advertisement
Skip to content

ഞായറാഴ്ച ദിവസത്തെ സത്യപ്രതിജ്ഞ ആരാധന സ്വാതന്ത്ര്യം ഹനിക്കപെടുത്തുകയാണ് ചെയ്യുന്നത്: ക്രിസ്ത്യൻ ചർച്ചസ്‌ ഫെഡറേഷൻ

കോട്ടയം: കേരളത്തിലെ തദ്ദേശ സ്വയം ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ക്രിസ്ത്യൻ സമുദായത്തിലെ വിശ്വാസികൾ അവരുടെ ആചാരങ്ങൾ പ്രകാരം പള്ളിയിൽ / ചർച്ചിൽ പോകുന്ന ഞായറാഴ്ച രാവിലെ നടത്തുന്നത് മാറ്റി മറ്റൊരു ദിവസത്തെക്ക്‌ വെക്കണമെന്ന് ക്രിസ്ത്യൻ ചർച്ചസ്‌ ഫെഡറേഷൻ ഇലക്ഷൻ കമ്മീഷനോടും , കേരള സർക്കാരിനോടും ആവശ്യപെട്ടു. ഞായറാഴ്ച ദിവസത്തെ സത്യപ്രതിജ്ഞ ആരാധന സ്വാതന്ത്ര്യം ഹനിക്കപെടുത്തുകയാണ് ചെയ്യുന്നത്.

പ്രസിഡന്റ്‌ അഡ്വ. റോയി വാരിക്കാടിന്റ അദ്ധ്യക്ഷതയിൽ ആമ്പൽ ജോർജ്, പാസ്റ്റർ ഡോ. ബിനു സമുവെൽ, ടിജി കെ. തോമസ്, ഡോ. റോബിൻ പി. മാത്യു, ജോഷ്വാ മാത്യു, റെജി മാത്യു, ടോജോ കല്ലറക്കൽ, സി. എ. ജോയി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest