advertisement
Skip to content

ടെക്‌നോ സ്പാര്‍ക്ക് 10സി അവതരിപ്പിച്ചു ; വിലയും സവിശേഷതകളും അറിയാം

ആഫ്രിക്കയില്‍ ടെക്‌നോ സ്പാര്‍ക്ക് 10സി അവതരിപ്പിച്ചു. ടെക്‌നോ സ്പാര്‍ക്ക് 10സിയുടെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് അടിസ്ഥാന മോഡലിന് 1,290 ജിഎച്ച്എസ് (ഏകദേശം 9,800 രൂപ) ആണ് വില. 8 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള ടോപ്പ് എന്‍ഡ് വേരിയന്റിന് 1,555 ജിഎച്ച്എസുമാണ് (ഏകദേശം 12,000 രൂപ) വില. മെറ്റാ ബ്ലാക്ക്, മെറ്റാ ബ്ലൂ, മെറ്റാ ഗ്രീന്‍ എന്നീ നിറങ്ങളിലാണ് ഹാന്‍ഡ്‌സെറ്റ് എത്തുന്നത്.

ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, 4ജി, ജിഎന്‍എസ്എസ്, ബ്ലൂടൂത്ത്, ജിപിഎസ്, എഫ്എം റേഡിയോ, ചാര്‍ജ് ചെയ്യുന്നതിനുള്ള യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ ഹാന്‍ഡ്സെറ്റിലെ പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഇ-കോമ്പസ്, ജി-സെന്‍സര്‍, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയാണ് പ്രധാന സെന്‍സറുകള്‍. ടെക്‌നോ സ്പാര്‍ക്ക് 10സി ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഹായ്ഒഎസ് 8.6 ( HiOS 8.6) ലാണ് പ്രവര്‍ത്തിക്കുന്നത്.

90Hz റിഫ്രഷ് റേറ്റുള്ള 6.6-ഇഞ്ച് എച്ച്ഡി പ്ലസ് (720x1612 പിക്സല്‍) ഡിസ്പ്ലേയുണ്ട്. സെല്‍ഫി ക്യാമറയ്ക്കായി ഡിസ്പ്ലേയില്‍ വാട്ടര്‍ഡ്രോപ്പ് ശൈലിയിലുള്ള കട്ട്ഔട്ട് ഉണ്ട്. 8 ജിബി വരെ റാമിനൊപ്പം ഒക്ടാ കോര്‍ പ്രോസസര്‍ ആണ് സ്മാര്‍ട് ഫോണിന് കരുത്ത് പകരുന്നത്. മെമ്മറി ഫ്യൂഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപയോഗിക്കാത്ത ഇന്‍ബില്‍റ്റ് സ്റ്റോറേജ് ഉപയോഗിച്ച് റാം 16 ജിബി വരെ വികസിപ്പിക്കാം. ടെക്‌നോ സ്പാര്‍ക്ക് 10സിയില്‍ 16 മെഗാപിക്‌സല്‍ പ്രധാന സെന്‍സറുള്ള ഡ്യുവല്‍ പിന്‍ ക്യാമറ സംവിധാനമുണ്ട്. ഡ്യുവല്‍ ഫ്‌ലാഷോടുകൂടിയ 8 മെഗാപിക്‌സലിന്റേതാണ് ഫ്രണ്ട് ഫേസിങ് ക്യാമറ. കൂടാതെ, ഇതില്‍ 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് പായ്ക്ക് ചെയ്യുന്നു. 18W ഫാസ്റ്റ് ചാര്‍ജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest