advertisement
Skip to content

മാർത്തോമാ സഭയുടെ ആദ്യ വനിതാ മണ്ഡലാംഗം ശോശാമ്മ തോമസ് അന്തരിച്ചു

പി പി ചെറിയാൻ

ഡാളസ്/പുല്ലാട് :മാടോളിൽ ശോശാമ്മ തോമസ് (‘അമ്മിണി’ 90 ) നവംബർ 7 വെള്ളിയാഴ്ച കേരളത്തിൽ അന്തരിച്ചു. മാരാമൺ ഇടത്തുമണ്ണിൽ കുടുംബാംഗമാണ്,ഡാളസ് കാരോൾട്ടൻ മാർത്തോമാ ഇടവകാംഗമാണ്

ഭർത്താവ് : കെ.ടി. തോമസ്(പാപ്പച്ചായൻ)
മക്കൾ : സജി തോമസ്, സ്റ്റെർലിംഗ് തോമസ്,
മരുമക്കൾ ജിജി തോമസ്, ലിജി തോമസ്,

ഡാളസിലെ ജെയിംസ് മേപ്പുറത്തു,അലക്സ് എം അലക്സാണ്ടർ എന്നിവർ സഹോദരന്മാരാണ്

1968-ൽ യു.എസ്.യിൽ എത്തിയ സോശമ്മ അമ്മിണി, പാർക്കലണ്ടിൽ ജോലി ആരംഭിച്ച് പിന്നീട് വാഡ്‌ലി ക്യാൻസർ ആശുപത്രിയിലേക്ക് മാറി. നിരവധി വർഷങ്ങളായി ബെയ്‌ലർ ആശുപത്രിയിൽ ഓങ്കോളജി നേഴ്സായി ജോലിചെയ്തു. കാൻസർ വിഭാഗത്തിലെ നേഴ്സായി, അവരുടെ സ്നേഹവും പരിചരണവും, പിന്തുണയും, വിദഗ്ധതയും നിരവധി രോഗികൾക്ക് പ്രചോദനമായി.

ഡാലസ് മാർത്തോമാ ചർച്ചിൽ വൈസ് പ്രസിഡന്റ്, സേവികാസംഗം വൈസ് പ്രസിഡന്റ്, മേഖല കൗൺസിൽ അംഗം, അമേരിക്കയിൽ നിന്നുള്ള ആദ്യ വനിതാ മണ്ഡലംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.കോയറിൽ സജീവമായി പങ്കാളിയായിരുന്നു.

ഫ്യൂണറൽ സർവീസ്:
തിങ്കൾ, നവംബർ 10, 2025
11:00 AM - വീട്ടിൽ
1:00 PM - സെന്റ് പോൾസ് മാർത്തോമാ പള്ളി, വാർയ്യണ്ണൂർ, പുല്ലാട് , തോട്ടപുഴശ്ശേരി, കേരള 689548

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest