advertisement
Skip to content

അമേരിക്കയിൽ 43 ദിവസം നീണ്ട ഗവണ്മെൻറ് ഷട്ടഡൗൺ അവസാനിച്ചു

വാഷിങ്ടൺ ഡി സി : അമേരിക്കൻ ജനപ്രതിനിധി സഭയിൽ ധനാനുമതി ബിൽ പാസ്സായി. 209 നെതിരെ 222 വോട്ടിനാണ് ബിൽ പാസ്സായത്. ആറ് ഡമോക്രാറ്റുകൾ ബില്ലിന് അനുകൂലമായി വോട്ടുചെയ്തു. അടച്ചുപൂട്ടൽ സമയത്തുണ്ടായ എല്ലാ പിരിച്ചുവിടലുകളും റദ്ദാക്കൽ, ഫെഡറൽ ജീവനക്കാർക്ക് നേരത്തെ ലഭിക്കാനുണ്ടായിരുന്ന ശമ്പളം ഉറപ്പ് നൽകൽ എന്നിവ ധനാനുമതി ബില്ലിലെ വ്യവസ്ഥകളായിരുന്നു. ആരോഗ്യഇൻഷുറൻസ് സബ്‌സിഡി വിഷയത്തിൽ ഡിസംബർ രണ്ടാം വാരത്തിൽ വോട്ടെടുപ്പ് നടത്തുമെന്ന ഉറപ്പും ബില്ലിന്റെ ഭാഗമാണ്.

ബില്ലിൽ ഇനി പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ ബിൽ നിയമമാകും.. ഷട്ട്ഡൗണിനെ തുടർന്ന് ഇന്നലെ അമേരിക്കയിൽ 900 വിമാനങ്ങൾ റദ്ദാക്കിയതായി റിപ്പോർട്ടുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest