advertisement
Skip to content
GCCLatestDubai

നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ ക്കൂട്ട് തുർക്കി - സിറിയ റലീഫ് ഡ്രൈവിന്റെ ഭാഗമായി സിറിയക്ക് ഒരു കൈത്താങ്ങ്

നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദക്കൂട്ട്  യു എ ഇ ചാപ്റ്റർ റേഡിയോ ഏഷ്യയുമായി സഹകരിച്ചുകൊണ്ട് തുടരുന്ന തുർക്കി - സിറിയ റലീഫ് ഡ്രൈവിന്റെ രണ്ടാം ഘട്ടത്തിൽ  മെഡ് 7 ഫാർമസി ഗ്രൂപ്പുമായി കൈകോർത്തുകൊണ്ട് സിറിയയിലെ ഭൂകമ്പ ദുരിതർക്ക്‌ ആവശ്യമായ മരുന്നുകളും, പുതു വസ്ത്രങ്ങളും  അബുദാബിയിലെ സിറിയൻ എംബസി അധികൃതർക്ക്  എംബസി അങ്കണത്തിൽ വെച്ച്  പ്രസിഡന്റ് ശ്രീ മുബാറക്ക് ഇമ്പാർക്ക്, ഗ്ലോബൽ കൺവീനർ ഡോ.റെൻഷി രഞ്ജിത്, വെൽഫയർ ജോയിന്റ് കൺവീനർമാരായ ഫിറോസ് അലി,
സകരിയ എന്നിവരുടെ നേതൃത്വത്തിൽ ഔദ്യോഗികമായി കൈമാറി.

നമ്മൾ ചാവക്കാട്ടുക്കാരുടെ ഇത്തരം പ്രവർത്തനങ്ങൾ  എന്നും ഈ സമൂഹത്തിന് മുതൽക്കൂട്ടാണെന്ന് സിറിയൻ കൗൺസിൽ സെക്രട്ടറി അഭിപ്രായപ്പെട്ടു.

ചടങ്ങിൽ മെഡ് 7 പ്രതിനിധികളും,  എക്സിക്യൂട്ടീവ് അംഗങ്ങളും, അബുദാബിയിലെ മറ്റ് അംഗങ്ങളും പങ്കെടുത്തു.

നമ്മൾസ് റിലീഫ് ഡ്രൈവിന്റെ ആദ്യഘട്ടത്തിൽ    സമാഹരിച്ച  വിവിധതരം വസ്ത്രങ്ങളും, അവശ്യ സാധനങ്ങളും അടങ്ങിയ 3 ട്രക്ക് സാധനങ്ങൾ നമ്മൾസ് എമിറേറ്റ്സ് റെഡ് ക്രെസെന്റിന്റെ ദുബായിലുള്ള കാര്യായത്തിന് ഔദ്യഗികമായി കഴിഞ്ഞ വാരം കൈമാറിയിരുന്നു.

കൺവീനർ ശ്രീ സക്കറിയ സഹകരിച്ച എല്ലാ മഹാമനസ്കർക്കും, ചടങ്ങിൽ പങ്കെടുത്തവക്കും  നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest