ന്യൂ യോർക്ക് : അടുത്ത വാരാന്ത്യത്തിൽ, ഒക്ടോബർ 9-10-11 തീയതികളിൽ ന്യൂ ജേർസി എഡിസണിലെ ഷെറാട്ടൺ ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ത്രിദിന അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ സുജയ പാർവതി പങ്കെടുക്കുന്നു. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ കൊണ്ടും, വാർത്താ അവതരണ ശൈലികൊണ്ടും മലയാള ടിവി ചാനൽ രംഗത്ത് വേറിട്ട് നിൽക്കുന്നു സുജയ, വിവിധ ചാനലുകളിലൂടെ അവരുടെ ശക്തമായ അവതരണശൈലി ജനങ്ങൾ കണ്ടറിഞ്ഞു. സുജയ പാർവതിയെപ്പോലെ സ്വതന്ത്രാഭിപ്രായം പറയാൻ മടിക്കാത്തവർ ചുരുക്കമെന്നു തന്നെ പറയാം.
ദൂരദർശനിലൂടെ വാർത്താ പ്രക്ഷേപണ രംഗത്ത് വന്ന സുജയ പാർവതി ഇപ്പോൾ റിപ്പോർട്ടർ ലൈവിൽ കോർഡിനേറ്റിംഗ് എഡിറ്റർ എന്ന നിലയിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവയ്ക്കുന്നു. നേരത്തെ 24 ന്യൂസിൽ ന്യൂസ് എഡിറ്റർ. അതിനു മുൻപ് ഏഷ്യാനെറ്റ് ന്യൂസിൽ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ആയിരുന്നു പ്രവർത്തന പാരമ്പര്യം
ആദ്യകാലത്ത് റിപ്പോർട്ടറിൽ സബ് എഡിറ്റർ ആയും പ്രവർത്തിച്ചു. ജീവൻ ടിവിയിൽ ന്യൂഡൽഹിയിലെ ബ്യൂറോ ചീഫ്, കൈരളി ടിവി ജേര്ണലിസ്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
കേരള സർവകലാശാലയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ & ജേർണലിസത്തിൽ മാസ്റ്റേഴ്സ് ബിരുദധാരിയാണ്
