advertisement
Skip to content

തോമസ് കെ മാത്യു 89 ഫിലാഡെല്ഫിയാ

ന്യൂ യോർക്കിലെ സി എസ ഐ സഭകളുടെ സ്ഥാപകാംഗവും പൂവത്തൂർ മണ്ണാക്കുന്നേൽ കുടുംബാംഗവുമായ തോമസ് കെ മാത്യു (ബേബി - 89 ) ഫിലാഡെല്ഫിയായിൽ അന്തരിച്ചു. മുൻ പോലീസ് ഉദ്യോഗസ്ഥനായ മണ്ണാക്കുന്നേൽ കെ എം തോമസ് - മറിയാമ്മ ദമ്പതികളുടെ മകനാണ്. ദീർഘ വര്ഷങ്ങളായി ന്യൂ യോർക്ക് സ്റ്റേറ്റ് ഓഡിറ്ററായിരുന്നു. എഴുപതുകളിൽ ന്യൂ യോർക്ക് സിറ്റിയിലുണ്ടായിരുന്ന മാർത്തോമാ-സി എസ് ഐ ഇടവക ട്രഷറർ , തുടർന്ന് ക്വീൻസിലെ വുഡ്ഹാവനിൽ ആരംഭിച്ച സി എസ് ഐ മലയാളം കോൺഗ്രിഗേഷൻ ഇടവക കമ്മിറ്റിയംഗം, ട്രഷറർ എന്നീ നിലകളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. വില്ലിസ്റ്റൺ പാർക്കിലെ ജൂബിലി മെമ്മോറിയൽ സി എസ് ഐ ഇടവകയുടെ സ്ഥാപകാംഗവുമാണ് . ഫിലാഡെൽഫിയായ്ക്കു താമസം മാറിയതിനു ശേഷം ഫിലാഡൽഫിയയിലെ ക്രൈസ്റ്റ് ചർച്ച് അംഗമായിരുന്നു.

ഭാര്യ കരൂർ കുടുംബാംഗമായ പരേതയായ കുഞ്ഞമ്മ കെ മാത്യു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest