നഴ്സിംഗ് മേഖലയിലെ വിലയേറിയ സംഭാവനകളുടെ പേരിലും മലയാളി സംഘടനകളിലെ സ്ഥിര സാന്നിധ്യം എന്ന നിലയ്ക്കും സമൂഹസേവനത്തിലൂടെയുമാണ് ശോശാമ്മ ആൻഡ്രൂസ് അമേരിക്കൻ മലയാളി സമൂഹത്തിന് സുപരിചതയായി തീർന്നത്. അടുത്ത ടേമിലെ ഫൊക്കാന നാഷണൽ കമ്മിറ്റി സ്ഥാനാർഥിയായി രംഗത്തെത്തുന്ന ശോശാമ്മ, തന്റെ സമ്പന്നമായ അനുഭവവും പ്രവർത്തനപാരമ്പര്യവും കൊണ്ട് ശ്രദ്ധേയയാണ്. 1974-ൽ അമേരിക്കയിലെത്തിയ ശോശാമ്മയുടെ ജീവിതം നിഷ്ഠയുടെയും അധ്വാനത്തിന്റെയും കഥയാണ്. റാന്നി സെന്റ് തോമസ് ഹൈസ്കൂളിൽ നിന്ന് എസ്‌എസ്എൽസിയും മൗലാനാ ആസാദ് മെഡിക്കൽ കോളേജിൽ നിന്ന് ജനറൽ നഴ്സിംഗും മിഡ്വൈഫറിയിൽ ഡിപ്ലോമയും പൂർത്തിയാക്കിയ ശേഷം ഇർവിൻ/ജി.ബി. പന്ത് ഹോസ്പിറ്റൽ ( ന്യൂഡൽഹി) എന്നിവിടങ്ങളിൽ നഴ്‌സായി സേവനത്തിന്റെ പുതു അധ്യായം തുറന്നു. ബ്രൂക്ക്ലിനിലെ സെന്റ് ജോസഫ് കോളേജിൽ നിന്ന് ഹെൽത്ത് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയതിനെത്തുടർന്ന് 1975 മുതൽ 1990 വരെ ന്യൂ ഹൈഡ് പാർക്കിലെ പാർക്കർ ജ്യൂയിഷ് ആശുപത്രിയിൽ ഹെഡ് നഴ്സായി പ്രവർത്തിച്ചു. പിന്നീട് ക്വീൻസ് വില്ലേജിലെ ക്രീഡ്മോർ സൈക്യാട്രിക് സെൻററിൽ സ്റ്റാഫ് നഴ്സായി തുടങ്ങി നഴ്സ് അഡ്മിനിസ്ട്രേറ്റർ പദവിവരെ ഉയർന്ന് 2010-ൽ വിരമിച്ചു.
അമേരിക്കയിലെ വിവിധ മലയാളി സംഘടനകളിലും നഴ്സിംഗ് അസോസിയേഷനുകളിലും പ്രവർത്തിച്ച ശോശാമ്മ, ഇവിടുത്തെ ശക്തമായ സ്ത്രീ ശബ്ദമാണ്.
സംഘടനകളിലെ പ്രവർത്തനപരിചയം :
- ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് (ഐനാനി)ജനറൽ സെക്രട്ടറി: 2006–2010
പ്രസിഡന്റ്: 2011–2014 (ബെസ്റ്റ് ചാപ്റ്റർ അവാർഡ് 2011–12)
അഡ്വൈസറി ബോർഡ് ചെയർ: 2015–2018
അഡ്വൈസറി ബോർഡ് മെംബർ: 2019 മുതൽ സജീവം - നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (നൈന)3-ാം ബൈനിയൽ എഡ്യൂക്കേഷൻ കൺവെൻഷൻ (2012) – ജനറൽ കൺവീനർ
- കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കവൈസ് പ്രസിഡന്റ്: 1985
ജോയിന്റ് സെക്രട്ടറി: 2008, 2009
ബോർഡ് ഓഫ് ട്രസ്റ്റീസ്: 2012–2014 - ഫൊക്കാനന്യൂയോർക്ക് ചാപ്റ്റർ വിമൻസ് ഫോറം – ചെയർ (2017–18)
കോ-ചെയർ – നഴ്സസ് ഫോറം, നാഷണൽ കൺവൻഷൻ
ചെയർ – മങ്ക ബ്യൂട്ടി പേജന്റ് (2018)
ചെയർ – ഫ്ലവർ ഷോ (2018) - ഇന്ത്യൻ മലയാളി അസോസിയേഷൻ ഓഫ് ലോങ്ങ് ഐലൻഡ്
വൈസ് പ്രസിഡന്റ്: 2018
കമ്മറ്റി മെംബർ: 2019 മുതൽ സജീവം - ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്
ചെയർപേഴ്സൺ, കേരള ചാപ്റ്റർ യുഎസ്എ വിമൻസ് ഫോറം: 2019 മുതൽ
7.വേൾഡ് മലയാളി കൗൺസിൽ

പിആർഒ (ന്യൂയോർക്ക് പ്രൊവിൻസ് ): 2018–19
വൈസ് ചെയർപേഴ്സൺ (ന്യൂയോർക്ക് പ്രൊവിൻസ്): 2022 മുതൽ
വിമൻസ് ഫോറം പ്രസിഡന്റ് (അമേരിക്ക റീജിയൻ): 2020–22
വൈസ് ചെയർപേഴ്സൺ (അമേരിക്ക റീജിയൻ): 2022 മുതൽ
- മറ്റ് പ്രവർത്തനങ്ങൾ
വൈസ് പ്രസിഡന്റ് – കേരള റിസേർച്ച് ആൻഡ് മാർക്കറ്റിംഗ് സർവീസ് ഇങ്ക്
അസോസിയേറ്റ് എഡിറ്റർ – ലിറ്റററി മാർക്കറ്റ് റിവ്യൂ
എക്സിക്യൂട്ടീവ് ഡയറക്ടർ – കുന്നുപറമ്പിൽ ഫൗണ്ടേഷൻ
ലഭിച്ചിട്ടുള്ള ബഹുമതികളും അംഗീകാരങ്ങളും
നഴ്സിംഗ് രംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലും നൽകിയ അസാധാരണ സേവനങ്ങൾക്ക് ശോശാമ്മ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
1996, 2010 – ഔട്‍സ്റ്റാന്റിങ് സർവീസ് അവാർഡുകൾ, ക്രീഡ്മൂർ സൈക്യാട്രിക് സെന്റർ
2018 – ഫൊക്കാന വിമൻസ് ഫോറം റോക്‌ലാൻഡ് കൗണ്ടി ലെജിസ്ളേച്ചറിന്റെ അംഗീകാരം
2009–2010 – നൈനയുടെ സർട്ടിഫിക്കറ്റ്
2011, 2013, 2017 – ഐനാനിയുടെ സർവീസ് അവാർഡുകൾ
2015 – ഐനാനി എക്സിക്യൂട്ടീവ് ബോർഡിന്റെ അംഗീകാരം
2021 – ഡെയ്സി അവാർഡ് ഫോർ നഴ്‌സസ് അഡ്വാൻസിങ് ഹെൽത്ത് ഇക്വിറ്റി
2021 – കർഷകശ്രീ അവാർഡ്
2010 – പിഇഎഫ് സർവീസ് അവാർഡ്
2012 –ഐനാനി പ്രസിഡന്റ് സർവീസ് അവാർഡ്
2009 – ഐനാനി സെക്രട്ടറി സർവീസ് അവാർഡ്
നഴ്സിംഗിലെ പ്രൊഫഷണലിസവും സമൂഹസേവനത്തിലെ സമർപ്പണവും ഒത്തിണങ്ങുന്ന ഈ സ്ത്രീരത്നം, അമേരിക്കൻ മലയാളി സമൂഹത്തിന് വലിയൊരു മാതൃകയാണ്. ഫൊക്കാനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ആത്മാർത്ഥതയും വ്യക്തതയും നൽകുന്നതിനും സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്നതിനും ഇത്തരത്തിൽ കർമ്മനിരതരായവർ മുന്നോട്ടുവരേണ്ടത് അത്യന്താപേക്ഷികമാണ്.