advertisement
Skip to content
രാജന്‍ സി എച്ച്

1
നേരപ്പൂ


കുട്ടികള്‍ സ്ക്കൂള്‍ മുറ്റത്തെത്തുമ്പോള്‍
വിടരും പൂവിന്
പത്തുമണിപ്പൂവെന്നു പേരിട്ടു.

കുട്ടികള്‍ സ്ക്കൂള്‍ വിട്ടു പരക്കുമ്പോള്‍
വിടരും പൂവിന്
നാലുമണിപ്പൂവെന്നു പേരിട്ടു.

കുട്ടികള്‍ക്ക് നേരം തെറ്റുമ്പോഴും
പൂവുകള്‍ക്ക്
നേരം തെറ്റിയതേയില്ല.

നേരപ്പൂക്കള്‍ക്കുണ്ടോ
നേരാവാത്ത നേരം?

2
തലോടല്‍


പൂവിനെ
പൂവേയെന്നു
തലോടുന്നു കാറ്റ്.
കാറ്റിനെ
കാറ്റേയെന്നെങ്ങനെ
തലോടാനാവും
പൂവിന്?
അതൊരു ചിറകിന്‍
തലോടലെന്നേ
കരുതാനാവൂ
പൂവിന്.

3
മുള്ളകം


പനിനീര്‍പ്പൂവിനറിയാം
അത് നിറംകൊടുക്കുന്നത്
ഒരു മുള്‍ച്ചെടിക്കാണെന്ന്.

പനിനീര്‍ച്ചെടി
ഒരു പെണ്‍കുട്ടിയാണെന്ന്
ഒരുവരി കവിതയെഴുതും
എപ്പോഴെങ്കിലും ഞാന്‍
എന്‍റെ മുള്ളകത്തില്‍.


രാജന്‍ സി എച്ച്
Mob.9496421481

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest