ഒര്‍ലാന്‍ഡോ: സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയില്‍ ഒര്‍ലാന്‍ഡോ റീജണല്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്റെ (ഒരുമ) ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷം സംയുക്തമായി നടത്തി. സാന്‍ഫോഡിലെ സെമിനോള്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു വര്‍ണാഭമായ പരിപാടിയിൽ നടനും എഴുത്തുകാരനുമായ പൗലോസ് കുയിലാടൻ സംവിധാനം ചെയ്ത പുനരുദ്ധാനം എന്ന് തിയറ്റ റിയൽ ഡ്രാമ ജനശ്രദ്ധ പിടിച്ചുപറ്റി, രചന തോമസ് മാളക്കാരൻ. ഒട്ടനവധി കലാകാരന്മാരും കലാകാരികളും ചേർന്നുള്ള ഒരു കൂട്ടായ്മയുടെ പ്രതിഫലനമാണ് ഒരുമയുടെ വേദിയിലൂടെ ജനശ്രദ്ധയെ ആകർഷിച്ച "പുനരുത്ഥാനം" ഇതിലെ **തമ്പുരാനെ* എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബിലൂടെ 50K എത്തിയിരിക്കുകയാണ്.

lyrics: Poulose kuyiladan
MUSUC, ORCHESTRATION & Singer: AJI DENROSE
STUDIO: DenRose Music studio chalakudy
Flute: ABINANTH MOHAN
CHORUS: ABI & AJI
DesmondStelzer and team ആണ് തമ്പുരാനേ എന്ന ഗാനം നൃത്ത ചുവടുകളിലൂടെ അവതരിപ്പിച്ചത്. ഒരുമയുടെ പ്രസിഡണ്ട് ജിബി ജോസഫ് ചിറ്റേടത്ത് സെക്രട്ടറി ജസ്റ്റിൻ ആൻറണി ഇവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങളും മറ്റു സുഹൃത്തുക്കളു ചേർന്നു ഒരുമയോടെ ഉള്ള നേതൃത്വം ആണ് ഈ നാടകത്തിൻറെ വിജയം
ഗാനം കേള്‍ക്കാം: https://youtu.be/S5zBHtc2iCE?si=Z3jMZTTW60fkTKab


