advertisement
Skip to content

സുദീപ് തെക്കേപ്പാട്ട് എഴുതിയ നൂല്‍പ്പാലവും കടന്ന് എന്ന കവിത

കോഴിക്കോട് സ്വദേശിയും മാധ്യമപ്രവര്‍ത്തകനും സാഹിത്യകാരനും സാഹിത്യ പബ്ലിക്കേഷന്‍സ് മാനേജിങ് എഡിറ്ററുമാണ്.

സാഹിത്യ പബ്ലിക്കേഷന്‍സ് മാനേജിങ് എഡിറ്റർ

ആകാശത്തോളം
ഉയര്‍ന്നുപൊങ്ങിയ
ആക്രോശങ്ങള്‍
നാവടക്കി
ആഴിയിലേക്ക്
പതിക്കുമ്പോള്‍
അവസരങ്ങളുടെ
നീരൊഴുക്കുകള്‍
ഒന്നായ് പരിണമിച്ച്
വിജയഭേരി
മുഴക്കുന്നുണ്ട്.
ഒറ്റയാവാതിരിക്കാന്‍
ഓച്ചാനിച്ചു നിന്ന
ദൈന്യവും
വരിഞ്ഞുകെട്ടിയ
അഹന്തയും
ഊര്‍ധ്വംവലിക്കുന്ന
ഉണ്മകള്‍ക്ക്
നേര്‍ച്ചവയ്ക്കുന്നുണ്ട്.

വ്യഥയുടെ കൊടുങ്കാറ്റൂതി
പക തുപ്പിപ്പെയ്ത്
കനല്‍ച്ചീളുകളാല്‍
കരളെരിക്കുമ്പോള്‍
ദുരിതസമുദ്രത്തിന്റെ
അക്കരെപ്പറ്റാന്‍
അതിജീവനത്തിന്റെ
നൂല്‍പ്പാലവും കടന്ന്
ഇച്ഛാശക്തിയുടെ
തുരുമ്പിക്കാത്ത
പ്രസരിപ്പുകള്‍
കാലത്തിനൊപ്പം
ചവിട്ടിക്കുതിക്കുന്നുണ്ട്!


സുദീപ് തെക്കേപ്പാട്ട്

കോഴിക്കോട് സ്വദേശിയും മാധ്യമപ്രവര്‍ത്തകനും സാഹിത്യകാരനും സാഹിത്യ പബ്ലിക്കേഷന്‍സ് മാനേജിങ് എഡിറ്ററുമാണ്. കോമ്പാച്ചി, ഇരിപ്പിടങ്ങള്‍ നഷ്ടമായവര്‍, രാജമല്ലികയില്‍ നിലാവു പെയ്യുകയാണ് (ചെറുകഥാസമാഹാരങ്ങള്‍), കടിഞ്ഞാണില്ലാത്ത കുതിരകള്‍, ദേവമനോഹരി (നോവലുകള്‍) ഭൂതത്താന്‍കുന്നിലെ ഇത്താപ്പി (ബാലസാഹിത്യം) എന്നിവയാണ് പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയ കൃതികള്‍. സാഹിത്യ പബ്ലിക്കേഷന്‍സ് അധ്യാപക കഥാസമാഹാരമായ 'സ്‌കൂള്‍ ഫാക്ടറി'യുടെയും കൊറോണക്കാലം അതിജീവന കവിതാസമാഹാരമായ വാക്കിന്റെ വെളിപാടിന്റെയും എഡിറ്റര്‍. നാഷനല്‍ യൂത്ത് പ്രമോഷന്‍ കൗണ്‍സിലിന്റെ അക്ഷരശ്രീ കഥാപുരസ്‌കാരം, ജെ.സി. ഡാനിയേല്‍ സാഹിത്യശ്രേഷ്ഠ അവാര്‍ഡ് (രാജമല്ലികയില്‍ നിലാവു പെയ്യുകയാണ്), ദേവജ അവാര്‍ഡ് (ഭൂതത്താന്‍കുന്നിലെ ഇത്താപ്പി), വൈക്കം മുഹമ്മദ് ബഷീര്‍ സാഹിത്യ പുരസ്‌കാരം (രാജമല്ലികയില്‍ നിലാവു പെയ്യുകയാണ്) എന്നിവ കരസ്ഥമാക്കി.

ഫോണ്‍: 9744117700 (വാട്‌സ്ആപ്).
Email: sahithyapublications@ gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest