല്യം എന്നാണ് അർത്ഥമാക്കുന്നത്. ഈ ദിവസം പകലും രാത്രിയും തുല്യതയോടെ വരുന്നു. മേടസംക്രമത്തിന്റെ ദിവസമായ വിഷു ഒരു കുടുംബ ഉത്സവമാണ്.

എസ്. എഫ്. ഡബ്ലിയു. ഡി. സിയുടെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷം വിഷുക്കണി, വിഷു കൈനീട്ടം, കാർഷികവിത്തുകളുടെ വിതരണം, വിഷു സദ്യ എന്നിവയോടുകൂടി ആഘോഷിച്ചു. പ്രസ്‌തുത ആഘോഷത്തിൽ എസ്. എഫ്. ഡബ്ലിയു. ഡി. സി പ്രസിഡന്റ് വിഷുവിൻറെ പ്രാധാന്യത്തെക്കുറിച്ചു സംസാരിക്കുകയും തുടർന്ന് മുതിർന്ന എസ്. എഫ്. ഡബ്ലിയു. ഡി. സി അംഗങ്ങൾ വിഷുകൈനീട്ടവും, കാർഷിക വിത്തുകളുടെ വിതരണം നടത്തുകയും ചെയ്തു. അതിനു ശേഷം വിഭവസമൃദ്ധമായ വിഷു സദ്യയും നടന്നു.

വാർത്ത: മോഹൻ കുമാർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest