ഷാജി രാമപുരം
ന്യൂയോർക്ക്: യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ മലയാളത്തിലെ സുപ്രസിദ്ധ ഗായകരായ ഇമ്മാനുവേൽ ഹെൻറി, റോയ് പുത്തൂർ, മെറിൻ ഗ്രിഗറി, മരിയ കോലാടി എന്നിവർ നയിക്കുന്ന സ്നേഹ സങ്കീർത്തനം എന്ന ക്രിസ്തിയ സംഗീത വിരുന്ന് ഒക്ടോബർ 5 ഞായറാഴ്ച (നാളെ) വൈകിട്ട് 5 മണിക്ക് ന്യൂയോർക്ക് എൽമോന്റ് സീറോ മലങ്കര കാത്തലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് (1510, DePaul Street, Elmont, NY 11003) നടത്തപ്പെടുന്നു.
ഐഡിയ സ്റ്റാർ സിംഗർ പ്രോഗ്രാമിൽ കൂടി മലയാളിക്ക് സുപരിചിതനായ ഇമ്മാനുവേൽ ഹെൻറി, ചലച്ചിത്ര രംഗത്തെ സുപ്രസിദ്ധ പിന്നണി ഗായികയും അവാർഡ് ജേതാവുമായ മെറിൻ ഗ്രിഗറി, അമേരിക്കയിൽ ആദ്യമായി എത്തുന്ന മലങ്കരയുടെ ഗായകൻ എന്നപേരിൽ അറിയപ്പെടുന്ന പ്രശസ്ത ക്രിസ്തിയ ഭക്തിഗായകൻ റോയി പുത്തൂർ, അനേക ക്രിസ്തിയ ആൽബങ്ങളിലൂടെ പ്രശസ്തയായ മരിയ കോലാടി എന്നീ ഗായകരോടോപ്പം യേശുദാസ് ജോർജ്, ജേക്കബ് സാമുവേൽ, ഹരികുമാർ പന്തളം, എബി ജോസഫ് എന്നിവർ നേതൃത്വം നൽകുന്ന ലൈവ് ഓർക്കസ്ട്രായും ചേർന്ന് ഈ സംഗീത വിരുന്നിന് മികവേകും.
ഡിവൈൻ മ്യൂസിക് ആൻഡ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ഈ സംഗീത വിരുന്നിലേക്ക് എല്ലാ സംഗീത സ്നേഹിതരേയും ക്ഷണിക്കുന്നതായും,
പ്രവേശന പാസ്സ് കൗണ്ടറിൽ നിന്നും ലഭിക്കുന്നതാണെന്നും, സൗജന്യ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണന്നും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ലാജി തോമസ് 516 849 0368
