advertisement
Skip to content

സാംസങ് ഗ്യാലക്‌സി എസ് 23 ഇനി ലൈം നിറത്തിലും

സാംസങ്ങിന്റെ പുതിയ ഹാൻഡ്സെറ്റ് ഗ്യാലക്‌സി എസ് 23 ലൈം നിറത്തിൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഈ ആഴ്ച അവസാനം പുതിയ നിറത്തിൽ ഗ്യാലക്‌സി എസ് 23 എത്തും. നിലവിൽ ഫാന്റം ബ്ലാക്ക്, ക്രീം, ഗ്രീൻ, ലാവെൻഡർ എന്നീ മൂന്നു നിറങ്ങളിൽ ലഭ്യമാണ്. വളരെ ഒതുക്കമുള്ള ഡിസൈനാണ്  ഗ്യാലക്‌സി എസ് 23 യുടെ പ്രധാന ആകർഷണീയത. കേവലം 6.1 ഇഞ്ചാണ് സ്ക്രീനിലെ വലുപ്പം. 168 ഗ്രാമാണ് ഭാരം.

ഗ്യാലക്‌സി എസ് 23യുടെ മുന്നിലും പിന്നിലും ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പാനലുണ്ട്. ഇത് ഹാൻഡ്സെറ്റിന്റെ പിൻഭാഗത്തെ സ്മഡ്ജും വിരലടയാളവും പ്രതിരോധിക്കും. ഗ്യാലക്‌സി എസ് 23ൽ 6.1 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്‌പ്ലേ ഉണ്ട്. 120Hz ആണ് സ്ക്രീനിന്റെ റിഫ്രഷ് റേറ്റ്. ഗെയിമിങ് മോഡിൽ ഇതിന് 240Hz വരെ ടച്ച് സാംപിൾ റേറ്റും ഉണ്ട്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ആണ് പ്രോസസർ. ഗ്യാലക്‌സി എസ് 23 അൾട്രായിലും ഈ പ്രോസസർ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 5.1 ലാണ് ഇത് പ്രവർത്തിക്കുന്നത്. ഗ്യാലക്‌സി എസ് 23 ൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമുണ്ട്. 50 മെഗാപിക്സലിന്റേതാണ് പ്രൈമറി ക്യാമറ. കൂടെ 10 എംപി ടെലിഫോട്ടോ ലെൻസും 12എംപി അൾട്രാവൈഡ് ലെൻസും ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest