സംഘടനാ രംഗത്തും ടെക്നോളജി രംഗത്തും ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച സോണി അമ്പൂക്കൻ ഫൊക്കാന അസോസിയേറ്റ് സെക്രട്ടറിയായി ഫിലിപ്പോസ് ഫിലിപ്പിന്റെ 'ടീം ഇന്റഗ്രിറ്റി' പാനലിൽ മത്സരിക്കുന്നു.
ലോക കേരള സഭയിലെ അംഗം കൂടിയായ സോണി അമ്പൂക്കൻ കേരള അസോസിയേഷൻ ഓഫ് കണക്ടിക്കറ്റിന്റെ(കെ.എ. സിടി) പ്രവർത്തകനാണ് . ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗവും അഡിഷണൽ അസോസിയേറ്റ് ട്രഷററുമായിരുന്നു.
ഫൊക്കാന മലയാളം അക്കാഡമി കമ്മിറ്റി അംഗവും 'അക്ഷര ജ്വാല' പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരിൽ ഒരാളുമായും പ്രവർത്തിച്ചു. ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിച്ച് നടത്തിയ എന്റെ മലയാളം പദ്ധതിയുടെ പ്രചരണത്തിൽ ഫൊക്കാനയെ ഒന്നാം സ്ഥാനത്തെത്തിച്ചതിന് സോണി അമ്പൂക്കന് മികച്ച ഏകോപനത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു
കേരള അസോസിയേഷൻ ഓഫ് കണെക്ടിക്റ്റ് (കെ. എ. സി.ടി) യുടെ 2018-2020 കാലയളവിലെ പ്രസിഡണ്ട് ആയിരുന്നു അദ്ദേഹം. ഇംഗ്ലീഷിലും മലയാളത്തിലും മികച്ച പ്രാസംഗികൻ കൂടിയായ സോണി അമ്പൂക്കൻ ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണലിന്റെ ഡിസ്ട്രിക്റ്റ് 51 ന്റെ ഗവർണർ പദവിയും വഹിച്ചിരുന്നു. ഹാർട്ട് ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണൽ ലൈഫ് സ്പീഡ് ക്ലബ് പ്രസിഡണ്ട് ആയും സേവനം അനുഷ്ഠിച്ചു
തൃശൂരിലെ പ്രശസ്തമായ അമ്പൂക്കൻ കുടുംബാംഗമായ സോണി മാളക്കടുത്ത് പുത്തൻചിറ സ്വദേശിയാണ്. തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബി.ടെക് ബിരുദം നേടിയ സോണി എൻ.ഐ.ടി. സൂററ്റ്‌കലിൽ നിന്നും എം ടെക്ക് നേടി. അമേരിക്കയിലെ വിവിധ നഗരങ്ങളിൽ ഐ.ടി. മാനേജ്‌മെന്റ് - ലീഡർഷിപ്പ് തലങ്ങളിൽ ദീർഘകാലമായി തിളങ്ങി വരുന്ന മികച്ച ഐ.ടി. പ്രൊഫെഷണൽ ആണ്. 2008 മുതൽ കണക്കറ്റിൽ സ്ഥിരതാമസമാക്കി. ഇതിനിടെ യൂണിവേഴ്സിറ്റി ഓഫ് ഹാർട്ട്ഫോഡിൽ നിന്ന് എം.ബി. എ, എം.ഐ. ടി. സ്ലോൺ മാനേജ്‌മെന്റിൽ നിന്ന് എക്സിക്യൂട്ടീവ് എഡ്യൂക്കേഷൻ എന്നീ ബിരുദങ്ങളും കരസ്ഥമാക്കി.
വിവിധ രംഗങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച സോണി അമ്പൂക്കന്റെ നേതൃത്വം എക്കാലത്തും ഫൊക്കാനക് മുതൽക്കൂട്ടാകുമെന്ന് ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ, ട്രഷറർ സ്ഥാനാർഥി ആന്റോ വർക്കി എന്നിവർ അഭിപ്രായപ്പെട്ടു.