advertisement
Skip to content

ഇന്ത്യയുടെ രക്ഷകര്‍ കന്യാസ്ത്രികള്‍ മാത്രമല്ല

ഒരു രാജ്യത്തിന്‍റെ യഥാര്‍ത്ഥ സംസ്കാരം കുടികൊള്ളുന്നത് മതപരമായ വീക്ഷണഗതിയിലൂ ടെയല്ല നമ്മുടെ സാമൂഹ്യ സാംസ്കാരിക ശാസ്ത്രത്തിന്‍റെ വളര്‍ച്ചയിലൂടെയാണ്. ഈ ആധുനികയുഗ ത്തിലും ചില ഇന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാല്‍ ഇവരൊക്കെ ജീവിക്കുന്നത് പ്രാചീന ശിലായു ഗത്തിലോ എന്ന് തോന്നും. അതിന്‍റെ അവസാനത്തെ അനുഭവമാണ് ആരെയും അമ്പരിപ്പിക്കുന്ന ഛത്തിസ്ഗഡില്‍ കന്യാസ്ത്രികള്‍ക്ക് നേരെ നടന്ന ദാരുണ സംഭവം. നാം പുരോഗതിയിലേക്കെന്ന് വീമ്പി ളക്കുന്ന ഇന്ത്യയില്‍, കേരളത്തില്‍ നിലനിന്നിരുന്ന ജന്മി കുടിയാന്‍ അടിമ വ്യവസ്ഥിതിയാണ് വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലുമുള്ളത്.ഈ അടിമ ചങ്ങലകളെ പൊട്ടിച്ചെറിഞ്ഞു് പട്ടിണിപാവങ്ങള്‍ക്ക് സ്വാതന്ത്ര്യവും ഭക്ഷണവും വിദ്യാഭ്യാസവും കൊടുത്തതാണ് കന്യാസ്ത്രികള്‍ ചെയ്ത കുറ്റം? അല്ലാതെ മറ്റുള്ളവര്‍ പ്രചരിപ്പിക്കുന്ന കള്ളക്കഥകളല്ല. ഒരു ഇന്ത്യന്‍ പൗരന് സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും സാധിക്കില്ലെങ്കില്‍ അവന്‍ തടവുകാരനാണ്. ദാരിദ്ര്യവും പട്ടിണിയും രോഗങ്ങളുമായി ജീവിക്കുന്നവരുടെ മധ്യത്തിലേക്ക് ജീവന്‍ രക്ഷാപ്രവര്‍ത്തകരായി കടന്നുചെല്ലുന്ന കന്യാസ്ത്രീകളെ അപമാനിക്കുന്നത് ലോക മലയാളികളില്‍ ആശങ്കയുണ്ടാക്കുന്നു.മറ്റ് രാജ്യക്കാര്‍ സ്നേഹത്തോടെ കാണുന്ന അഴിമതിയുടെ കറപുരളാത്ത ഇന്ത്യന്‍ പ്രധാനമ ന്ത്രിക്കും അപമാനകരം മാത്രമല്ല പാശ്ചാത്യ രാജ്യങ്ങളില്‍ ജീവിക്കുന്ന ഹിന്ദുക്കളോടുള്ള മറ്റുള്ളവരുടെ മനോഭാവം എന്തായിരിക്കും? ഇന്ത്യയടക്കം ലോകമെങ്ങും ക്രിസ്ത്യന്‍ മിഷനറിമാര്‍ ക്രിസ്തുവിന്‍റെ സ്നേഹം, സമത്വം, സാഹോദര്യം നല്‍കി വീണ്ടെടുപ്പ് നടത്തിയവരാണ്. അവരെ സംഘടിതമായി മത വര്‍ഗ്ഗീയ ശക്തി കള്‍ ആക്രമിക്കുന്നത് സ്വജനപക്ഷവാതമായിട്ടേ കാണാന്‍ സാധിക്കു. മദര്‍ തെരേസ ചോദിക്കുന്നതുപോലെ 'എന്‍റെ ദൈവത്തെ അനുകരിച്ചു് എനിക്ക് സൗജന്യമായി കിട്ടിയത് ദരിദ്രര്‍ക്ക് സൗജന്യമായി കൊടുത്തു കൂടെ?

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന പ്രമാണം ജാതി-മത-വര്‍ഗ്ഗ-ഭാഷ ജന്മസ്ഥലത്തിന്‍റെ പേരി ല്‍പോലും യാതൊരു വിവേചനവും പാടില്ലെന്നുള്ളതാണ്. ഭരണഘടനയുടെ 21-ല്‍ പറയുന്നത് നിയമം വഴിയല്ലാതെ ഒരാളുടെയും ജീവനും സ്വാതന്ത്ര്യവും സഞ്ചാരവും ഇല്ലാതാക്കാന്‍ സാധിക്കില്ല. ആ സ്വാതന്ത്ര്യം മതമുള്ളവനും ഇല്ലാത്തവനും അവരുടെ വിശ്വാസ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള അവകാ ശങ്ങളാണ്. അതിനെയാണ് മതനിരപേക്ഷത എന്ന് വിളിക്കുന്നത്.1980-ല്‍ ഞാന്‍ ദുര്‍ഗില്‍ പോയി ട്ടുണ്ട്.പ്രകൃതി ഭംഗിയുള്ള ഒരു പ്രദേശം. അന്ന് ധാരാളം മലയാളികളും അവിടെ പാര്‍ത്തിരുന്നു. ആതുര സേവന വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് കന്യാസ്ത്രീകള ഒപ്പമുള്ള പെണ്‍കുട്ടികളെ ഛത്തി സ്ഗഡിലെ ദുര്‍ഗ് റയില്‍ വേസ്റ്റേഷനില്‍ വെച്ച് ഒരു റയില്‍വേ തൊഴിലാളി കുറ്റവാളികളെപോലെ ചോദ്യം ചെയ്യുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ പറയുന്നത് ഒരു സര്‍ക്കാര്‍ തൊഴിലാളി/ഉദ്യോഗസ്ഥന്‍ മതപരമായ ഒരു വിഷയത്തിലും ഇടപെടാന്‍ പാടില്ലെന്നാണ്. ഈ സങ്കുചിത മതവര്‍ഗ്ഗീയവാദി നീതിപൂര്‍വ്വമോ നിയമാനുസൃതമൊ പ്രവര്‍ത്തിക്കാതിരിക്കുക മാത്രമല്ല കന്യാസ്ത്രീയുടെ വേഷം കണ്ട് ഹാലിളകി വര്‍ഗ്ഗീ യവാദികളായ ബജ്രംഗ്ദകാരെ വിളിച്ചുവരുത്തി ആള്‍ക്കൂട്ട വിചാരണ നടത്തി സന്യാസിനികളെ മാനസിക മായി പീഡിപ്പിക്കുന്നു, അധിക്ഷേപങ്ങള്‍ നടത്തി അപമാനിക്കുന്നു, കള്ളക്കേസുകള്‍ ചുമത്തി തുറുങ്കില ടയ്ക്കുന്നു. ഒരാളെയും അറസ്റ്റ് ചെയ്തില്ല.ഇത് ഇരട്ടത്താപ്പല്ലേ? കേരളത്തില്‍ ഒരു ഭരണമാറ്റത്തിന് മനു ഷ്യര്‍ ആഗ്രഹിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഉള്ള കഞ്ഞിയിലും പാറ്റ വീണത്. ഉളികളഞ്ഞ ആശാരിയെ പോലെ ക്രിസ്തിയാനികള്‍ വീട് പണിയാന്‍ കാത്തു് നില്‍ക്കുന്നു.

ക്രിസ്തുമതം കേരളത്തിലെത്തുന്നത് ബിസിയുടെ അവസാനത്തോടെയാണ്. എ.ഡി.52-ല്‍ ക്രിസ്തു ശിഷ്യനായ സെന്‍റ് തോമസ് കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയ കാലം മുതല്‍ ക്രിസ്തു നല്‍കിയ കല്പന നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെ സ്നേഹിച്ചു ജീവിക്കുക അല്ലാതെ അവന്‍റെ കൈകാ ലുകള്‍ വെട്ടാനോ തലവെട്ടാനോ അന്യനെ ഉപദ്രവിക്കാനോ പഠിപ്പിക്കുന്നില്ല. സര്‍ക്കാരുകള്‍പോലും പരാജയം ഏറ്റുവാങ്ങിയ വനാന്തരങ്ങളില്‍ വിദ്യാഭ്യാസവും ആതുരസേവനങ്ങളും നല്‍കി പട്ടിണിയില്‍ നിന്നും മാവോ-നക്സല്‍വാദികളില്‍ നിന്ന് മോചനം കൊടുക്കുന്നതാണോ ഈ കന്യാസ്ത്രികളും ക്രിസ്ത്യന്‍ മിഷനറിമാരും ചെയ്ത മഹാ അപരാധം? ഞാന്‍ പഞ്ചാബ് ഗുരുദാസ്പൂരിലുണ്ടായിരുന്ന കാലം കത്തോലിക്ക പുരോഹി തന്‍ തിമോത്തിക്കൊപ്പം എന്‍റെ സൈക്കിളിന്‍റെ പിറകില്‍ കന്യാസ്ത്രീകളെ ചവുട്ടി ഗ്രാമങ്ങളില്‍ താമസിക്കുന്ന പാവങ്ങളുടെ ഇടയിലേക്ക് മരുന്നുകളുമായി പോയിട്ടുണ്ട്. ഞങ്ങള്‍ക്ക് ഒപ്പം ഒരു ഹിന്ദു വിശ്വാസി രവീന്ദ്രനുമുണ്ടായിരുന്നു. ഒപ്പമുള്ളത് കന്യാസ്ത്രികള്‍ ഡോക്ടര്‍, നഴ്സ് ആണ്. ഞങ്ങളുടെ സഹായത്തോടെ ഇവര്‍ പോയത് രോഗികളെ ശിശ്രൂഷിക്കാനാണ് അല്ലാതെ മതം മറ്റാനല്ല. ഇത് എന്‍റെ ആത്മകഥ 'കഥാകാരന്‍റെ കനല്‍ വഴികള്‍' (പ്രഭാത് ബുക്ക്സ്) പഞ്ചാബിലെ കന്യാസ്ത്രികള്‍ എന്ന ലക്കത്തില്‍ മദര്‍ തെരേസ വന്നതും എഴിതിയിട്ടുണ്ട്.ഈ മിഷനറിമാര്‍ ഇന്ത്യയില്‍ ഇല്ലായിരുന്നെങ്കില്‍ ഇരുളടഞ്ഞ ആഫ്രിക്കന്‍ രാജ്യമായി ഇന്ത്യ മാറില്ലായിരുന്നോ? അവിടേയും ഡോ.ജോര്‍ജ് ലിവിങ്സ്റ്റനെ പ്പോലുള്ള ധാരാളം ക്രിസ്ത്യന്‍ മിഷനറിമാര്‍ കഷ്ടങ്ങളും ത്യാഗങ്ങളും ചെയ്തതുകൊണ്ടാണ് അവരൊക്കെ കാട്ടാള മനുഷ്യരായി മാറാതെ മനുഷ്യരായി മാറ്റിയെടുത്തത്. ഇതൊക്കെ എന്‍റെ ആഫ്രിക്കന്‍ യാത്രാ വിവരണം 'കന്യാസ്ത്രി കാക്കകളുടെ നാട്' (പ്രഭാത് ല്‍/ ആമസോണ്‍) രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ വെറും 2.1% ജനസംഖ്യയുള്ള ക്രൈസ്തവര്‍ ഇന്ത്യന്‍ ഭരണം പിടിച്ചെടുക്കുമെന്നാണോ ഈ മരമണ്ടന്മാര്‍ ചിന്തിക്കുന്നത്?

ക്രിസ്തിയാനികള്‍ ഭാരതത്തിനും കേരളത്തിനും വിദ്യാഭ്യാസ ആതുരസേവന സാമൂഹ്യ സാംസ്കാ രിക മേഖലകളില്‍ ഗണ്യമായ സംഭാവനകള്‍ മാത്രമേ ചെയ്തിട്ടുള്ളു. അവര്‍ വോട്ട് പെട്ടി യന്ത്രം നിറക്കാ നല്ല പ്രവര്‍ത്തിക്കുന്നത്. ഇന്ന് കാണുന്ന രാഷ്ട്രീയക്കാരുടെ ഉള്ളിലൊന്ന്, നാക്കിലൊന്ന്, കയ്യിലൊന്ന് എന്നത് ചില സഭാ നേതൃത്വങ്ങള്‍ തിരിച്ചറിയുന്നില്ല. അവര്‍ക്ക് പ്രിയം കേക്കും പൊന്നിന് കുരിശും വിഭവ സമൃദ്ധമായ ഊണും പേരും പ്രശസ്തിയുമാണ്. ഇന്ത്യയിലെ മിഷനറിമാര്‍ ഇത്രമാത്രം നന്മകള്‍ കൊടു ത്തിട്ടും നന്ദിയില്ലാത്ത ഈ മതമന്ദബുദ്ധികള്‍ ചോറ് കൊടുത്ത കൈയ്ക്ക് തന്നെ കടിക്കുന്നു. സാന്‍ സ്വാമിയെയും തുറുങ്കിലടച്ചു കൊല്ലുകയായിരിന്നു. ഇതാണോ മതനിരപേക്ഷത? ഇതൊക്കെ അടിയന്തരാ വസ്ഥക്ക് തുല്യമല്ലേ?

എന്താണ് കന്യാസ്ത്രികള്‍ ചെയ്ത കുറ്റങ്ങള്‍? അവര്‍ പാര്‍ക്കുന്ന സ്ഥലത്തു് നിന്ന് തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ കൊടുക്കാന്‍ ആഗ്രയില്‍ കൊണ്ടുപോകാനിരുന്നതോ? അവര്‍ തന്നെ വിഡിയോയില്‍ സാക്ഷ്യ പ്പെടുത്തുന്നത് 'ഞങ്ങളുടെ ഇഷ്ടത്തിനാണ് പോകുന്നത്'. അതിന് റയില്‍വേ പോലീസ് മദമിളകുന്നത് എന്തി നാണ്?ഭരണഘടന നല്‍കുന്ന ഒരു പൗരന്‍റെ പരിരക്ഷ ഇവിടെ തകര്‍ന്നിരിക്കുന്നു. നിയമവാഴ്ചയില്ലാത്തതു കൊണ്ടാണ് എഫ്.ഐ.ആറില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്തു് തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തിയത്. കുറഞ്ഞത് പത്തു് വര്‍ഷങ്ങള്‍ ജയിലില്‍ കിടക്കാം. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അധികാരദുര്‍വിനിയോഗം നടത്തി എത്രയോ നിരപരാധികളെ ഇങ്ങനെ തുറുങ്കിലടക്കുന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ക്രിസ്തിയാനികള്‍ ധാരാളമായി പീഡിപ്പിക്ക പ്പെടുന്നു. അവരുടെ ദേവാലയങ്ങള്‍ തകര്‍ക്കുന്നു. ഈ പാവം കന്യാസ്ത്രികള്‍ വീടും കൂടും വീട്ടുകാ രെയും വിട്ട് ദാമ്പത്യ ജീവിതവും തെജിച്ചു് പാവങ്ങള്‍ക്കായി ജീവിക്കാനിറങ്ങിയതാണോ അവര്‍ ചെയ്ത കുറ്റകൃത്യം? ഈ കൂട്ടര്‍ തെറ്റിദ്ധരിപ്പിക്കുന്നത് ഈ പെണ്‍കുട്ടികള്‍ ക്രിസ്തിയാനികള്‍ അല്ലെന്നുള്ളതാണ്.

കാളവണ്ടിയുഗത്തില്‍ ജീവിക്കുന്ന, മത മൗലികവാദത്തില്‍ നിന്ന് ആത്മാവിലേക്ക് വളരാത്ത, നിയമ സംവിധാനങ്ങളെ കാറ്റില്‍ പറത്തുന്ന, മണ്ണിനും മണ്ണാങ്കട്ടക്കും കൊള്ളാത്ത മനസ്സ് മരവിച്ച മതഭ്രാന്തന്മാര്‍ മദമിളകിയ ആനകളെപോലെ നിരപരാധികളെ പീഡിപ്പിക്കുന്നത് മനഃസാക്ഷിയുള്ള ആരും അംഗീക രിക്കില്ല. ഇവര്‍ മനസ്സിലാക്കേണ്ടത് യേശുക്രിസ്തു ലോകജനതയ്ക്ക് വേണ്ടി ക്രൂശില്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ ഇന്ത്യയടക്കം ലോകമെങ്ങും രക്തസാക്ഷികളായി. പാശ്ചാത്യ രാജ്യങ്ങളില്‍ ആയിരക്കണക്കിനാണ് രക്തസാക്ഷികളായത്. റോമന്‍ ഭരണകാലം റോമിലെ കൊളോസിയമടക്കം പാശ്ചാത്യ രാജ്യങ്ങളില്‍ ക്രിസ്തുഭക്തര്‍ വന്യമൃഗങ്ങള്‍ക്കും ഇരയായി. അത് എന്‍റെ ഇറ്റലി യാത്രാ വിവരണം.'കാഴ്ചകള്‍ക്കപ്പുറം' (പ്രഭാത്/ ആമസോണ്‍)എഴിതിയിട്ടുണ്ട്. അന്ധവിശ്വാസികളായ മനുഷ്യര്‍ വിഗ്രഹങ്ങളെ ആരാധിച്ചുവന്നത് എതിര്‍ത്ത തിന്‍റെ ഫലമായി നീറോ ചക്രവര്‍ത്തി ക്രിസ്തു ശിഷ്യന്‍ സെന്‍റ് പീറ്ററിനെ റോമില്‍ തലകീഴായി കുരിശില്‍ തറച്ചു കൊന്നു. ഒടുവില്‍ ചക്രവര്‍ത്തി ഭ്രാന്തനായി മരണപ്പെട്ടു. അവിടെയാണ് ഇന്ന് കത്തോലിക്ക സഭയുടെ അധിപന്‍ പോപ്പ് ഇരിക്കുന്നത്.

ഇന്ത്യയിലെ മത വര്‍ഗ്ഗീയവാദികള്‍ മനസ്സിലാക്കേണ്ടത് ആകാശം ഇടിഞ്ഞുവീഴാന്‍ പോകുന്നു വെന്ന് പറഞ്ഞാലും ക്രിസ്തുവിന്‍റെ ശാന്തിയും സമാധാനവും സ്നേഹവും നിറഞ്ഞ സുവിശേഷം ക്രിസ്ത്യന്‍ പുരോഹിതര്‍, കന്യാസ്ത്രികള്‍, പെന്തിക്കോസ്ത് പാസ്റ്റര്‍മാര്‍, സുവിശേഷകര്‍ ലോകമെങ്ങും പ്രചരിപ്പിക്കും. അഴുക്ക് ചാലില്‍ കിടക്കുന്നവനെ, കുഷ്ഠരോഗികളെ ശിശ്രൂഷിക്കും, വിദ്യയില്ലാത്തവന് വിദ്യ കൊടുക്കും, പട്ടിണിയില്‍ കഴിയുന്നവന് ഭക്ഷണം കൊടുക്കും.ഇതിനൊന്നും കഴിവില്ലാത്ത മനസ്സി ല്ലാത്ത, പ്രവര്‍ത്തിയില്ലാത്ത വര്‍ഗ്ഗീയവാദികള്‍ അസൂയയോട് കണ്ടിട്ട് കാര്യമില്ല.ഒരു കാര്യമോര്‍ത്തു കൊള്ളുക. രക്തസാക്ഷിക ളുടെ രക്തം യേശുവിന് വിലപ്പെട്ടത്. ആ രക്തത്തിലൂടെ വിത്തുകള്‍ വളരും ഇതളുകള്‍ വിരിയും ഓരോ വിശ്വാസിയും ഉയര്‍ത്തെഴുന്നേല്‍ക്കും. ജാതി ജാതിയോടും രാജ്യം രാജ്യത്തോടും കലഹിക്കുന്ന നാള്‍ വരും എന്ന ബൈബിള്‍ വചനം നിവര്‍ത്തിയാകുന്ന കാലമാണിത്.

കന്യാസ്ത്രികള്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ സിറിയ, അഫ്ഗാനിസ്ഥാനിലേക്ക് ഭീകര പ്രവര്‍ത്തനത്തിനല്ല കൊണ്ടുപോകാനിരുന്നത്, തൊഴില്‍ ചെയ്തു ജീവിക്കാന്‍ ആഗ്രയിലേക്കാണ്. അവ രുടെ അന്നം ഈ വര്‍ഗ്ഗീയവാദികള്‍ തകര്‍ത്തില്ലേ? വര്‍ഗ്ഗീയവാദികള്‍ക്ക് വ്യക്തികളുടെ അഭിവൃദ്ധിയേ ക്കാള്‍ വലുത് മതസ്വാര്‍ത്ഥ അഭിവൃദ്ധിയാണ്. അധികാരവും സമ്പത്തുമുള്ളവര്‍ ചെയ്യാന്‍ മടിക്കുന്ന, അറ യ്ക്കുന്ന നല്ല കര്‍മ്മങ്ങള്‍ പ്രാന്തപ്രദേശങ്ങളില്‍ ക്രിസ്തുശിഷ്യര്‍ ചെയ്യുന്നതിനെ മതപരിവര്‍ത്തനവുമായി എന്തിനാണ് കൂട്ടുപിടിക്കുന്നത്?ഏത് മതം സ്വീകരിക്കാന്‍ അത് പ്രചരിപ്പിക്കാന്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്. ഏത് മതവിഭാഗത്തില്‍പ്പെട്ടവരായാലും നല്ല കര്‍മ്മങ്ങള്‍ ചെയ്യാനല്ലേ ഭഗവത്ഗീതയും പഠിപ്പിക്കു ന്നത്?

ക്രിസ്ത്യന്‍ മിഷനറിമാര്‍ ലോകജനതയ്ക്ക് കണ്ണിനും മനസ്സിനും കുളിര്‍മ്മ നല്‍കുന്ന പ്രവര്‍ത്തി കളാണ് ഇന്നുവരെ ചെയ്തിട്ടുള്ളത്. വടവൃക്ഷം പോലെ പടര്‍ന്നുകിടക്കുന്ന ക്രിസ്ത്യന്‍ സമൂഹം വളര്‍ ന്നത് അവന്‍റെ ഹൃദയത്തില്‍ ക്രിസ്തുവിന്‍റെ സ്നേഹം ഉള്ളതുകൊണ്ടാണ്. മനുഷ്യഹൃദയങ്ങള്‍ ശുദ്ധമാ ക്കാത്തതാണ് അന്ധവിശ്വാസികള്‍ നേരിടുന്ന പ്രതിസന്ധി. അതിന് പരിഹാരം കാണേണ്ടത് അവരെ ഭരിക്കുന്ന മതങ്ങളാണ്. ക്രിസ്ത്യന്‍ മിഷനറിമാരുടെ സേവനത്തിനൊപ്പം കൂട്ടിവായിക്കേണ്ടത് രക്ഷകരായി ഭാരതീയന്‍റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നത് ക്രിസ്തിയ രാജ്യങ്ങളായ അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ് നല്‍കുന്ന ആയുധങ്ങളാണ്. എന്താണ് ഇന്ത്യയിലെ ക്രിസ്തിയാനികള്‍ ഇന്ത്യയോട് ചെയ്തിട്ടുള്ള അന്യായം? സ്വാതന്ത്ര്യത്തിന്‍റെ ഒരു വാതില്‍ പാവങ്ങള്‍ക്കായി തുറന്നുകൊടുത്തതോ? നില വിലിരിക്കുന്ന പഴഞ്ചന്‍ വിശ്വാസപ്രമാണങ്ങള്‍ പുനരുദ്ധരിക്കുക, ന്യൂനപക്ഷ സംരക്ഷണം ഉറപ്പ് വരു ത്തുക. കണ്ണുകള്‍ തുറക്കേണ്ടത് ഭരണകൂടങ്ങളാണ്.

കാരൂര്‍ സോമന്‍, (ചാരുംമൂടന്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest