advertisement
Skip to content

1960-ൽ ജനിച്ചവരുടെ സാമൂഹിക സുരക്ഷാ വിരമിക്കൽ പ്രായം ഔദ്യോഗികമായി 67 ആയി ഉയർത്തി

ന്യൂയോർക് :2025 മുതൽ വിരമിക്കല്‍ പദ്ധതിയില്‍ വലിയ മാറ്റം, 1960-ൽ ജനിച്ചവർക്കായി പുതിയ നിയമം പ്രാബല്യത്തിൽ വന്നു. 2025 മുതൽ വിരമിക്കല്‍ പ്രായം 67 ആയി:

1960-ൽ ജനിച്ച അമേരിക്കക്കാർക്ക് സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങൾ ലഭിക്കാൻ വേണ്ട പൂർണ്ണ വിരമിക്കൽ പ്രായം 67 ആയി ഉയർത്തി. 1983-ലെ സോഷ്യല്‍ സെക്യൂരിറ്റി ആക്ടില്‍ നടപ്പാക്കിയ പരിഷ്‌കരണത്തിന്റെ അവസാന ഘട്ടമാണിത്. ജനതയുടെ ആയുർദൈർഗ്യം വര്‍ദ്ധിക്കുന്നതും സോഷ്യല്‍ സെക്യൂരിറ്റി പ്രോഗ്രാമിന്റെ ദീർഘകാല സാമ്പത്തിക സ്ഥിരത ഉറപ്പാക്കലുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.1960-ൽ ജനിച്ചവർക്കായി എന്താണ് മാറ്റം?ഈ വര്‍ഷം 65 വയസ്സാകുന്ന ഏകദേശം 40 ലക്ഷം അമേരിക്കക്കാര്‍ക്കും, 67 വയസ്സാകുന്നത് വരെ പൂർണ്ണ സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങള്‍ക്ക് അർഹതയുണ്ടാകില്ല. 1938-ന് മുമ്പ് ജനിച്ചവർക്കുള്ള FRA 65 ആയിരുന്നു. 1960-ൽ അല്ലെങ്കിൽ അതിന് ശേഷം ജനിച്ചവർക്കായി അത് 67 വരെ ഉയരുന്നതാണ് ഇതിന്റെ അന്തിമ ഘട്ടം.

നേരത്തേ വിരമിച്ചാൽ ചിലവേറും അമേരിക്കക്കാര്‍ക്ക് 62-ാം വയസ്സില്‍ തന്നെ വിരമിക്കാം എന്നതിൽ മാറ്റമില്ല. എന്നാല്‍, ഇതുവഴി പ്രതിമാസ ആനുകൂല്യങ്ങള്‍ കുറയും. 62-ാം വയസ്സില്‍ വിരമിക്കുന്നവര്‍ക്ക് ഏകദേശം 30% കുറവ് ആനുകൂല്യമാണ് ലഭിക്കുക. ഉദാഹരണത്തിന്, ഒരാള്‍ക്ക് FRAയില്‍ $1,000 ലഭിക്കുമെങ്കില്‍, 62-ാം വയസ്സില്‍ വിരമിച്ചാല്‍ $700 മാത്രമേ ലഭിക്കൂ.മറുവശത്ത്, 67-ന് ശേഷം വിരമിക്കല്‍ വൈകിപ്പിക്കുന്നവര്‍ക്ക് അധിക ആനുകൂല്യങ്ങള്‍ ലഭിക്കും. 70-ാം വയസ്സുവരെ ജോലി തുടരുന്നവര്‍ക്ക് FRA അടിസ്ഥാനമാക്കി 24% വരെ അധികം, അതായത് $1,240 വരെ പ്രതിമാസം ലഭിക്കും.

ഈ മാറ്റം ബാധിക്കാത്തവര്‍ ആരൊക്കെയാണ് ?1960-ന് മുമ്പ് ജനിച്ചവര്‍ക്ക് ഈ പുതിയ വിരമിക്കല്‍ പ്രായം ബാധകമല്ലെന്ന് സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍ സ്ഥിരീകരിക്കുന്നു. ഈ വിഭാഗത്തിനായി FRA പിറന്ന വര്‍ഷത്തിനനുസരിച്ചാണ് നിലനിൽക്കുന്നത്:

1943–1954-ല്‍ ജനിച്ചവര്‍: FRA – 66 വയസ്സ്
1955-ല്‍ ജനിച്ചവര്‍: FRA – 66 വയസ്സും 2 മാസവും
1956-ല്‍ ജനിച്ചവര്‍: FRA – 66 വയസ്സും 4 മാസവും
1957-ല്‍ ജനിച്ചവര്‍: FRA – 66 വയസ്സും 6 മാസവും
1958-ല്‍ ജനിച്ചവര്‍: FRA – 66 വയസ്സും 8 മാസവും
1959-ല്‍ ജനിച്ചവര്‍: FRA – 66 വയസ്സും 10 മാസവും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest