advertisement
Skip to content

ഫൊക്കാനയുടെ ചരിത്രം തിരുത്തിയ രജിസ്ട്രേൻ : ഫൊക്കാന അന്തർദേശീയ കൺവെൻഷൻ റൂമുകൾ സോൾഡൗട്ട് !

ന്യൂ  യോർക്ക് :ഫൊക്കാനാ ഇന്റർനാഷണൽ കൺവെൻഷൻ 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ  കൺവെൻഷന് വേണ്ടി റിസർവ് ചെയ്തിരുന്ന റൂമുകൾ എല്ലാം തന്നെ സോൾഡ് ഔട്ട് അയി . ഇത്‌ ഫൊക്കാനയുടെ ചരിത്രത്തിൽ സുവർണ്ണ നിമിഷം തന്നെയാണ്. ഐക്യകണ്ഠവും  നിഷ്പക്ഷവുമായ പ്രവർത്തന മികവുകൊണ്ട് ജന മനസ്സുകളിൽ ഇടം പിടിച്ച സംഘടനഅയി മാറിയത് കൊണ്ട് തന്നെയാണ് ഫൊക്കാന ഈ  ചരിത്ര നിമിഷയ്ത്തിനു സാക്ഷി ആകുന്നത്.  ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ്  കൺവെൻഷന്  മാസങ്ങൾക്ക് മുൻപ് തന്നെ റിസർവ് ചെയ്ത റൂമുമുകൾ എല്ലാം തന്നെ സോൾഡ് ഔട്ട് ആകുന്നത് എന്ന്  പ്രസിഡണ്ട് സജിമോൻ ആന്റണി അറിയിച്ചു.

42 വർഷത്തെ പ്രവർത്തന പരിചയമുള്ളതും ,
ലോകത്തിലേക്കും ഏറ്റവും വലുതും പുരാതനവുമായ അമേരിക്കൻ -കനേഡിയൻ മലയാളികളുടെ സംഘടനയായ ഫൊക്കാന  ജനഹൃദയങ്ങളെ തിരിച്ചറിഞ്ഞ് അവരുടെ താൽപര്യാർത്ഥം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതു കൊണ്ടുതന്നെ സംഘടനയിലെ അംഗത്വം ദിനംപ്രതി വർദ്ധിച്ചു വരുന്നതിൽ വളരെയധികം സന്തോഷിക്കുന്നുണ്ടെന്ന് ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ട്രഷറർ ജോയി ചാക്കപ്പനും അഭിപ്രായപ്പെട്ടു.

ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഔട്ട്ഡോർ വാട്ടർ പാർക്കുകളിൽ ഒന്നായ കൽഹാരി റിസോർട്ടിൽ ഇന്റർനാഷണൽ കൺവെൻഷൻ അരങ്ങേറുമ്പോൾ ഈ ചരിത്ര സംഗമത്തിന് വേദി പങ്കിടാൻ ഒട്ടനേകം ആളുകൾ തയ്യാറെടുക്കുന്നുണ്ടെന്നതിന്റെ തെളിവായാണ് റിസോർട്ടിലെ റൂമുകൾ സോൾഡ് ഔട്ട് ആയത് എന്ന് സജിമോൻ ആന്റണി കൂട്ടിച്ചേർത്തു.

യുവജനോത്സവത്തിന്റെ ഗ്രാൻഡ്ഫിനാലെ, പ്രൗഢഗംഭീരമായ അവാർഡ് നൈറ്റ്, സ്റ്റേജ് ഷോകൾ, വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ അങ്ങനെയങ്ങനെ കൺവെൻഷനെ വർണ്ണാഭമാക്കാൻ ഒട്ടനേകം പരിപാടികളുമായി തയ്യാറെടുക്കുകയാണ് ഫൊക്കാനാ ഭാരവാഹികൾ.

കൽഹാരി റിസോർട്ടിലെ  ഏർലി ബേർഡ് രജിസ്ട്രേഷൻ അവസാനിച്ചു . അമിതമായ രെജിസ്ട്രേഷൻ  പ്രവാഹം കാരണം കൂടുതൽ റൂമുകൾക്ക്‌ വേണ്ടി റിസോർട്ടുമായി നെഗോഷിയേറ്റു ചെയ്യെന്നുണ്ട് . ഇനി മുതൽ രണ്ടുപേർക്ക് 1500 ഡോളറും നാലുപേർ അടങ്ങുന്ന കുടുംബത്തിന്  (മാതാപിതാക്കളും രണ്ടു കുട്ടികളും അടങ്ങുന്നത്), 2000 ഡോളറുമാണ് . ഡിസംബഡർ മാസത്തിൽ തന്നെ റൂമുകൾ സോൾഡ് ഔട്ട് ആവുകയും ഒട്ടേറെ പേർ റൂമുകൾക്ക് വേണ്ടി ഇപ്പോഴും അന്വേഷിച്ചു വരികയും ചെയ്യുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ ഇനിയും രജിസ്റ്റർ ചെയ്യാൻ എത്തുന്നവർക്ക് കുറച്ചു കൂടി റൂമുകൾ റിസോർട്ടിൽ ലഭ്യമാക്കുവാനുള്ള ശ്രമം നടത്തുമെന്ന് ഫൊക്കാനാ പ്രസിഡണ്ട് സജിമോൻ ആൻ്റണി പറഞ്ഞു.


ഒരു റിസോർട്ടിലെ അലൊക്കേറ്റ്‌  ചെയ്തിരുന്ന മുഴുവൻ റൂമുകളും വളരെ ചുരുക്കം നാളുകൾ കൊണ്ടു തന്നെ ബുക്ക്ഡ് ആവുന്ന ഈ സന്തോഷ മുഹൂർത്തത്തിൽ ഫൊക്കാനയുടെ അന്തർദേശീയ കൺവെൻഷൻ ചരിത്രത്തിൽ കാണാത്ത അത്രയും പ്രൗഢഗംഭീരമായിരിക്കുമെന്ന് സംഘടനാ ഭാരവാഹികൾ പറയുന്നു. ഇതിനു വേണ്ടി അഹോരാത്രം പ്രവർത്തിച്ച ഏവർക്കും നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡണ്ട് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് പ്രവീൺ  തോമസ്, വൈസ് പ്രസിഡണ്ട് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷറർ ജോൺ കല്ലോലിക്കൽ,അഡീഷണൽ ജോയിന്റ് സെക്രട്ടറി അപ്പുക്കുട്ടൻ പിള്ള, അഡീഷണൽ ജോയിന്റ് ട്രഷറർ മില്ലി ഫിലിപ്പ്, വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള, ട്രസ്റ്റി  ബോർഡ് ചെയർ ജോജി തോമസ്, എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest