മനുഷ്യരുടെ അന്തരംഗക്രിയകളിൽ സവിശേഷമായ ഒരു സ്ഥാനം നേടിയിരിക്കുകയാണ് തലയി ല്ലാത്ത സോഷ്യൽ മീഡിയ. എന്തും നിറമാർന്ന വർണ്ണനകൾകൊണ്ട് സമൂഹത്തെ ഉന്മാദിയാക്കുന്ന സോഷ്യൽ മീഡിയ ഈ പ്രാവശ്യം ബസ്സിലെ ഒരു യുവതിയുടെ നേർക്ക് നടന്ന ലൈംഗീകാതിക്രമമാണ് വീഡിയോയിൽ കുടുക്കി സമൂഹത്തെ മലീമസമാക്കിയത്.കേരളത്തിൽ ഒരു സ്ത്രീപീഡന സംഭവമറി ഞ്ഞാൽ ബഹുഭൂരി പക്ഷം ആൺപെൺ ഞരമ്പ് രോഗികൾക്ക് പേറ്റുനോവനുഭവിക്കുന്ന സ്ത്രീയുടെ മന സ്സാണ്. സോഷ്യൽ മീഡിയ ഗർഭിണിയുടെ വയറുകീറി സിസേറിയൻ പ്രസവവും നടത്തിക്കൊടുക്കും. മാലോകരുടെ ശ്രദ്ധ പിടിച്ചെടുക്കാനും വിചാരണ നടത്തി വിധിപറയാനും ശ്രമിക്കുന്നതിനിടയിൽ പാവം യുവാവ് മാനസിക മായി, മൃതപ്രായനായി മാറി ജീവനൊടുക്കേണ്ടി വന്നു.
കേരള നിയമസഭയിൽ ഇതിനപ്പുറം സ്ത്രീപീഡന ചൂഷണങ്ങളിൽ ബിരുദാനന്ദ ബിരുദവും ഡോക്ട റേറ്റ്മുള്ളവർ എന്തെല്ലാം അപവാദങ്ങൾ കേട്ടു. അവരാരും ആത്മഹത്യയ്ക്ക് ശ്രമിച്ചില്ല.അതിക്രൂരമായ ഈ സോഷ്യൽ മീഡിയ കൊലപാതകം നടത്തിയത് യുവതി മാത്രമല്ല ഈ ദൃശ്യവിരുന്ന് മറ്റുള്ളവരിലേക്ക് എറിഞ്ഞു കൊടുത്ത കാമനും കാലനും ചങ്ങാതിമാരായി നടക്കുന്ന സ്ത്രീലമ്പടന്മാരാണ്. ചുട്ടകോഴിയെ പറപ്പിക്കുന്ന ഈ മനോരോഗികളെ നേരിടേണ്ടത് നിയമവാഴ്ചകളാണ്. കേരളത്തിൽ പെൺ കാര്യം വൻ കാര്യമായി കാണു മെങ്കിലും ആരും ശിക്ഷിക്കപ്പെടുന്നില്ല. സമൂഹത്തിൽ നടക്കുന്ന ജീർണ്ണതകൾ നമ്മുടെ സാഹിത്യ സാംസ്കാ രിക നായകന്മാർ കണ്ണ് ചിമ്മി ഇരുട്ടാക്കുന്നതെന്താണ്?
സ്ത്രീകൾ നടത്തുന്ന വ്യാജ പീഡനപരാതികളിൽ എന്നും ഒാർക്കുന്നത് നിരപരാധിയായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയാണ്. ഇങ്ങനെ അതിജീവിതമാരുണ്ടായാൽ കണ്ണിൽ കണ്ടതൊക്കെ കക്ഷത്തി ലാക്കാം. സോഷ്യൽ മീഡിയയിൽ അധിക്ഷേപ വെറുപ്പ് പ്രചരിപ്പിക്കുന്നത് അവരുടെ മനസ്സിൽ മൂടിക്കിട ക്കുന്ന മനോരോഗമാണ്. നല്ല വായനയും അറിവുള്ള മനുഷ്യരിൽ ബോധമനസ്സും അറിവില്ലാത്തവരിൽ അബോധമനസുമാണ് പ്രവർത്തിക്കുന്നത്. ബോധമനസ്സ് പകലെങ്കിൽ അബോധമനസ്സിൽ കുടികൊ ള്ളുന്നത് ഇരുട്ടാണ്. ബസ്സിൽ യാത്ര ചെയ്യുമ്പോൾ സ്ത്രീ പുരുഷന്മാർ മനപ്പൂർവ്വമല്ലാതെ അറിഞ്ഞോ അറി യാതെയോ സ്പർശിക്കാറുണ്ട്. എന്നാൽ മതഭ്രാന്ത്പോലെ കാമഭ്രാന്തുള്ളവരും അവകാശപൂർവ്വം സ്ത്രീ കളോട് പറ്റിച്ചേർന്ന് ശല്യം ചെയ്യാറുണ്ട്.ഈ രസാഭാസങ്ങൾ വ്യക്തിത്വമുള്ള സ്ത്രീകൾ കർക്കശമായി നേരിടും.ആ സോക്കേട് അവരങ്ങു് മാറ്റിക്കൊടുക്കുന്നത് നാവുകൊണ്ട് മാത്രമല്ല കൈകൊണ്ടും ചെരിപ്പു കൊണ്ടുമാണ്.
പാശ്ചാത്യ രാജ്യങ്ങളിൽ ഇങ്ങനെയുള്ള സംഭവങ്ങൾ അധികം കേൾക്കാറില്ല. അഥവ ഉണ്ടെങ്കിൽ ആദ്യം അടി പിന്നീട് പൊലീസിന് കൈമാറും. ഈ ബസ് യാത്രയിൽ വിവേകത്തേക്കാൾ കണ്ടത് അവി വേക വികാരമാണ്. ജനശ്രദ്ധ നേടാൻ മാദകഗന്ധം കാറ്റിൽ പരത്തി എന്നതാണ് വാസ്തവം. അടുത്ത് നിന്ന യാത്രക്കാരോ, ബസ് ജീവനക്കാരോ, പൊലീസോ ആരും ഇരയുടെ ശബ്ദം തിരിച്ചറിയുന്നില്ല. ആ വിഡിയോ യിലും ഗൗരവമായി ഒന്നും കാണുന്നില്ല. അതൊക്കെ കോടതിയിൽ തെളിയിക്കപ്പെടട്ടെ. പൊതുവേ ഉത്തമയായ സ്ത്രീകൾ മാനവികതാബോധവും, ഉൽക്രിഷ്ടസ്വത്വത്തിനുടമകളുമാണ്. ഈ സ്ത്രീ യുടെ അച്ഛൻ, സഹോദരങ്ങൾ അല്ലെങ്കിൽ ഭർത്താവ് ഇത്തരത്തിൽ അപമാനിക്കപ്പെട്ടാൽ നാറ്റം മാറി കിട്ടുമോ?
സ്ത്രീയുടെ നേരെ കല്ലെറിയുന്നവർ ചിന്തിക്കേണ്ടത് ഒാരോ ദിവസവും മനുഷ്യരുടെ തലച്ചോർ നേരിടുന്നത് ഒാരോ വെല്ലുവിളികളാണ്. ഒരാൾ അപമാനം നേരിടുമ്പോൾ ആത്മഹത്യയാണോ പരിഹരമാ ർഗ്ഗം? സ്വന്തം മാതാപിതാക്കളോട്പോലും സത്യം വെളിപ്പെടുത്താതെ ഈ സ്ത്രീക്ക് എതിരെ നിയമനടപടി കൾ സ്വീകരിക്കാതെ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നത് ഭീരുക്കളല്ലേ? മനസ്സിന് മുറിവേൽ ക്കുമ്പോൾ ബുദ്ധിശൂന്യങ്ങളായ തീരുമാനങ്ങളോ, പ്രതികരവാഞ്ചയുമല്ല വേണ്ടത് അതിനെ അതിജീവി ക്കാനുള്ള മാർ ഗ്ഗങ്ങൾ കണ്ടെത്തുകയാണ് ബുദ്ധിയുള്ളവർ ചെയ്യുക. മരിക്കാൻ എളുപ്പവും ജീവിക്കാൻ പ്രയാസവുമാണ്. യുവാവിന്റെ ആത്മഹത്യയ്ക്ക് പ്രേരക ശക്തിയായത് ഇതെന്ന് മുദ്രകുത്തുമ്പോൾ അതിന്റെ പേരിൽ സൈബർ ആക്രമണം നടത്തി ഈ സ്ത്രീയെ ആത്മഹത്യയിലേക്ക് തള്ളിവിടരുത്.
നിയമങ്ങളെ അധികാരമുള്ളവരും, സോഷ്യൽ മീഡിയ സദാചാര ഗുണ്ടകളും അവരുടെ ഇച്ഛ ക്കനുസരിച്ചു് നടപ്പാക്കിയാൽ സമൂഹം കുറ്റവാളികളും, ദുർബലരും, അസ്വസ്ഥരുമാകുമെന്നത് മറ ക്കരുത്. മനുഷ്യ മനസ്സിൽ ജീവിച്ചിരിക്കുന്ന നരകതുല്യമായ മതഭ്രാന്ത്, കാമഭ്രാന്ത് സ-്കൂൾ പഠനകാലം മുതൽ ചികിത്സിച്ചു സുഖപ്പെടുത്തേണ്ട മാനസിക രോഗങ്ങളാണ്. ഇത്തരത്തിൽ കയർ വിട്ട കാളകളെ പോലെ ആരെയും വിചാരണ നടത്തി മനുഷ്യരെ ആത്മഹത്യയിലേക്ക് നയിക്കുന്ന സോഷ്യൽ മീഡിയ ഗുണ്ടകളെ സൈബർ പോലീസ് എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല? നിയമങ്ങൾ ദുർബലമാകു ന്നതുകൊണ്ടല്ലേ കുറ്റവാളികൾ പെരുകുന്നത്?
എല്ലാം സ്ത്രീപുരുഷന്മാരും നല്ലവരല്ല. ഇന്ന് കൂടുതലും കാണുന്നത് സ്ത്രീ പീഡന വ്യാജ പരാതിക ളാണ്. രാഷ്ട്രീയ പാർട്ടികളെങ്കിൽ ഗർഭംവരെ അവർ കണ്ടെത്തി തരും. ഇവരുടെ ഹൃദയത്തിൽ കുടികൊ ള്ളുന്ന കുടില സ്വാർത്ഥ താല്പര്യങ്ങൾ ഒരു ജനതയെ വഴിതെറ്റിക്കുന്നു. സോഷ്യൽ മീഡിയയിൽ ധാർമ്മിക മൂല്യങ്ങൾ എന്തെന്നറിയാത്ത, സ്വന്തം നിലനിൽപ്പിനായി എന്തിനെയും വ്യാഖ്യാനിച്ചു് അതിനനുസരിച്ചു് അർത്ഥങ്ങൾ കണ്ടെത്തി എതിർപക്ഷത്തുള്ളവരെ അപകീർത്തിപ്പെടുത്തുന്ന, അപമാ നിക്കുന്ന, വ്യക്തിഹത്യകൾ നടത്തി സ്വാർത്ഥ സാഫല്യത്തിനായി എണ്ണം കൂട്ടി കാശുണ്ടാക്കുന്നവർ സോഷ്യൽ മീഡിയയിൽ ധാരാളമുണ്ട്. അവർ എന്തും വാരിക്കോരി തരുമ്പോൾ മനസ്സിനെ ആയുധമാ ക്കുകയാണ് വേണ്ടത്. അല്ലാതെ ഭയം ഭീതി ഉള്ളിൽ വളർത്തരുത്. മനസ് മടുത്തവർ, മനസ്സിൽ വൈക ല്യമുള്ളവർ മുറിവ് തരുമ്പോൾ അതിനെ ചികിത്സിക്കാനുള്ള ധൈര്യമാണ് കാട്ടേണ്ടത്. ഈ കൂട്ടരേ കൂർമ്മബുദ്ധിയുള്ള മനഃശാസ്ത്രജ്ഞനും ചികിത്സിച്ചു സുഖപ്പെടുത്താനാകില്ല. ചെറുപ്പം മുതൽ കുട്ടി കളിൽ വായനാശീലം വളർത്താത്തതും, വാത്സല്യം, സ്നേഹം, കാരുണ്യം ലഭിക്കാത്ത കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണ് ദുഃഖസാന്ദ്രമായ വിക്ഷു ബ്ധതകൾ പ്രകാശിപ്പിക്കുന്നത്.
കാളവണ്ടിയുഗത്തിൽ നിന്ന് യന്ത്രയുഗത്തിലെത്തിയ മലയാളിയുടെ ബസ്സ് യാത്ര ഒരു ദുരിതയാത്ര യായി ഇന്നും തുടരുന്നു. കെട്ടിഘോഷിക്കപ്പെടുന്ന പുരോഗമന വിശുദ്ധിയുടെ വിശാലതകൾക്കിടയിൽ നമ്മുടെ നാട്ടിലെ ഇടിഞ്ഞുപൊളിഞ്ഞ റോഡുകളും അതിലൂടെ സഞ്ചരിക്കുന്ന മനുഷ്യരുടെയവസ്ഥ ഏറെ താഴോട്ട് പോയാൽ കല്ലും ചവിട്ടും എന്ന രീതിയിലാണ്. പാശ്ചാത്യ രാജ്യങ്ങളിൽ ഒരു സഞ്ചാരി സുഗമമായി യാതൊരു അല്ലലുമില്ലാതെ ബസ്സിൽ യാത്രചെയ്യുമ്പോൾ നമ്മുടെ കേരളത്തിൽ ബസ്സിന്റെ ഭൗതികാവസ്ഥ കണ്ടാൽ പുച്ഛം തോന്നും. ഒരു വിദേശ സഞ്ചാരി കേരളത്തിലെ ബസ്സിൽ യാത്ര ചെയ്യുമോ? പൂപ്പലും പായലുംപോലെ ബസ്സുകൾ വൃത്തിഹീനങ്ങളാണ്. പേരിൽ ടൂറിസം വളരുകയാണ്. ഒരു യാത്രികന് ബസ്സിൽ ഇരുന്ന് സഞ്ചരിക്കാൻ സാധിക്കുന്നില്ല.
റോഡിൽ ബസ്സുകൾ മത്സരയോട്ടമാണ്. യാത്രക്കാരുടെ ഹൃദയമിടിപ്പുകൾ കൂട്ടുന്നു. നിത്യവും എത്രയോ അപകടങ്ങൾ. ഇന്ന് കണ്ടത് ഒരു സ്ത്രീ ബസ്സിൽ നിന്ന് ഇറങ്ങുമ്പോൾ ബസ്സ് മുന്നോട്ട് പോയി. ആ സ്ത്രീ റോഡിൽ മലർന്നടിച്ചു് വീണ് ആശുപത്രിയിലായി. ഇത്ര അച്ചടക്ക അനുസരണയില്ലാത്ത നിയമ ങ്ങൾ കാറ്റിൽ പറത്തുന്ന ഡ്രൈവർമാർ കേരളത്തിൽ കൂടുന്നു. അവർക്ക് തുണയായി രാഷ്ട്രീയ പാർട്ടിക ളുണ്ട്. ഗർഭിണികൾ എങ്ങനെ ബസ്സിൽ യാത്ര ചെയ്യും? ആരാണ് ഇതിനൊക്കെ ഉത്തരവാദികൾ. ട്രാൻസ്പോർട്ട് വകുപ്പ്. ഈ വെള്ളാനകളെ തീറ്റിപോറ്റാതെ പിരിച്ചുവിടുക. ബസുകളിൽ നിയമങ്ങൾ പരി പാലിക്കുക. മനുഷ്യർക്ക് ബസ്സിൽ ഇരുന്ന് സഞ്ചരിക്കാനുള്ള അവസരമൊരുക്കേണ്ടത് സമർത്ഥരായ ഭര ണാധികാരികളാണ്. നമ്മുടെ സ്വപ്നസങ്കേതങ്ങളിൽ എന്നെങ്കിലും ബസ്സിനെ ആ പദവിയിലേക്കു യർത്തുമോ?