advertisement
Skip to content

ടെക്നോ കാമൺ 20 സീരീസ് ഇന്ത്യൻ വിപണിയിൽ

ചൈനീസ് കമ്പനി ടെക്‌നോ മൊബൈലിന്റെ ഏറ്റവും പുതിയ സ്മാർട് ഫോൺ സീരീസ് ടെക്നോ കാമൺ 20 ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ സീരീസിൽ കാമൺ 20, കാമൺ 20 പ്രോ 5ജി, കമൺ 20 5ജി പ്രീമിയർ എന്നീ മൂന്ന് മോഡലുകളാണ് ഉൾപ്പെടുന്നത്. 15,000 രൂപയിൽ താഴെ വാങ്ങാവുന്ന 5ജി ഫോണുകളാണ് ടെക്നോ പുറത്തിറക്കിയത്. 14,999 രൂപയാണ് കാമൺ 20 ന്റെ അടിസ്ഥാന വില. 8 ജിബി റാമും 256 ജിബി ഇന്റേണൽ മെമ്മറിയും വികസിപ്പിക്കാവുന്ന റാം ഫീച്ചറുമായാണ് സ്മാർട് ഫോൺ വരുന്നത്. പ്രെഡോൺ ബ്ലാക്ക്, സെറിനിറ്റി ബ്ലൂ, ഗ്ലേസിയർ ഗ്ലോ കളർ ഓപ്ഷനുകളിലാണ് കാമൺ 20 ‌വരുന്നത്.

കാമൺ 20 പ്രോ 5ജിക്ക് 8 ജിബി റാം, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളാണ് ഉള്ളത്. രണ്ട് വേരിയന്റുകളുടെയും വില യഥാക്രമം 19,999 രൂപയും 21,999 രൂപയുമാണ്. കാമൺ 20 പ്രോ 5ജി സെറിനിറ്റി ബ്ലൂ, ഡാർക്ക് വെൽകിൻ കളർ ഓപ്ഷനുകളിൽ ലഭ്യമാകും. കാമൺ 20 5ജി പ്രീമിയറിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. സെറിനിറ്റി ബ്ലൂ, ഡാർക്ക് വെൽകിൻ കളർ ഓപ്ഷനുകളിലാണ് 5ജി പ്രീമിയർ ഹാൻഡ്സെറ്റ് വരുന്നത്. ടെക്നോ കാമൺ 20 ആമസോണിൽ മേയ് 29 മുതൽ വാങ്ങാം. കൂടാതെ കാമൺ 20 പ്രോ 5ജി ജൂൺ രണ്ടാം വാരത്തിലും കാമൺ പ്രീമിയർ 5ജി ജൂൺ മൂന്നാം വാരം മുതലും ലഭ്യമാകും.

ടെക്നോ കാമൺ 20 സീരീസിൽ 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉൾപ്പെടുത്തിയിരിക്കുന്നു. മീഡിയടെക് ഹീലിയോ ജി85 പ്രോസസറാണ് ടെക്‌നോ കാമൺ 20 സീരീസിന് കരുത്ത് പകരുന്നത്. സീരീസിലെ എല്ലാ സ്‌മാർട് ഫോണുകൾക്കും 8 ജിബി റാം ഓപ്ഷനുണ്ട്. ഇത് വെർച്വൽ റാം പിന്തുണയോടെ 8 ജിബി വരെ വർധിപ്പിക്കാനും കഴിയും.

ടെക്നോ കാമൺ 20 വേരിയന്റുകൾ 33W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5000 എംഎഎച്ച് ബാറ്ററിയുമായാണ് വരുന്നത്. എന്നാൽ ഹൈ-എൻഡ് വേരിയന്റായ ടെക്നോ കാമൺ 20 പ്രീമിയർ 5ജിയിൽ 45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000 എംഎഎച്ച് ആണ് ബാറ്ററി. ടെക്നോ കാമൺ 20, കാമൺ 20 പ്രോ മോഡലുകളിൽ 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് ക്യാമറ, മാക്രോ ക്യാമറ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ടെക്നോ കാമൺ 20 പ്രീമിയർ 5ജിയിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 108 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഉള്ളത്. സീരീസിലെ എല്ലാ വേരിയന്റുകളിലും ഡ്യുവൽ എൽഇഡി ഫ്ലാഷോടു കൂടിയ 32 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest