നവംബര്‍ 2 ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്ക് പകല്‍ കൂടുതല്‍ ലഭിക്കുന്നത് അവസാനിച്ച്, സമയം പുലര്‍ച്ചെ ഒരു മണിയിലേക്ക് മടങ്ങുന്നു.കഴിഞ്ഞ വസന്തകാലത്ത് മാര്‍ച്ച് 9 നായിരുന്നു പകല്‍ കൂടുതല്‍ സമയം ആരംഭിച്ചത്.
വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവെക്കുന്ന സമയ മാറ്റം ആദ്യമായി നിലവില്‍ വന്നത് ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ്, വിന്റര്‍ സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിച്ചു. വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയില്‍ സമയ മാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയത്.
ഞായറാഴ്ച ക്ലോക്കുകള്‍ പിന്നോട്ട് പോകുമ്പോള്‍ ആളുകള്‍ക്ക് ഒരു മണിക്കൂര്‍ വര്‍ദ്ധിക്കും. മിക്ക അമേരിക്കക്കാര്‍ക്കും, ഒരു അധിക മണിക്കൂര്‍ ഉറക്കം ലഭിക്കും എന്നാണ്. പല ഡിജിറ്റല്‍ ക്ലോക്കുകളും ഒറ്റരാത്രികൊണ്ട് യാന്ത്രികമായി പുനഃസജ്ജമാക്കും, പക്ഷേ സ്വമേധയാ ക്രമീകരിക്കേണ്ട ഏതെങ്കിലും വാച്ചുകളോ ക്ലോക്കുകളോ മാറ്റാന്‍ ഓര്‍മ്മിക്കുക.
സമയമാറ്റത്തിനുശേഷം, വൈകുന്നേരത്തോടെ ഇരുട്ട് നേരത്തെ എത്തും, രാവിലെ സൂര്യോദയവും നേരത്തെ വരും.സ്പ്രിങ്ങ്, ഫോര്‍വേര്‍ഡ്, ഫാള്‍ ബാക്ക് വേര്‍ഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്. അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമയമാറ്റം ബാധകമല്ല.