advertisement
Skip to content

ടെന്നസിയിലെ സ്‌ഫോടകവസ്തു പ്ലാന്റ് സ്‌ഫോടനത്തിൽ തകർന്നു, 19 പേരെ കാണാനില്ല

പി പി ചെറിയാൻ
മെക്ക്‌വെൻ(ടെന്നസി): ടെന്നസിയിലെ മെക്ക്‌വെൻ നഗരത്തിൽ വെള്ളിയാഴ്ച സ്‌ഫോടകവസ്തു നിർമ്മാണ പ്ലാന്റിലുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ 19 പേരെ കാണാതായി. ഇവർ മരിച്ചതായി കരുതുന്നു. മിലിട്ടറിക്കായി സ്‌ഫോടകവസ്തുക്കളും വെടിക്കോപ്പുകളും നിർമ്മിക്കുന്ന അക്യുറേറ്റ് എനർജെറ്റിക് സിസ്റ്റംസ് (Accurate Energetic Systems) എന്ന സ്ഥാപനത്തിലാണ് സ്ഫോടനം നടന്നത്.

പ്ലാന്റ് പൂർണ്ണമായി തകർന്നെന്നും സംഭവസ്ഥലം താൻ കണ്ടതിൽ വെച്ച് ഏറ്റവും ഭീകരമായ ഒന്നാണെന്നും ഹംഫ്രിസ് കൗണ്ടി ഷെരീഫ് ക്രിസ് ഡേവിസ് പറഞ്ഞു. എത്രപേർ മരിച്ചുവെന്ന് വ്യക്തമാക്കാതെ, കാണാതായ 19 പേരെ അദ്ദേഹം "ആത്മാക്കൾ" എന്നാണ് വിശേഷിപ്പിച്ചത്.

രാവിലെ 7:45-ഓടെയാണ് സ്‌ഫോടനമുണ്ടായത്. നാഷ്‌വില്ലെയിൽ നിന്ന് ഏകദേശം 97 കിലോമീറ്റർ അകലെയുള്ള ഈ എട്ട് കെട്ടിടങ്ങളുള്ള കോമ്പൗണ്ട് പൂർണ്ണമായും തകർന്നു.

സ്‌ഫോടനത്തിന്റെ ശബ്ദവും പ്രകമ്പനവും കിലോമീറ്ററുകൾ അകലെ വരെ ആളുകൾക്ക് അനുഭവപ്പെട്ടു. വീടുകൾ തകർന്നതുപോലെയാണ് തനിക്ക് തോന്നിയതെന്ന് സമീപവാസികൾ പറയുന്നു.

അന്വേഷണം പുരോഗമിക്കുന്നു: തുടക്കത്തിൽ തുടർച്ചയായ സ്ഫോടനങ്ങൾ കാരണം രക്ഷാപ്രവർത്തകർക്ക് പ്ലാന്റിനുള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

മിലിട്ടറിക്കായി സി4 ഉൾപ്പെടെയുള്ള സ്‌ഫോടകവസ്തുക്കളും വെടിക്കോപ്പുകളും നിർമ്മിക്കുന്ന സ്ഥാപനമാണിത്. തൊഴിലാളികളുടെ സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് 2019-ൽ സ്ഥാപനത്തിനെതിരെ യുഎസ് തൊഴിൽ വകുപ്പ് പിഴ ചുമത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest