advertisement
Skip to content

സിജു സെബാസ്റ്റ്യൻ നാഷണൽ കമ്മിറ്റി മെംബെർ ആയി മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക് : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റി മെംബെർ ആയി ന്യൂ യോർക്കിലെ സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ തിളങ്ങി നിൽക്കുന്ന സിജു സെബാസ്റ്റ്യൻ (പുതുശ്ശേരി )നാഷണൽ കമ്മിറ്റി മെംബെർ ആയി മത്സരിക്കുന്നു. ഫൊക്കാനയുടെ ഇപ്പോഴത്തെ നാഷണൽ കമ്മിറ്റി മെംബെർ ആയും പ്രവർത്തിക്കുന്ന സിജു സജിമോൻ ആന്റണി നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് മത്സരിക്കുന്നത്.

ന്യൂ യോർക്ക് മലയാളികൾക്കിടയിൽ സുപരിചിതനും സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ തിളങ്ങി നിൽക്കുന്ന കരുത്തുറ്റ വെക്തി, ആരുമായും സഹകരിച്ചു പോകുന്ന നേതൃത്വപാടവം, അങ്ങനെ ആർക്കും പകരംവെക്കനില്ലാത്ത നേതാവാണ് സിജു സെബാസ്റ്റ്യൻ . ഏല്‍പ്പിക്കുന്ന ചുമതലകള്‍ കൃത്യമായും ഭംഗിയായും നിര്‍വ്വഹിക്കുന്ന സംഘാടകനാണ് സിജു അതുകൊണ്ടു തന്നെ ന്യൂ യോർക്കിലെ മിക്ക മലയാളി അസോസിയേഷനുകളുമായും സഹകരിച്ചു പ്രവർത്തിക്കുകയും അവരുടെ പ്രവർത്തനങ്ങളിൽ പങ്കാളി ആവുകയും ചെയ്യുന്ന വ്യക്തികുടി ആണ് .

സിജു മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും MBA എടുത്തിട്ടുള്ള അദ്ദേഹം സീനിയർ അക്കൗണ്ടന്റ് ആയും മോർഗേജ് ലോൺ ഓഫീസർ ആയും ജോലി ചെയുന്നു . സാമൂഹ്യ പ്രവർത്തനത്തിലായാലും ബിസിനസ്സ് ആയാലും തൊടുന്നത് എല്ലാം പൊന്നാക്കുന്ന രീതിയാണ് സിജുവിന്റേത്.

സെന്റ് മേരി ചർച്ച ലോങ്ങ് ഐലൻഡ് , ന്യൂ യുറോക്കിന്റെ ആക്റ്റീവ് മെംബേർ ആയി പ്രവർത്തിക്കുന്ന സിജു , സ്ഥാനമോഹങ്ങളോട് അമിത ഭ്രമമില്ലാത്ത സൗമ്യ സ്വാഭാവക്കാരനായ ഒരു പ്രവർത്തകൻ ആയി എവിടെയും കൂടെ കൂടുന്ന വ്യക്തിത്വമാണ് .. എറണാകുളം ഞാറക്കൽ സ്വദേശിയായ സിജു പുതുശ്ശേരി കുടുബാംഗമാണ് .

അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയായിട്ടാണ് സിജു സെബാസ്റ്റ്യൻ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. സ്വന്തം ജീവിതവും കരിയറും ജനക്ഷേമ പ്രവർത്തനങ്ങൾക്കും സാമൂഹ്യപ്രവർത്തനത്തിനുമായി മാറ്റിവച്ച അതുല്യ പ്രതിഭയാണ് സിജു.
സിജു സെബാസ്റ്റ്യന്റെ സംഘടനാ മികവും നേതൃ പാടവവും യുവ നേതാകൾക്ക് മുൻതൂക്കമുള്ള ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിൽ ഒരു വൻ മുതൽ കുട്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

യുവ തലമുറയെ അംഗീകരിക്കുന്നതിനോടൊപ്പം അനുഭവസമ്പത്തുള്ള വ്യക്തികളെ കുടി മുന്നിൽ നിർത്തി പ്രവർത്തിക്കുവാൻ തയ്യാർ എടുക്കുബോൾ യുവ തലമുറയെ അംഗീകരിക്കുന്നതിനോടൊപ്പം അനുഭവസമ്പത്തുള്ള വ്യക്തികളെ കുടി മുന്നിൽ നിർത്തി പ്രവർത്തിക്കുവാൻ തയ്യാർ എടുക്കുബോൾ സിജു സെബാസ്റ്റ്യന്റെ അനുഭവ സമ്പത്തിനും കഴിവിനും കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.ന്യൂ യോർക്ക് റീജിയനിൽ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ സിജു സെബാസ്റ്റ്യന്റെ മത്സരത്തെ പിന്തുണക്കുന്നു . കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന , അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ , ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ , രാജീവ് കുമാരൻ, ലതാ മേനോൻ , മേരി ഫിലിപ്പ് , മേരികുട്ടി മൈക്കിൾ , മനോജ് മാത്യു ,ഡോ. ഷൈനി രാജു, ജോർജി വർഗീസ് , സ്റ്റാന്‍ലി ഇത്തൂണിക്കല്‍, ട്രസ്റ്റീ ബോർഡ് മെംബർ ആയി സതിഷ് നായർ , റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിൻഡോ ജോളി , കോശി കുരുവിള,ഷാജി സാമുവേൽ, ധീരജ് പ്രസാദ് , ജോസി കാരക്കാട് എന്നിവർ സിജു സെബാസ്റ്റ്യന് വിജയാശംസകൾ നേർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest