advertisement
Skip to content

തൃശൂർ പൂരം ഇന്ന്

തൃശൂർ: ലോക പ്രശസ്തമായ തൃശൂർ പുരം ഇന്ന്. ഇന്നലെ ഉച്ചയ്ക്കു 12.16 ന് എറണാകുളം ശിവ കുമാർ നെയ്‌തലക്കാവ് ഭഗവതിയെ തിടമ്പേറ്റി വടക്കുന്നാഥൻ്റെ തെക്കേഗോപുര നടതുറന്ന് പുറത്തേക്ക്‌ വന്നതോടെ പൂരത്തീനു തുടക്കമായി.

ഇനി 36 മണിക്കൂർ തൃശൂർ പുരാവേശ ത്തിലാണ്. ഇന്നു രാവിലെ മുതൽ ചെറുപൂരങ്ങൾ വടക്കു ന്നാഥ സന്നിധിയിലേക്ക് എഴുന്നള്ളിയെത്തും. ഉച്ചയ്ക്കു 11 നു തി രുവമ്പാടിയുടെ മഠത്തിൽവരവ് ആരംഭിക്കും. മേളത്തിന് കോങ്ങാട് മധു അമരക്കാരനാകും. 12 ന് 15 ആനകളുടെ അക മ്പടിയോടെ പാറമേക്കാവിൻ്റെ എഴുന്നള്ളിപ്പു തുടങ്ങും. രണ്ടരയോടെ ഇലഞ്ഞിത്തറ മേളം. ഇതോടെ പുരത്തിൻ്റെ ആവേശം കൊട്ടിക്കയറും. ഇല ഞ്ഞിത്തറയിൽ കിഴക്കൂട്ട് അനിയൻ മാരാർ മേളപ്രമാണിയാകും വൈകുന്നേരം അഞ്ചരയോടെ തെക്കോട്ടിറക്കത്തോടെ ലോകപ്രശസ്തമായ കുടമാറ്റം. നാളെ പുലർച്ചെ മൂന്നിനു പ്രധാന വെടിക്കെട്ട്. ഉച്ചയോടെ ഉപചാരം ചൊല്ലി പിരിയുന്നതോ പൂരത്തിന് സമാപനമാകും. തിരു വമ്പാടി വിഭാഗത്തിന് തിരുവമ്പടി ചന്ദ്രശേഖരനും പാറമേക്കാവിന് ഗുരുവായൂർ ദേവസ്വത്തിൻറെ നന്ദൻ എന്ന ആനയും തിടമ്പേറ്റും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest