advertisement
Skip to content

സിന്ദൂര്‍ സിന്ധൂര സന്ധ്യയില്‍ തുര്‍ക്കിനുണയന്‍

ഇന്ത്യയുടെ ഹൃദയത്തില്‍ ശോകാഗ്നി പടര്‍ത്തിയ നാളുകളായിരിന്നു (2025 ഏപ്രില്‍ 22) കാശ്മീര്‍ പഹല്‍ഗാം 26 വിനോദ സഞ്ചാരികളുടെ കൂട്ടകൊലപാതകം. ഓട്ടോമന്‍ തുര്‍ക്കികളെപോലെ ഇന്നും മനുഷ്യരുടെ തലച്ചോറുകളെ പിളര്‍ത്തി മരണത്തിലും ചിരിക്കുന്ന മതഭ്രാന്തന്മാരുടെ ലോകം. ശാന്തിയും സമാധാനവും കളിയാടിനിന്ന കാശ്മീരില്‍ ഇന്ത്യന്‍ വനിതകളുടെ സിന്ധൂരം തുടച്ചുമാറ്റി അവരെ കണ്ണീ രിലെത്തിച്ച കാലന്മാര്‍ക്ക് കാലനൂമുണ്ടാകും കാലക്കേട് എന്നതിന്‍റെ തെളിവാണ് അവരുടെ മസ്തകം പിളര്‍ന്ന ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന വജ്രായുധം. ഇന്ത്യന്‍ ഭരണകൂടവും സൈന്യവും അഭി മാനകരമായ നേട്ടമാണ് കൈവരിച്ചത്. മണ്ണിന്‍റെ അവകാശികളല്ലാത്ത മണ്ണില്‍ പുഴുക്കളെപോലെ ജീവി ക്കുന്ന അഭയാര്‍ത്ഥികളായ മനുഷ്യര്‍ ഈ ആധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജിന്‍സ് യുഗത്തില്‍, മനുഷ്യര്‍ ചന്ദ്രനില്‍ വിരുന്നൊരുക്കാനുള്ള മഹത്തായ സാങ്കേതിക ശാസ്ത്ര സാഹിത്യ സംസ്കാരം വളരുമ്പോള്‍ പഴഞ്ചന്‍ മത പ്രമാണങ്ങള്‍ പഠിച്ചു് വളര്‍ന്ന സവര്‍ണ്ണ യാഥാസ്ഥികരായ, മതമൗലികവാദികള്‍ വളര്‍ന്നു വരുന്ന തലമുറയെ നാശത്തിലേക്ക് തള്ളിവിടുന്നു. അവര്‍ക്ക് രക്ഷാകവചമായി ഭരണകൂടങ്ങള്‍ മാറുന്നു. മനുഷ്യനും ഭരണകൂടങ്ങള്‍ക്കും മാറ്റമുണ്ടെങ്കിലും മതപുസ്തകങ്ങള്‍ക്ക് കാലോചിതമായ മാറ്റങ്ങള്‍ വരു ത്താന്‍ തയ്യാറല്ലാത്തവര്‍.

പ്രവാസികളായ മലയാളികളും ലോക ജനതയും ഇന്ന് ഗൗരവമായി പറയുന്നത് ഇന്ത്യന്‍ സ്ത്രീ യുടെ സിന്ധൂരപ്പൊട്ട് തേടിവന്നവര്‍ക്ക് ചെന്താമരപ്പൂപോലെ ചുവന്ന ശ്യാമനിറമാര്‍ന്ന ചെന്തളിരുകളാ ണല്ലോ ഇളകി മിന്നുന്ന വിധം പാകിസ്താനിലെങ്ങും ഇന്ത്യ വിതറിയത്. പാകിസ്താന്‍റെ വ്യോമ താവള മണിത്തിണ്ണകളില്‍ ചിതറിതെറിച്ച കുങ്കുമപൂക്കളുടെ സുഗന്ധം ദുര്‍ഗന്ധമായി സോഷ്യല്‍ മീഡിയ കൊണ്ടാ ടുകയാണ്. ഈ കൂട്ടര്‍ എന്തും പെരുപ്പിച്ചു് കാണിച്ചു കൈയടി വാങ്ങി കാശ് വാങ്ങുന്നവരാണല്ലോ. മനുഷ്യരിലെ ആത്മീയ ആജ്ഞത മൂലം മതം നോക്കി പുരുഷന്മാരെ തെരെഞ്ഞുപിടിച്ചു കൊല്ലുക, അത് കണ്ട് മനം തകര്‍ന്ന് പിടഞ്ഞുകരയുന്ന ഭാര്യമാര്‍, കുഞ്ഞുങ്ങള്‍ അവരെ നോക്കി മനുഷ്യ സ്നേഹികളായ ലോക മനുഷ്യര്‍ നൊമ്പരപ്പെടുന്നു. ഈ മതഭീകരരെ കാലപുരിക്ക് അയക്കേണ്ടത് ഈ പ്രപഞ്ച ശക്തി യുടെ ആവശ്യം കൂടിയാണ്. ഓട്ടോമന്‍ ഭരണം പോലെ മതഭ്രാന്ത് പിടിച്ച പേപ്പട്ടികള്‍. അവര്‍ക്ക് കാതില്ല, കരഞ്ഞാല്‍ കേള്‍ക്കുകയുമില്ല.ചുട്ടെരിക്കുക മാത്രമേ മാര്‍ഗ്ഗമുള്ളു. അതാണ് ഇപ്പോള്‍ പലയിടത്തും കാണുന്നത്. ഗള്‍ഫ് ആഫ്രിക്കന്‍ രാജ്യങ്ങളടക്കം ഈ മതഭ്രാന്തില്‍ എത്രയോ ക്രിസ്തിയാനികളെ, പാവങ്ങളെയാണ് ഈ ഭീരുക്കള്‍ കൂട്ടക്കൊല ചെയ്യുന്നത്. പാകിസ്ഥാന്‍ തന്‍റെ സഹോദരന്‍ എന്ന് പറ ഞ്ഞത് തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗന്‍ ആണ്. ചേട്ടന്‍റനുജന്‍ കൊന്ത ക്കുറുപ്പായ തുര്‍ക്കിനുണയനും കൂട്ടുപ്രതിയാണ്. പാകിസ്ഥാനെപ്പോലെ കള്ളങ്ങള്‍ പടച്ചുവിടാനും, ചതിയി ലൂടെ നേട്ടങ്ങള്‍ കൊയ്യാനും മടിയില്ലാത്തവന്‍.തുര്‍ക്കിയില്‍ നിന്ന് ആയുധങ്ങള്‍ കപ്പല്‍, വിമാനം വഴി എത്തി ച്ചിട്ട് പറഞ്ഞത് ഡീസല്‍ അടിക്കാന്‍ അതുവഴിയൊന്ന് കയറിയെന്നാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞതു പോലെ ഭീകരതയ്ക്ക് കൂട്ടുനില്‍ക്കുന്നവരെയും ഒറ്റപ്പെടുത്തണം.

മനുഷ്യ മനഃസാക്ഷി മരവിച്ച ഓട്ടോമന്‍ തുര്‍ക്കിയെപ്പോലെ മതഭ്രാന്തുള്ള ഒരു പ്രസിഡന്‍റ് ഉണ്ടാ യാല്‍ ആ നാടിന്‍റെ ശാപമാണ്. ഓട്ടോമന്‍ ചെയ്തിട്ടുള്ള കുറെ ക്രൂരതകള്‍ എന്‍റെ പല പാശ്ചാത്യ യാത്ര പുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യ ജീവന് ആഴവും അഴകും നല്‍കുന്ന ഒരു ഭരണകര്‍ ത്താവല്ല എര്‍ദോഗനെന്നും മതഭ്രാന്തിലൂടെ ജനത്തെ ഏകാധിപത്യത്തിലേക്ക് തള്ളിവിടുകയാണ് ലക്ഷ്യ മെന്ന് എന്‍റെ കഴിഞ്ഞ മാസത്തെ (മാര്‍ച്ച്-2025) തുര്‍ക്കി യാത്രയില്‍ അവിടുത്തെ ജനങ്ങളില്‍ നിന്ന് മനസ്സിലാക്കി.

പലപ്പോഴായി ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങി മേയര്‍ ഇമാമോഗ്ലുവിന്‍റെ തടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഞങ്ങള്‍ നടന്ന വഴിയിലും പോലീസ് വഴിതിരിച്ചു വിട്ടു. പോലീസ് പ്രതിഷേധക്കാരെ നേരിട്ടത് ടിയര്‍ ഗ്യാസ്, റബ്ബര്‍ ബുള്ളറ്റുകള്‍ ഉപ യോഗിച്ചാണ്. അതിന്‍റെ ശബ്ദവും കാതുകളില്‍ തുളച്ചുകയറിയിരിന്നു. ഇസ്താംബൂള്‍ മേയറായ ഇക്രെം ഇമാമോഗ്ലു റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (സിഎച്ച്പി) പ്രസിഡന്‍റ് നോമിനിയാണ്. മതേതരവാദി യായ മേയര്‍ ത ല്‍ കുറിച്ചത്. 'തനിക്കെതിരെയുള്ള ആരോപണം രാഷ്ട്രീയപ്രേരിതമാണ്. ഞാന്‍ ഒരിക്കലും നമസ്കരിക്കില്ല,'. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള കാരണം ദുര്‍ഭരണത്തെ എതിര്‍ത്തതും മത നിന്ദയു മെന്നാണ് ഒരു ഹോട്ടല്‍ ജീവനക്കാരന്‍ പറഞ്ഞത്. പാകിസ്താനിലേതുപോലെ പട്ടാളത്തിന്‍റെ അപ്രമാ തിത്വം തുര്‍ക്കിയിലുമുണ്ട്. തുര്‍ക്കി നിയമസംവിധാനങ്ങളെ ഒരു ഇസ്ലാമിക് ഭരണത്തില്‍ കൊണ്ടുവരാ നുള്ള ശ്രമങ്ങളെ ജനങ്ങള്‍ എതിര്‍ക്കുന്നു. തുര്‍ക്കി ജനത ഇന്ത്യക്കാരെ വെറുപ്പോടെ കാണുന്നവരല്ല. മത ഭ്രാന്ത് കുറഞ്ഞവരാണ്. പാശ്ചാത്യ സംസ്കാരം ഇഷ്ടപ്പെടുന്നതുകൊണ്ട് ജനങ്ങളുടെ താല്പര്യം ആ സംസ ്കാരത്തോടെ ചേര്‍ന്ന് ജീവിക്കാനാണ്.

മനുഷ്യത്വമുള്ള ഭരണാധിപന്മാര്‍ കാശ്മീര്‍ കൂട്ടക്കൊലയെ അപലപിച്ചപ്പോള്‍ തുര്‍ക്കി പ്രസിഡന്‍റ് എരിതീയില്‍ എണ്ണയൊഴിക്കയാണുണ്ടായത്. തുര്‍ക്കി യാത്ര നടത്തിയത് ഒരു കുറ്റബോധമായി മന സ്സിലുണ്ട്. ഇന്ത്യയില്‍ നിന്ന് 2023-ല്‍ മൂന്ന് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ തുര്‍ക്കിയില്‍ പോയിട്ടുണ്ടെങ്കില്‍ ഞാനടക്ക മുള്ള (എട്ട് പേര്‍) വിദേശ ഇന്ത്യക്കാര്‍ എത്രയോ ലക്ഷങ്ങള്‍ പോയിട്ടുണ്ട്. വിദേശ ഇന്ത്യക്കാര്‍ മാതൃരാജ്യത്തോടെ അതിരറ്റ സ്നേഹമുള്ളവരാണ്. തുര്‍ക്കിയിലേക്ക് വിനോദ സഞ്ചാരികളില്‍ ഏറ്റവും കൂടുതല്‍ പോകുന്നത് പാശ്ചാത്യ ക്രിസ്തിയാനികളാണ്.അതിന്‍റെ പ്രധാന കാരണം ക്രിസ്തുവുമായി ബന്ധപ്പെട്ട ഓട്ടോമന്‍ സാമ്പ്രാജ്യം തല്ലിത്തകര്‍ത്ത ധാരാളം ചരിത്ര സ്മാരകശിലകള്‍ അവിടെയുണ്ട്. അവി ടുത്തെ ചില പ്രമുഖ മോസ്ക് കാണാനും ഇസ്ലാം വിശ്വാസികള്‍ ധാരാളമായി പോകാറുണ്ട്. തുര്‍ക്കി യേക്കാള്‍ എത്രയോ പ്രകൃതി മനോഹരങ്ങളായ രാജ്യങ്ങള്‍ യൂറോപ്പില്‍ ഞാന്‍ കണ്ടിരിക്കുന്നു.

തുര്‍ക്കി പ്രസിഡന്‍റിന്‍റ മതതീവൃത വെളിപ്പെടുത്തിയ സംഭവമാണ് ഇസ്താംബൂളിന്‍റെ ഹാഗിയ സോഫിയ ഗ്രീക്ക് ഓര്‍ത്തഡോക്സ് പുരാതന കത്തീഡ്രല്‍ 2020-ല്‍ മോസ്ക്ക് ആക്കി പ്രാര്‍ത്ഥനക്ക് അനുവദിച്ചത്. യൂറോപ്പിലെ അതിമനോഹരമായ ദേവാലയ ഭിത്തികളില്‍ യേശുക്രിസ്തു, കന്യാമറിയം തുടങ്ങി പല ചിത്രങ്ങള്‍ കാണാം. ജെറുസലം അടക്കം മറ്റുള്ളവരുടെ ദേവാലയങ്ങള്‍ ഇടിച്ചുപൊളിച്ചു് സ്വന്തം ദേവാലയങ്ങള്‍ തീര്‍ക്കുക ഓട്ടോമന്‍റെ പിന്തുടര്‍ച്ചാവകാശിയായ പ്രസിഡന്‍റ് ചെയ്തു. ഈ നീക്കത്തെ ഗ്രീക്ക് അടക്കം യൂറോപ്യന്‍ യൂണിയനും പ്രതിഷേധം പ്രകടിപ്പിച്ചു. ഉള്ളിന്‍റെയുള്ളില്‍ ഭയാനമായ മത തീവൃതയുണ്ടെങ്കിലും റഷ്യ അടക്കമുള്ള ക്രിസ്ത്യന്‍ രാജ്യങ്ങളെ സ്നേഹ ലാവണ്യംകൊണ്ട് ഇയാള്‍ മധുരം വിളമ്പാറുണ്ട്. നാറ്റോ അംഗമെന്ന നിലയിലും അധികം ഒച്ചപ്പാടുകളുണ്ടായില്ല. മതങ്ങളോട് താല്പര്യമില്ലാത്ത, നിരീശ്വരവാദികളായ പാശ്ചാത്യരുടെ സമീപനമാണ് ഇവര്‍ക്ക് വളമാകുന്നത്. പാശ്ചാത്യ ക്രിസ്തീയ രാജ്യങ്ങള്‍ ഒന്നിച്ചു നിന്നാല്‍ തുര്‍ക്കി ഈ ഭൂമുഖത്തു് നിന്ന് തന്നെ മാറിപ്പോകുമെന്ന് ഈ തന്ത്രശാലിക്കറിയാം. അടുത്തുള്ള ഇസ്ലാം രാജ്യമായ മൊറോക്കോയെപ്പറ്റി എന്താണ് ആര്‍ക്കും പരാതി യില്ലാത്തത്?

വിഡ്ഢികള്‍ വില്ലന്മാരായി. ഭരണാധിപന്മാരായി മാറുന്ന ഈ കാലത്തു് കൂടുതല്‍ ശവകുടീരങ്ങള്‍ തീര്‍ക്കാന്‍ ബുദ്ധിയുള്ളവര്‍,മനുഷ്യ സ്നേഹികള്‍ ആഗ്രഹിക്കാറില്ല. നൂറ്റാണ്ടുകളായി യൂറോപ്പ് സമ്പന്ന രാജ്യ ങ്ങള്‍ എത്രയോ ശവകുടീരങ്ങള്‍ ലോകത്തു് തീര്‍ത്തവരാണ്. സമൂഹത്തില്‍ രക്തപ്പുഴയൊഴുക്കുന്ന, വടികൊടുത്തു് അടിവാങ്ങുന്ന മത തീവ്രവാദികള്‍ക്ക് ഉരുളയ്ക്ക് ഉപ്പേരിപോലെയാണ് ഇന്ത്യ കൊടു ത്തത്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളായ തുര്‍ക്കിയുടെ ശത്രുക്കളായ ഗ്രീസ്, അര്‍മേനിയ, സൈപ്രസ്, മാസിഡോണിയ, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളിലൂടെയുള്ള എന്‍റെ യാത്രയില്‍ തുറുക്കിയോടുള്ള വെറുപ്പ് ഹൃദയമിടിപ്പ് പോലെ കേള്‍ക്കാം.ഓട്ടോമന്‍ ഭരണത്തോടുള്ള അറപ്പും വെറുപ്പ് ഏറ്റവും കൂടുതല്‍ കണ്ടത് അര്‍മേനിയക്കാരിലാണ്. ഓട്ടോമന്‍ സാമ്പ്രാജ്യം 1890-കളില്‍ 15 ലക്ഷത്തിലധികം അര്‍മേനിയന്‍ ക്രിസ്തിയന്‍സിനെയാണ് മതം മാറാത്തതിന്‍റെ പേരില്‍ കൊലപ്പെടുത്തിയത്. ലോകത്തെ ഞെട്ടിച്ച അര്‍ മേനിയന്‍ വംശഹത്യ. സ്ത്രീകളെ ബലാത്സംഗം ചെയ്യുക മാത്രമല്ല അവരെ കുരിശില്‍ തറച്ചുകൊന്ന ചരിത്രം ഇവിടെ മാത്രമേ കാണാന്‍ കഴിയു. ഈ നരനായാട്ടിനെപ്പറ്റി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയും മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബൈഡന്‍ പറഞ്ഞത് 'മതഭ്രാന്തില്ലാത്ത സ്വാതന്ത്രരായി ജീവിക്കാന്‍ എല്ലാം മനുഷ്യര്‍ക്കും അവസരമുണ്ടാകട്ടെ' എന്നാണ്.

തുര്‍ക്കി ഭരണകൂടം ഇന്ത്യയ്ക്ക് മാത്രമല്ല യൂറോപ്പിനും ഒരു ഭീഷണിയായി വളരുന്നു. ഏഷ്യയില്‍ മതഭീകരത കയറ്റുമതി ചെയ്യുന്ന രാജ്യം പാകിസ്താനെങ്കില്‍ യൂറോപ്പില്‍ മതഭീകരത പാകിസ്താനൊപ്പം തുര്‍ക്കിയാണ്. ഇത് ഇന്നും പാശ്ചാത്യ രാജ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ല. ഫ്രാന്‍സില്‍ ഒരധ്യാപകനെ മത ഭീകരവാദി കൊലചെയ്തപ്പോള്‍ അതിനെതിരെ ഈ പ്രസിഡന്‍റ് രംഗത്ത് വന്നു. സമൂഹത്തില്‍ ജാതിമത ചിന്തകളില്ലാത്തവരുടെ സ്നേഹത്തില്‍ കഴിയുന്ന മനുഷ്യരുടെ മധ്യത്തിലേക്ക് ഒരു പറ്റം മതഭ്രാന്തന്മാര്‍ കടന്നുകയറി എന്തിനാണ് മറ്റുള്ളവരുടെ മനഃസമാധാനം നശിപ്പിക്കുന്നത്? 2023-ലെ തുര്‍ക്കി ഭൂകമ്പ ത്തില്‍ സഹായിച്ച ഇന്ത്യയും പത്തു് കോടി കൊടുത്ത കേരളത്തിനും നാനൂറിനുള്ളില്‍ ഡ്രോണുകളും മിസ്സൈലുകളുമാണ് സമ്മാനമായി ലഭിച്ചത്. അതിനുള്ളില്‍ പൊട്ടിമരിക്കാഞ്ഞത് ഭാരതമാതാവിന്‍റെ കാരുണ്യമെന്ന് ആശ്വസിക്കാം. കാലം തെളിയുമ്പോള്‍ എല്ലാം തെളിയുംപോലെ ഊറിച്ചിരിച്ചു വരുന്നവരെ വ്യക്തിയായാലും രാജ്യമായാലും സൂക്ഷിക്കണമെന്ന പാഠമാണ് ഓരോ ഭാരതീയനും പഠിക്കേണ്ടത്. 1924-ല്‍ ഖലീഫ ഭരണം അവസാനിപ്പിച്ചപ്പോള്‍ അതിന്‍റെ അവശിഷ്ടങ്ങള്‍ തേടി സൗദി അറേബ്യയുടെ മുകളില്‍ ഇസ്ലാം ഖലീഫയായി ഇസ്ലാം സമൂഹത്തെ കാല്‍ച്ചുവട്ടില്‍ നിര്‍ത്താന്‍ ഖത്തറുമായി ചേര്‍ന്നുള്ള കുറുക്കുവഴികളാണ് തുര്‍ക്കി പ്രസിഡന്‍റ് നടത്തുന്നത്. ഒരിക്കല്‍ കാട്ടറബികള്‍ എന്ന് വിളിച്ചിരുന്ന സൗദിയിലെ മത സാംസ്കാരിക മുന്നേറ്റങ്ങള്‍ യൂറോപ്പില്‍ ജീവിക്കുന്ന ബുദ്ധിശൂന്യനായ ഈ ഭരണാധിപന്‍ അറിയുന്നില്ലേ?

സ്നേഹത്തിന്‍റെ ആഴവും വ്യാപ്തിയും അടുത്തറിയുന്നവരാണ് പാശ്ചാത്യര്‍. ഇന്ത്യയ്ക്ക് ഇപ്പോ ഴാണ് തുര്‍ക്കിയുടെ വികൃത മുഖം അനുഭവത്തിലൂടെ മനസ്സിലായത്. രണ്ട് രാജ്യങ്ങള്‍ യുദ്ധങ്ങളില്‍ ഏര്‍ പ്പെടുമ്പോള്‍ മനുഷ്യരുണ്ടാക്കിയ ഏത് വിശ്വാസ പ്രമാണമായാലും തീ അണക്കുന്നതിന് പകരം സ്വന്തം ആയുധക്കോപ്പുകള്‍, പട്ടാളത്തെ ഇറക്കി തീ ആളിക്കത്തിക്കാനാണ് ശ്രമിച്ചത്. അധികാരത്തിലിരിക്കുന്ന ഇവരല്ലേ യഥാര്‍ത്ഥ ലോക സാമൂഹ്യദ്രോഹികള്‍. ഈ രാജ്യത്തിന്‍റെ ചരിത്രം പരിശോധിച്ചാല്‍ മനുഷ്യ ശരീ രത്തെ ചതച്ചരച്ചാണു 1453-ല്‍ മെഹെമ്മദ് കക കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കീഴടക്കി ബൈസന്‍റൈന്‍ സാമ്രാജ്യം അവസാനിപ്പിച്ചത്. ഓട്ടോമന്‍ സാമ്രാജ്യം മിഡില്‍ ഈസ്റ്റും യൂറോപ്പിന്‍റെ ചില ഭാഗങ്ങള്‍ കീഴടക്കിയത് രക്ത പ്പുഴയൊഴുക്കിയാണ്. അതിനെ തിരെ രംഗത്ത് വന്നത് കുരിശ് യുദ്ധക്കാരാണ്. കുരിശ് യുദ്ധക്കാരും തദ്ദേശീയരും ചേര്‍ന്നാണ് ഈ സാത്താന്‍റെ സന്തതികളെ തുരത്തിയത്. പാശ്ചാത്യ രാജ്യങ്ങളിലും പാകി സ്താനടക്കമുള്ള സാത്താന്‍സേന മറ്റുള്ളവരുടെ സമാധാനം തകര്‍ക്കാനുള്ള ഗൂഡപദ്ധതികളിലാണ്. ഇന്ത്യക്കുള്ളിലും പുറത്തുള്ളവരെപോലെ മാതൃരാജ്യത്തോടെ ആദരവില്ലാത്ത സാത്താന്‍റെ സന്തതികള്‍ മാളങ്ങളില്‍ ഒളിഞ്ഞിരിപ്പുണ്ട്. ഇന്ത്യയ്ക്ക് വേണ്ടത് സമാധാന മതമാണ്. അതിന് ലോകമെങ്ങുമുള്ള ഇന്ത്യക്കാര്‍ ഒപ്പമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest