advertisement
Skip to content

സ്‌കാർബറോ സീറോ മലബാർ ദേവാലയത്തിലെ മോഷണം: അപലപിച്ച് സമന്വയ കൾച്ചറൽ അസോസിയേഷൻ

ടൊറന്റോ : സ്‌കാർബറോ സീറോ മലബാർ ദേവാലയത്തിലെ മോഷണത്തെ ശക്തമായി അപലപിച്ച് കാനഡയിലെ പ്രമുഖ സംസ്കാരിക സംഘടനയായ സമന്വയ കൾച്ചറൽ അസോസിയേഷൻ. കാനഡയിലെ വിശ്വാസി സമൂഹത്തെ ഏറെ ദുഃഖിപ്പിച്ച ഈ സംഭവത്തെ ഒരു സാധാരണ മോഷണമായി കാണാൻ കഴിയില്ലെന്നും വിശ്വാസത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും സംഘടന വാർത്താകുറിപ്പിൽ അറിയിച്ചു . വിശുദ്ധ തോമാശ്ലീഹായുടെ (St. Thomas the Apostle) തിരുശേഷിപ്പ് ഉൾപ്പടെ മോഷണം പോയത് വിശ്വാസ സമൂഹത്തിന് ഇതുവരെയും ഉൾക്കൊള്ളാനായിട്ടില്ല.

നഷ്ടപ്പെട്ട വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് എത്രയും വേഗം വീണ്ടെടുക്കാൻ അധികൃതർ അടിയന്തിരമായി ഇടപെടണമെന്നും സമന്വയ അഭ്യർത്ഥിച്ചു . വിശ്വാസ സമൂഹത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം സിറോമലബാർ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ പരിപാടികൾക്ക് പൂർണ പിന്തുണ നൽകുന്നതായി ഭാരവാഹികൾ വ്യക്തമാക്കി .

വാർത്ത: ജോസഫ് ജോൺ കാൽഗറി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest