അറ്റ്ലാന്റ: പ്രശസ്ത ഗായകനും വരികളെഴുത്തുകാരനുമായ അറ്റ്‌ലാന്റ മാർത്തോമാ ചർച്ച് വികാരി റവ. ജേക്കബ് തോമസ് (ആനിക്കാട് അച്ചൻ) നയിച്ച 'ഫേസ് ടു ഫേസ്' ലൈവ് സ്ട്രീമിംഗ് സംഗീത നിശ ഭക്തിസാന്ദ്രമായി സമാപിച്ചു.സ്വർഗീയ നാദം കൂട്ടായ്മ ജനുവരി 25 ഞായറാഴ്ച വൈകിട്ട് നടന്ന പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീതപ്രേമികൾ സൂം (Zoom) പ്ലാറ്റ്‌ഫോമിലൂടെ പങ്കെടുത്തു.
നാൽപ്പതിലധികം ക്രിസ്തീയ ഭക്തിഗാനങ്ങളുടെ രചയിതാവും സംഗീത സംവിധായകനുമായ റവ. ജേക്കബ് തോമസിന്റെ സംഗീത ജീവിതത്തിലെ നാഴികക്കല്ലായ ഈ പരിപാടിയിൽ അദ്ദേഹത്തിന്റെ പ്രശസ്തമായ ഗാനങ്ങൾ ആലപിക്കപ്പെട്ടു. മാരാമൺ കൺവെൻഷൻ ക്വയറിലൂടെയും 'ജീവന്ധാര' എന്ന സംഗീത ആൽബത്തിലൂടെയും ശ്രദ്ധേയനായ അച്ചന്റെ ആത്മീയ ഗാനങ്ങൾ ശ്രോതാക്കൾക്ക് വേറിട്ടൊരു അനുഭവമായി.റവ. സാം ലൂക്കോസിന്റെ പ്രാർത്ഥനയോടെ സംഗീത വിരുന്നിന് തുടക്കം കുറിച്ചു
സണ്ണി അറ്റ്ലാന്റ,ജോജു സക്കറിയാ, സിജി ആനന്ദ്, റവ. സാം ലൂക്കോസ്, ഷീബ, ബീന, ഇഷ വിനീഷ്, രജനി, മേഴ്സി, ജെനി എന്നിവർ ഗാനങ്ങൾ ആലപിച്ചു.
മാർത്തോമാ സുവിശേഷ പ്രസംഗ സംഘം ഗോസ്പൽ ടീം മുൻ ഡയറക്ടർ കൂടിയായ റവ. ജേക്കബ് തോമസ് തന്റെ സുവിശേഷ ശുശ്രൂഷയും സംഗീത വാസനയും കോർത്തിണക്കി നടത്തിയ ഈ സംഗീത സായാഹ്നം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.അലക്സ് തോമസ് നന്ദി പറഞ്ഞു .സിസിലി സണ്ണി, മാത്യൂസ് സഖറിയാ, ഫിന്നി വര്ഗീസ് സാങ്കേതിക സഹായം നൽകി. ഐ പി ൽ കോർഡിനേറ്റർ സി. വി. സാമുവേലിന്റെ സമാപന പ്രാർത്ഥനക്കും ,റവ സുനിൽ അച്ചന്റെ ആശീർവാദത്തിനും ശേഷം സംഗീത വിരുന്നു സമാപിച്ചു