advertisement
Skip to content

ടെക്സസ് സെനറ്റ് പ്രൈമറി: ജാസ്മിൻ ക്രോക്കറ്റിന് പിന്തുണയുമായി കമല ഹാരിസ്

പി പി ചെറിയാൻ

ഡാലസ്: ടെക്സസിലെ നിർണ്ണായകമായ ഡെമോക്രാറ്റിക് സെനറ്റ് പ്രൈമറിയിൽ കോൺഗ്രസ് അംഗം ജാസ്മിൻ ക്രോക്കറ്റിനെ പിന്തുണച്ച് മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് രംഗത്ത്. മാർച്ച് 3 ചൊവ്വാഴ്ച നടക്കാനിരിക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി ക്രോക്കറ്റിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള കമലയുടെ ഫോൺ സന്ദേശം പുറത്തുവന്നു.

ക്രോക്കറ്റിനെ ഒരു 'പോരാളി' എന്ന് വിശേഷിപ്പിച്ച കമല, ഡോണാൾഡ് ട്രംപിനെയും അദ്ദേഹത്തിന്റെ കൂട്ടാളികളെയും നിലയ്ക്കുനിർത്താൻ ക്രോക്കറ്റിന് സാധിക്കുമെന്ന് സന്ദേശത്തിൽ പറഞ്ഞു.

സ്റ്റേറ്റ് റെപ്രസെന്റേറ്റീവ് ജെയിംസ് തലരിക്കോയുമായാണ് ക്രോക്കറ്റ് പ്രധാനമായും മത്സരിക്കുന്നത്. കമലയുടെ ഈ പരസ്യ പിന്തുണ ക്രോക്കറ്റിന് വലിയ മുൻതൂക്കം നൽകുമെന്നാണ് വിലയിരുത്തൽ.

2024-ലെ കമല ഹാരിസിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ക്രോക്കറ്റ് പ്രധാന പങ്ക് വഹിച്ചിരുന്നു. സെനറ്റ് മത്സരത്തിലേക്ക് ഇറങ്ങുന്നതിന് മുൻപ് ക്രോക്കറ്റ് കമലയുടെ ഉപദേശം തേടിയിരുന്നു.

2024-ലെ പരാജയത്തിന് ശേഷം കമല ഹാരിസ് നേരിട്ട് ഇടപെടുന്ന ഏറ്റവും കടുത്ത മത്സരങ്ങളിൽ ഒന്നാണിത്. തന്റെ രാഷ്ട്രീയ സ്വാധീനം അളക്കാനുള്ള ഒരു പരീക്ഷണം കൂടിയാണിത്.

മാധ്യമപ്രവർത്തകരെ പ്രചാരണ പരിപാടികളിൽ നിന്ന് പുറത്താക്കി എന്ന വിവാദം ക്രോക്കറ്റിനെതിരെ നിൽക്കുമ്പോഴാണ് കമല ഹാരിസിന്റെ ഈ ശക്തമായ പിന്തുണ എത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest