advertisement
Skip to content

ഡാലസിലെ കഠിനമായ ശൈത്യത്തെ നേരിടാൻ താൽക്കാലിക അഭയകേന്ദ്രം

ഡാലസ്‌:ഡാലസിലെ വരാനിരിക്കുന്ന കഠിനമായ ശൈത്യത്തെ നേരിടാൻ ഡാലസ് നഗരസഭയും സന്നദ്ധ സംഘടനകളും ചേർന്ന് ഫെയർ പാർക്കിൽ (Fair Park) താൽക്കാലിക അഭയകേന്ദ്രം സജ്ജമാക്കി. വടക്കൻ ടെക്സാസിൽ ഈ വാരാന്ത്യത്തിൽ താപനില അപകടകരമായ രീതിയിൽ താഴുമെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് ഈ നടപടി.
 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ ഫെയർ പാർക്കിലെ 'ഓട്ടോമൊബൈൽ ബിൽഡിംഗിൽ' അഭയകേന്ദ്രം പ്രവർത്തിച്ചു തുടങ്ങും.ഏകദേശം 1,300 പേരെ ഉൾക്കൊള്ളാൻ ഈ കേന്ദ്രത്തിന് സാധിക്കും.

 'ഓസ്റ്റിൻ സ്ട്രീറ്റ് സെന്റർ', 'അവർ കോളിംഗ്' എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നൂറുകണക്കിന് സ്ട്രെച്ചറുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

രാത്രികാല താപനില ഐസിംഗ് പോയിന്റിന് (Freezing point) മുകളിൽ എത്തുന്നത് വരെ ഈ കേന്ദ്രം പ്രവർത്തിക്കും.തെരുവുകളിൽ കഴിയുന്നവർക്കും ശൈത്യത്തിൽ നിന്ന് സംരക്ഷണം ആവശ്യമുള്ളവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest