advertisement
Skip to content

സാംസങ് നിയോ ക്യുഎല്‍ഇഡി 8കെ, 4കെ ടിവികൾ പുറത്തിറങ്ങി

അള്‍ട്രാ പ്രീമിയം സ്മാർട് ടിവി വിഭാഗത്തില്‍ പുതിയ നിയോ ക്യുഎല്‍ഇഡി 8കെ, 4കെ ടിവികൾ അവതരിപ്പിച്ച് സാംസങ് ഇന്ത്യ. 50 മുതല്‍ 98 ഇഞ്ച് വരെ സ്‌ക്രീന്‍ വലുപ്പത്തിൽ ലഭിക്കുന്ന ക്യുഎല്‍ഇഡി ടിവികളുടെ 4 കെ പതിപ്പിന്റെ വില 1,41,990 രൂപ മുതലും 8 കെ പതിപ്പിന്റെ വില 3,14,990 രൂപ മുതലുമാണ് ആരംഭിക്കുന്നത്.

സാംസങ് നിയോ ക്യുഎല്‍ഇഡി 8 കെ ടിവി 98, 85, 75, 65 ഇഞ്ച് വേരിയന്റുകളിലും നിയോ ക്യുഎല്‍ഇഡി 4കെ ടിവി QN95C (65, 55 ഇഞ്ച്), QN90C (85, 75, 65, 55, 50 ഇഞ്ച്), QN85C (65, 55 ഇഞ്ച്)  എന്നി മോഡലുകളിലുമാണ് വിപണിയിലെത്തിയത്. പുതിയ സ്മാര്‍ട് ടിവികള്‍ സാംസങ് റീട്ടെയില്‍ സ്റ്റോറുകളിലും സാംസങ്ങിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോറിലും സാംസങ് ഷോപ്പ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ലഭ്യമാകും.

മെയ് 25 വരെ നിയോ ക്യുഎല്‍ഇഡി ടിവികള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുത്ത നിയോ ക്യുഎല്‍ഇഡി 8കെ ടിവികള്‍ക്കൊപ്പം 99,990 രൂപ വിലയുള്ള സൗജന്യ സാംസങ് സൗണ്ട്ബാറും (എച്ച്ഡബ്ല്യു-ക്യു990), നിയോ ക്യുഎല്‍ഇഡി 4കെ ടിവികള്‍ക്കൊപ്പം 44,990 രൂപ വിലയുള്ള സാംസങ് സൗണ്ട്ബാറും (എച്ച്ഡബ്ല്യു-ക്യു800) സൗജന്യമായി ലഭിക്കും. സ്മാര്‍ട് ടിവികള്‍ക്ക് 10 വര്‍ഷത്തെ സ്‌ക്രീന്‍ ബേണ്‍-ഇന്‍ വാറന്റി ഇല്ല.

സാംസങ് നിയോ ക്യുഎല്‍ഇഡി 8കെ, 4കെ ടിവികളില്‍ സാംസങ്ങിന്റെ അഡ്വാന്‍സ്ഡ് ന്യൂറല്‍ ക്വാണ്ടം പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ ടിവികളില്‍ സ്മാര്‍ട് ഹബ്ബും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ടിവിയിലൂടെ നേരിട്ട് അവരുടെ വീട്ടിലെ സ്മാട് ഉപകരണങ്ങള്‍ പുറത്തുനിന്ന് നിയന്ത്രിക്കാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു. കൂടാതെ ഇന്ത്യയില്‍ 100 ചാനലുകള്‍ വാഗ്ദാനം ചെയ്യുന്ന സൗജന്യ വിഡിയോ ഓണ്‍ ഡിമാന്‍ഡ് സര്‍വീസും സാംസങ് നല്‍കുന്നുണ്ട്.

നിയോ ക്യുഎല്‍ഇഡി ടിവികള്‍ മികവാര്‍ന്ന ഡിസൈനും ഉയര്‍ന്ന നിലവാരമുള്ള ഇമേജ് പ്രോസസ്സിങ്ങും വാഗ്ദാനം ചെയ്യുന്നുവെന്ന് സാംസങ് അവകാശപ്പെടുന്നു. നിയോ ക്യുഎല്‍ഇഡി ടിവിയില്‍ ക്വാണ്ടം മട്രിക്സ് ടെക്നോളജി പ്രോയും ക്യുഎല്‍ഇഡി 8 കെയില്‍ ന്യൂറല്‍ ക്വാണ്ടം പ്രോസസര്‍ 8 കെയും ഉണ്ട്. ഇത് വ്യൂ ആംഗിളുകളും ഡിസ്പ്ലേ ഗുണനിലവാരവും കണ്ടെന്റ് ഡെപ്ത്തും മെച്ചപ്പെടുത്തുന്നു.

സാംസങ്ങിന്റെ സ്വന്തം വെര്‍ച്വല്‍ അസിസ്റ്റന്റായ ബിക്സ്ബിക്ക് പുറമേ നിയോ ക്യുഎല്‍ഇഡി ടിവികള്‍ അലക്സ ബില്‍റ്റ്-ഇന്‍ സഹിതം വരുന്നു. 16:9, 21:9, 32:9 എന്നീ ആസ്‌പെക്റ്റ് റേഷ്യോയില്‍ ഗെയിം ബാറിലും ഉള്ളടക്കം നല്‍കുന്നതിന് സൂപ്പര്‍ അള്‍ട്രാവൈഡ് ഗെയിംവ്യൂവിനൊപ്പം മോഷന്‍ എക്സെലറേറ്റര്‍ ടര്‍ബോ പ്രോയ്ക്കൊപ്പമാണ് സാംസങ്ങിന്റെ നിയോ ക്യുഎല്‍ഇഡി 8കെ ടിവികള്‍ വരുന്നത്.

സ്ലിംഫിറ്റ് ക്യാം (ടിവി വെബ്ക്യാം) ഘടിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് ടിവി സ്‌ക്രീനില്‍ വിഡിയോ കോള്‍ ചെയ്യാം. സാംസങ് നിയോ ക്യുഎല്‍ഇഡി 8കെയും ഡോള്‍ബി അറ്റ്മോസ് പിന്തുണയോടെ 90W 6.2.4 ചാനല്‍ ഓഡിയോ സിസ്റ്റം ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. 3ഡി സറൗണ്ട് ശബ്ദ മികവിനായി ഒബ്ജക്റ്റ് ട്രാക്കിങ് സൗണ്ട് പ്രോ (OTS Pro) യ്ക്കൊപ്പമാണ് ഇത് വരുന്നത്.

ഗെയിമര്‍മാര്‍ക്ക് മികച്ച ഗെയിമിങ് അനുഭവത്തിനായി ഡിസ്പ്ലേ 144 Hz വരെ റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്നു. ഗെയിം ക്രമീകരണങ്ങള്‍ എളുപ്പത്തില്‍ ഒപ്റ്റിമൈസ് ചെയ്യാനും സൂം-ഇന്‍ മോഡിനും അള്‍ട്രാ വൈഡ് വ്യൂവിനും ഇടയില്‍ ടോഗിള്‍ ചെയ്യാനും ഗെയിമര്‍മാരെ അനുവദിക്കുന്ന ഒരു ഗെയിം ബാറും ഇതിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest