advertisement
Skip to content

തലച്ചിറ യുവസാരഥി ക്ലബ്ബ് വൈഎസ് ജാലക പുരസ്കാര സമർപ്പണവും പഠനോപകരണ വിതരണവും 7 ന്

കൊട്ടാരക്കര :തലച്ചിറ യുവ സാരഥി ക്ലബ്ബിന്റെ നേതൃത്വത്തിൽ വൈഎസ് ജാലക പുരസ്കാര സമർപ്പണവും സമീപ പഞ്ചായത്തുകളിലെ 22 സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 125 വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും കലാ സംഗമവും -ജാലകം 2025,7ന് ശനിയാഴ്ച രാവിലെ 9ന് ചിരട്ടക്കോണം മലങ്കര കത്തോലിക്ക പള്ളി ഓഡിറ്റോറിയത്തിൽ നടക്കും.മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും.പ്രസിഡൻ്റ് സജി തോമസ് അധ്യക്ഷത വഹിക്കും.വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസ്,ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ബ്രിജേഷ് ഏബ്രഹാം, റിട്ട. ഹെഡ്മാസ്റ്റർ കെ.ഒ.രാജുക്കുട്ടി, ഹൈക്കോടതി സീനിയർ അഭിഭാഷകൻ അഡ്വ. അലക്സാണ്ടർ ജോർജ്, അധ്യാപക അവാർഡ് ജേതാവ് പി.എ.സജിമോൻ, ഗ്രാമപഞ്ചായത്ത് അംഗം പി.സുരേന്ദ്രൻ,ഭിന്നശേഷി മേഖലയിലെ സാമൂഹിക പ്രവർത്തക സുജാത ഭാസ്കർ കോട്ടയം എന്നിവർ പ്രസംഗിക്കും.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം, കലാസംഗമം, പരിസ്ഥിതി വാരാചരണം എന്നിവയും നടക്കും. തുടർച്ചയായി 14-ാമത് വർഷമാണ് യുവ സാരഥി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജാലകം എന്ന പേരിൽ വിദ്യാഭ്യാസ കരുതൽ പദ്ധതി നടപ്പാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest