ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിലെ ബ്രൂക്ലിനിൽ, ക്രൗൺ ഹൈറ്റ്‌സ് പരിസരത്തുള്ള ഒരു ലോഞ്ചിൽ നടന്ന വെടിവയ്പ്പിൽ മൂന്ന് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഞായറാഴ്ച പുലർച്ചെ 3:30 ഓടെ ടേസ്റ്റ് ഓഫ് ദി സിറ്റി എന്ന സ്ഥലത്ത് ഒരു തർക്കത്തെ തുടർന്നാണ് സംഭവം.
മരിച്ച മൂന്നുപേരും പുരുഷന്മാരാണ്, പരിക്കേറ്റ എട്ട് പേർ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. ഒന്നിലധികം പേരാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. നിലവിൽ, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവസ്ഥലത്തുനിന്ന് 36-ഓളം ഷെൽ കേസിംഗുകളും ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്.
വെടിവയ്പ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.