advertisement
Skip to content

കുറഞ്ഞ സമയത്തിൽ കൂടുതൽ സ്ഥലങ്ങൾ; ജയ്‌സൽമേറിൽ സഞ്ചാരികൾക്ക് ഇനി ഹെലികോപ്റ്ററിൽ പറക്കാം

രാജസ്ഥാനിലെ ജയ്‌സൽമേർ, ലോകത്തിലെ ഏറ്റവും വലിയ കോട്ടകളിലൊന്ന് സ്ഥിതി ചെയ്യുന്നത് ഈ നഗരത്തിലാണ്. താർ മരുഭൂമിയുടെ ഹൃദയഭാഗമായ ഈ നാടിനു മറ്റൊരു വിളിപ്പേരുള്ളത് സ്വർണ നഗരി എന്നാണ്. കോട്ട കാണാനും ജയ്‌സാൽമീറിന്റെ സൗന്ദര്യം ആസ്വദിക്കാനും എത്തുന്നവർക്ക് ഇനി പുതിയൊരു സേവനം കൂടി ലഭ്യമാകും. നഗരത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇനി മരുഭൂമിയിലെ സാം മണൽക്കാടിനു മുകളിലൂടെ ഹെലികോപ്റ്ററിൽ പറക്കാം. അതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുകയാണ് രാജസ്ഥാൻ ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ.

പരീക്ഷണാടിസ്ഥാനത്തിൽ ഹെലികോപ്റ്റർ റൈഡ് ആരംഭിച്ചു കഴിഞ്ഞു. ജയ്‌സൽമേറിലെ സംഥാനിയിൽ നിന്നായിരുന്നു തുടക്കം. ഒരു ദിവസം 40 ഫ്ളൈറ്റുകളിലായി 200 സന്ദർശകർക്കാണ് ഈ സേവനം പ്രയോജനപ്പെടുത്താനാകുക. 5 മിനിറ്റ്, 15 മിനിറ്റ് വീതം നീളുന്ന റൈഡിൽ സന്ദർശകരുടെ താൽപര്യമനുസരിച്ച് ഏതു വേണമെന്നു തീരുമാനിക്കാവുന്നതാണ്. ഒരാൾക്ക് വരുന്ന ഏറ്റവും കുറഞ്ഞ നിരക്ക് 7000 രൂപയാണ്. ഒരു സ്വകാര്യ കമ്പനിയാണ് ഹെലികോപ്റ്റർ റൈഡ് സംഘടിപ്പിക്കുന്നത്.

സംസ്ഥാന ന്യൂനപക്ഷകാര്യ മന്ത്രി സലേഹ് മുഹമ്മദ്, വിനോദസഞ്ചാര വകുപ്പിന്റെ ചുമതയുള്ള മന്ത്രി മുരാരിലാൽ മീണ, രാജസ്ഥാൻ ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാൻ ധർമേന്ദ്ര റാത്തോർ എന്നിവർ ചേർന്നാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഇപ്പോൾ സംഥാനിയിൽ നിന്നും ആരംഭിച്ച ഹെലികോപ്റ്റർ റൈഡ് വിജയമാകുന്ന പക്ഷം വരും കാലങ്ങളിൽ ആ യാത്ര രാജസ്ഥാനിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വരെ നീട്ടുമെന്നു റാത്തോർ ഉദ്ഘാടനത്തിനു ശേഷം പറയുകയുണ്ടായി. മാത്രമല്ല, സംസ്ഥാനത്തെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ബൃഹത്പദ്ധതി നടപ്പിക്കാനുള്ള ശ്രമങ്ങളുമുണ്ട്. തീർത്ഥാടന, വന്യമൃഗ, ചരിത്ര, പൈതൃക കേന്ദ്രങ്ങൾ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും ആ ടൂറിസം സർക്യൂട്ട് വിപുലപ്പെടുത്തുക. ഈ പദ്ധതി നടപ്പിലാക്കപ്പെടുന്ന പക്ഷം ആഭ്യന്തര-വിദേശ വിനോദ സഞ്ചാരികൾക്കു കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയുമെന്നു റാത്തോർ കൂട്ടി ചേർത്തു.

വിനോദസഞ്ചാര മേഖലയിൽ അഭിന്നമായ സ്ഥാനവും വ്യത്യസ്തതയും അവകാശപ്പെടാൻ കഴിയുന്ന സ്ഥലമാണ് ജയ്‌സാൽമീർ. അതുകൊണ്ടുതന്നെ പുതിയ സർവീസ് ഈ നഗരത്തിലേയ്ക്ക് കൂടുതൽ പേരെ ആകർഷിക്കുമെന്നു ഉദ്ഘാടനത്തിനു ശേഷം സലേഹ് മുഹമ്മദ് പറയുകയുണ്ടായി. രാജസ്ഥാനിൽ വിനോദസഞ്ചാരത്തിന് വലിയ സാധ്യതകളുണ്ടെന്നും ഹെലികോപ്റ്റർ ജോയ്റൈഡ് ചരിത്രപരമാകുമെന്നും  രാജസ്ഥാൻ ടൂറിസം ഡെവലപ്മെന്റ് കോർപറേഷന്റെ സംരംഭത്തെ അഭിനന്ദിച്ച ടൂറിസം സംസ്ഥാന മന്ത്രി മുരാരിലാൽ മീണ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest