ഡാലസ്: മലയാള സാഹിത്യസാംസ്‌കാരികതയുടെ സമന്വയമായ മനോരമ ഹോര്‍ത്തൂസ് സാഹിത്യ സാംസ്‌ക്കാരികോത്‌സവം കേരളത്തിനു പുറത്ത് ഇതാദ്യമായി ഡാലസില്‍ അരങ്ങേറി.
ഭാഷയോടും മലയാളസാഹിത്യത്തോടും ആദരവും താല്പര്യവുള്ള അമേരിക്കയിലെ വിവിധ സംസ്സ്ഥാനങ്ങളില്‍ നിന്നുമെത്തിയ മലയാളികള്‍ പങ്കെടുത്ത സൗഹൃദസദസ് മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടറും ഭാഷാപോഷിണി എഡിറ്റര്‍ ഇന്‍ ചീഫുമായജോസ് പനച്ചിപ്പുറം ഉത്ഘാടനം ചെയ്തു. പ്രമൂഖ പ്രഭാഷകനും ക്യാസര്‍രോഗവിദഗ്ദ്ധനും സാമൂഹ്യസാംസ്‌ക്കാരിക വിചക്ഷകനുമായ ഡോ. എം.വി. പിള്ള മുഖ്യ പ്രഭാഷണം നടത്തി. എഴുത്തുകാരനും നടനും സിനിമാ നിര്‍മ്മാതാവുമായ തമ്പി ആന്റണി തന്റെ എഴുത്തനുഭവങ്ങള്‍ പങ്കു വച്ചു. ഡാലസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജുഡി ജോസ് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു.

മനോരമ ഹോര്‍ത്തൂസ് സാംസ്‌ക്കാരിക വേദിയില്‍ ജോസ് പനച്ചിപ്പുറം അമേരിക്കന്‍ മലയാളികള്‍ക്കായി ഡോ. എം വി പിള്ളയെ പൊന്നാട അണിയിച്ചാദരിച്ചു. അദേഹത്തിന്റെ പ്രഭാഷണങ്ങളും എഴുത്തും അമേരിക്കന്‍ മലയാളികള്‍ക്കെന്നും പ്രചോദനമാണെന്ന് പനച്ചിപ്പുറം അഭിപ്രായപ്പെട്ടു. സാംസ്‌ക്കാരികകലാ പ്രവര്‍ത്തനങ്ങളുടെ ആംഗീകാരമെന്ന നിലയില്‍ തമ്പി ആന്റണിയെ ജോസ് പനച്ചിപ്പുറം പൊന്നാടയണിയിച്ചു.
പത്രപ്രവര്‍ത്തിന്റെ അരനൂറ്റാണ്ടു ആഘോഷിക്കുന്ന ജോസ് പനച്ചിപ്പുറത്തിനെ ആദരിക്കുന്ന ചടങ്ങും ഹോര്‍ത്തൂസ് വേദിയില്‍ നടന്നു. മലയാളി അസോസിയേഷന്‍ പ്രസിഡന്റ ജൂഡി ജോസ് അദേഹത്തിനെ മലയാളഭാഷയ്ക്കും പത്ര പ്രവര്‍ത്തനത്തിനും എഴുത്തിനും നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി മൊമെന്റം നല്‍കിയാദരിച്ചു.

ഭാഷയും സാഹിത്യവും മലയാള സാംസ്‌ക്കരിക പരിണാമ വഴിവിളക്കുകളും ഇഴചേര്‍ന്നു കിടക്കുന്ന മലയാളത്തിന്റെ ഉദ്യാനം (ഹോര്‍ത്തുസ്) മനോരമയുടെ അവതരണവഴികളിലേക്കു കടന്നു വരുവാനുണ്ടായ കാരണങ്ങള്‍ ജോസ് പനച്ചിപ്പുറം വിശദീകരിച്ചു.
ചേര്‍ത്തലയ്ക്കടുത്ത കടക്കരപ്പള്ളി താലുക്കിലെ കൊല്ലാട്ട് കുടുംബാംഗവും പ്രമൂഖ ആയുര്‍വേദ വൈദ്യനും ആയുര്‍വേദസസ്യങ്ങളുടെ പ്രചാരകനും ഗവേഷകനുമായിരുന്ന ഇട്ടി അച്ചുതന്റെ അയുര്‍വേദസംബന്ധമായ ഗവേഷണങ്ങളെ അധികരിച്ചുകൊണ്ട് പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ ഡച്ചു മലബാര്‍ ഗവര്‍ണ്ണറായിരുന്ന ഹെന്ററിക് ഡി റീഡ് ലാറ്റിന്‍ ഭാഷയില്‍ രചിച്ച ഹോര്‍ത്തൂസ് മലബാറിക്കോസ് (മലബാറിന്റെ ഉദ്യാനം)എന്ന ഗ്രന്ഥനാമത്തില്‍ നിന്നും സ്വീകരിച്ച കലാ സാഹിത്യസാംസ്‌ക്കാരിക ഉദ്യാനം എന്ന ലക്ഷ്യത്തോടെയാണ് മനോരമ ഹോര്‍ത്തൂസ് എന്ന സാഹിത്യോത്‌സവത്തിനു തുടക്കം കുറിച്ചതെന്ന് ജോസ് പനച്ചിപ്പുറം പറഞ്ഞു. ഇതിന്റെ ഭാഗമായി ഡാലസില്‍ ചേര്‍ന്ന സാഹിത്യോത്‌സത്തിനു അദേഹം ആശംസകള്‍ അര്‍പ്പിച്ചു.

ദേശാന്തരങ്ങളിലേക്കുള്ള മലയാളിയുടെ കുടിയേറ്റത്തിന്റെ ഭാഗമായി മലയാളി അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങളിലൊണാണ് സാംസ്‌ക്കാരിക പ്രതിസന്ധി. എഴുത്തിന്റെ കാര്യത്തില്‍ മലയാളിക്കു താന്‍ ജീവിക്കുന്ന രാജ്യത്തെ ഭാഷയറിയില്ല എന്ന പരിദേവനത്തിന്റെ കാലം കഴിഞ്ഞുപോയെന്നും എഴുത്തില്‍ താല്പര്യമുള്ളവര്‍ താന്‍ ജീവിക്കുന്ന ചുറ്റപാടുകളിലെ വ്യത്യസ്ത ജീവിതങ്ങളെ സുക്ഷമതയോടെ നിരീക്ഷിക്കണമെന്നും അവ തന്റെ സ്വന്തം ഭാഷയിലൂടെ എഴുതണമെന്നും ചാറ്റ് ജിപിറ്റി ഉള്‍പ്പെടെയുള്ള ആധുനീക സാങ്കേതികവിദ്യയുടെ സഹായത്താല്‍ ക്യത്യതയോടെ മറ്റു ഭാഷകളിലേക്കു വികാരം നഷ്ടപ്പെടാതെ തന്നെ തര്‍ജമ ചെയ്യുവാന്‍ കഴിയുമെന്നും ഉദാഹാരണങ്ങള്‍ സഹിതം തന്റെ സരസപ്രഭാഷണത്തില്‍ ഡോ. എം.വി.പിള്ള അഭിപ്രായപ്പെട്ടു.
സാഹിത്യോത്‌സത്തിന്റെ ഭാഗമായി നടന്ന സംവാദത്തിലും സ്വന്തം രചനകളുടെ അവതരണത്തിലും ജോജോ കോട്ടയ്ക്കല്‍, ബാബു ചിറയില്‍ (കവിത), മാര്‍ട്ടിന്‍ ജോസഫ്(ചെറുകഥ), മധു (കവിത), ബിനോ കല്ലുങ്കല്‍(കവിത), എബ്രഹാം ചെറിയാന്‍(കവിത), ജോസണ്‍(കവിത), തുടങ്ങിയവര്‍ പങ്കെടുത്തു.
ഗാനരചയിതാവും കവിയുമായ ഫാ. ജോണ്‍ പിച്ചാപ്പിള്ളി, കലാവേദി ചെയര്‍മാന്‍ സിബി ഡേവിഡ് എന്നിവരുടെ ആശംസാവാക്കുകള്‍ സദസില്‍ വായിച്ചു. ബിനോയി സെബാസ്റ്റ്യന്‍ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി. രേഷ്മ രഞ്ജിത് അവതാരകയും ഡക്സ്റ്റര്‍ ഫെരേര പ്രോഗ്രാം കോര്‍ഡിനേറ്ററുമായിരുന്നു.
ബിനോയി സെബാസ്റ്റ്യന്‍
