സെയിന്റ് ലൂയിസ് : സെപ്റ്റംബർ 19, 20, 21 (വെള്ളി ശനി ഞായർ) തീയതികളിൽ സെയിന്റ് ലൂയിസിൽ വെച്ചു (727 Weidman Rd, Manchester, MO) നടത്തപ്പെടുന്ന, ഇന്റർനാഷണൽ 56 കാർഡ് ഗെയിമിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി സെയിന്റ് ലൂയിസ് 56 ക്ലബ്ബിന്റെ പ്രസിഡന്റ് എൽദോ ജോൺ അറിയിച്ചു.
ഏകദേശം 90 ൽ പരം ടീമുകൾ മാറ്റുരക്കുന്ന ഈ വാശിയേറിയ മത്സരത്തിന്റെ ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചു. ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 56 International website (https://www.56international.com) ൽ രെജിസ്റ്റർ ചെയ്യണം . സെപ്റ്റംബർ 19 രാവിലെ 11.00 മണിക്ക് വേദി തുറക്കും. ആദ്യം രെജിസ്ട്രേഷനും തുടർന്ന് ദേശീയ സമതി യോഗവും ജനറൽ ബോഡിയും. അതിനെ തുടർന്ന് ഉദ്ഘാടനവും നടക്കും. ആദ്യ മത്സരം വൈകുന്നേരം കൃത്യം 4.00 മണിക്ക് ആരംഭിക്കും.
അതിനനുസരിച്ചാവണം നിങ്ങളുടെ യാത്രാ പരിപാടികൾ ആസൂത്രണംചെയ്യേണ്ടത്. സെപ്റ്റംബർ 18 വ്യാഴാഴ്ച വൈകുന്നേരം മികച്ച പരിശീലന ഗെയിമുകൾ ഉണ്ടായിരിക്കുന്നതാണ്. ആയതിനാൽ കഴിവതും വ്യാഴാഴ്ച എത്തിച്ചേരുവാൻ എല്ലാവരെയും സ്വാഗതം ചെയുന്നു.
• വ്യാഴാഴ്ച എത്തിച്ചേരുന്നവർക്ക് ഭക്ഷണ പാനീയങ്ങൾ ഒരുക്കുന്നതാണ് .
• 200 ഡോളർ വീതമാണ് ഒരാൾക്ക് ടൂർണമെന്റ് രജിസ്ട്രേഷൻ ഫീസ്.
താമസസൗകര്യത്തിനായി സംഘാടകർ ഡബിൾ ട്രീ ഹിൽട്ടൺ ഹോട്ടലുമായി നെഗോഷിയേറ്റ് ചെയ്തുറപ്പിച്ച
ഡീൽ ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ബന്ധപ്പെടേണ്ട ഹോട്ടൽ (DoubleTree by Hilton Hotel - Westport, 1943 Craigshire Drive, St. Louis, MO 63146.
https://www.hilton.com/en/book/reservation/rooms/?ctyhocn=STLWPDT&arrivalDate=2025-09-18&departureDate=2025-09-21&groupCode=CDT56C&room1NumAdults=1&cid=OM%2CWW%2CHILTONLINK%2CEN%2CDirectLink)
സെയിന്റ്ലൂയിസ് (STL) എയർപോർട്ടിൽ നിന്ന് ഹോട്ടലിന്റെ കോംപ്ലിമെന്ററി ഷട്ടിൽ സർവീസ് ഉണ്ടായിരിക്കുന്നതാണ്. ഹോട്ടലിൽനിന്നും ഇവന്റ് സെന്ററിലേക്ക് സംഘാടകർ ഒരുക്കുന്ന ഷട്ടിൽ സർവീസ് ഉണ്ടായിരിക്കുന്നതാണ്.
വിജയികളാകുന്ന ടീമുകൾക്ക് ഒന്നാം സമ്മാനമായി 3000 ഡോളർ, രണ്ടാം സമ്മാനമായി 2100 ഡോളർ, മൂന്നാം സമ്മാനമായി 1500 ഡോളർ, നാലാം സമ്മാനമായി 1200 ഡോളർ എന്നീ ക്രമത്തിൽ ക്യാഷ്അവാര്ഡുകളും ട്രോഫികളും നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് (https://www.56international.com)
സെയിന്റ് ലൂയിസ് ടൂർണമെന്റ് കമ്മിറ്റിഅംഗങ്ങൾ:
എൽദോ ജോൺ (പ്രസിഡന്റ് 314-324-1051) ഹരിദാസ് കർത്താ (ചെയർമാൻ 336-575-6532)
ബോബി സൈമൺ (വൈസ് ചെയർമാൻ 314-497-4598) സാബു സക്കറിയാസ് (ഡയറക്ടർ 314-346-3636)
എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ അംഗങ്ങൾ:
എഡ്വിൻ ഫ്രാൻസിസ് ചെറിയാൻ കുര്യൻ
പി കെ മത്തായി സജി ജേക്കബ്
സ്റ്റിജി ജോർജ് സജി ജോസഫ്
ബിജോയ് മാത്യു
