advertisement
Skip to content

ടെക്‌നോ പോപ് 7 പ്രോ ഇന്ത്യന്‍ വിപണിയില്‍, വില 6799 മുതൽ

ടെക്‌നോ മൊബൈലിന്റെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റ് ടെക്‌നോ പോപ് 7 പ്രോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4 ജിബി + 64 ജിബി വേരിയന്റിന് 6799 രൂപയാണ് വില. 6 ജിബി + 64 ജിബി വേരിയന്റിന് 7299 രൂപയുമാണ് വില. 10 വാട്ട് ടൈപ്പ് സി-ചാര്‍ജറുമായാണ് ടെക്‌നോ പോപ് സീരീസിലെ ഈ ഏറ്റവും പുതിയ മോഡല്‍ വരുന്നത്. ബ്ലാക്ക്, ബ്ലൂ എന്നീ നിറങ്ങളിലെത്തുന്ന ടെക്‌നോ പോപ് 7 പ്രോ ഫെബ്രുവരി 22 മുതല്‍ ആമസോണില്‍ വില്‍പന തുടങ്ങും.

ഏഴായിരം രൂപയില്‍ താഴെ വരുന്ന സ്മാര്‍ട് ഫോണ്‍ വിഭാഗത്തില്‍ ഏറ്റവും മികച്ച സ്‌പെസിഫിക്കേഷനുകള്‍, ഹൈടെക് ക്യാമറ, വിശ്വസനീയവും കരുത്തുറ്റതുമായ ബാറ്ററി, ഫാസ്റ്റ് ചാര്‍ജിങ്, വലിയ ഡിസ്‌പ്ലേയോടു കൂടിയ ട്രെന്‍ഡി ഡിസൈന്‍ തുടങ്ങിയവ വാഗ്ദാനം ചെയ്ത് എന്‍ട്രി ലെവല്‍ സ്മാര്‍ട്‌ഫോണുകളുടെ വര്‍ധിച്ചു വരുന്ന ആവശ്യം നിറവേറ്റാനാണ് ടെക്‌നോ പോപ് 7 പ്രോയിലൂടെ ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്.

5000 എംഎഎച്ച് ബാറ്ററി 29 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈ സമയവും 156 മണിക്കൂര്‍ വരെ മ്യൂസിക്ക് പ്ലേബാക്ക് സമയവും നല്‍കുന്നു. മികച്ച ഫൊട്ടോഗ്രഫി അനുഭവത്തിനായി നൂതനമായ 12 എംപി എഐ പ്രവര്‍ത്തനക്ഷമമാക്കിയ ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഫോണിന്. 5 എംപി എഐ സെല്‍ഫി ക്യാമറയുമുണ്ട്. മെമ്മറിഫ്യൂഷന് വഴി അധിക റാം, സുഗമമായ മള്‍ട്ടിടാസ്‌കിങ്, തടസരഹിത പ്രവര്‍ത്തനം, മികച്ച സ്റ്റോറേജ് എന്നിവയ്ക്കായി 64 ജിബി റോം, 6.56 എച്ച്ഡി ഡിസ്‌പ്ലേ എന്നിവയും സവിശേഷതകളാണ്.

അതിവേഗ ഇന്റര്‍നെറ്റിന്റെ വ്യാപനവും വര്‍ധിച്ചു വരുന്ന ഉള്ളടക്ക ഉപഭോഗ രീതിയും ഉള്ളതിനാല്‍ എണ്ണായിരം രൂപയില്‍ താഴെയുള്ള വിഭാഗത്തില്‍ ഉയര്‍ന്ന നിലവാരമുള്ള ഉപകരണങ്ങളുടെ ആവശ്യം നിലവിലുണ്ടെന്ന് ടെക്‌നോ മൊബൈല്‍ സിഇഒ അരിജീത് തലപത്ര പറഞ്ഞു. അധിക റാം, ബാറ്ററി, വേഗത്തിലുള്ള ചാര്‍ജിങ് ആവശ്യകത എന്നിവയുമായി ബന്ധപ്പെട്ട ഞങ്ങളുടെ ഉപഭോക്താക്കളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ടെക്‌നോ പോപ് 7 പ്രോയിലൂടെ കഴിയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest