advertisement
Skip to content

ഡിജിറ്റൽ പണമിടപാടിൽ ഇന്ത്യ കുതിക്കുന്നു

മുംബയ്: ഡിജിറ്റൽ പണമിടപാടിൽ ഇന്ത്യ വൻതോതിൽ മുന്നേറുകയാണെന്ന് രാജ്യാന്തര ധനകാര്യ സാങ്കേതികവിദ്യാ സ്ഥാപനമായ എഫ്.ഐ.എസിന്റെ റിപ്പോർട്ട്. ഡിജിറ്റൽ ഇടപാട് കൂടിയതോടെ കറൻസിക്ക് ഇന്ത്യയിൽ സ്വീകാര്യത കുറയുകയാണ്. ഇ-കൊമേഴ്‌സിലെ അക്കൗണ്ട് – ടു- അക്കൗണ്ട് (എ2എ) ഇടപാട് 2021നേക്കാൾ 53 ശതമാനം ഉയർന്ന് കഴിഞ്ഞവർഷം 1200 കോടി ഡോളറിലെത്തി (ഏകദേശം ഒരുലക്ഷം കോടി രൂപ). ഡിജിറ്റൽ വാലറ്റുകളുടെ വളർച്ചാനിരക്ക് 5 ശതമാനത്തിൽ നിന്ന് 35 ശതമാനമായി.

2019-ൽ മൊത്തം വ്യാപാര ഇടപാടിൽ (പി.ഒ.എസ്) 71 ശതമാനം കറൻസികളായിരുന്നത് 2022-ൽ 27 ശതമാനമായി കുറഞ്ഞു.തത്സമയ പണകൈമാറ്റം (റിയൽടൈം പെയ്മെന്റ്സ്) ഉറപ്പാക്കുന്ന മികച്ച ഡിജിറ്റൽ പണമിടപാട് സൗകര്യമായ യൂണിഫൈഡ് പെയ്മെന്റ്‌സ് ഇന്റർഫേസ് (യു.പി.ഐ) ആണ് ഇന്ത്യയുടെ ഈ നേട്ടത്തിന് പിന്നിൽ. 40 രാജ്യങ്ങളിലെ ഡിജിറ്റൽ ഇടപാടുകൾ വിലയിരുത്തിയിട്ടാണ് എഫ്.ഐ.എസ് റിപ്പോർട്ട് പുറത്തിറക്കിയത്.2020 മാർച്ചിനെ അപേക്ഷിച്ച് 2022 ഓഗസ്റ്റിലേക്ക് എത്തുമ്പോൾ യു.പി.ഐ ഇടപാടിലുണ്ടായ വളർച്ച 427 ശതമാനമാണ്. ഗൂഗിൾപേ, ഫോൺപേ, പേടിഎം തുടങ്ങിയ യു.പി.ഐ പ്ലാറ്റ്‌ഫോമുകളുടെ സ്വീകാര്യതയാണ് നേട്ടമായത്. സ്മാർട്ട്‌ഫോൺ, അതിവേഗ ഇന്റർനെറ്റ് എന്നിവയുടെ വ്യാപനവും കരുത്തായി. 2020 ഡിസംബറിൽ 220 കോടിയായിരുന്ന യു.പി.ഐ ഇടപാട് കഴിഞ്ഞ ഡിസംബറിൽ 780 കോടിയിലുമെത്തി. 2026ൽ ഇ-കൊമേഴ്‌സിലെ അക്കൗണ്ട് – ടു- അക്കൗണ്ട് ഇടപാട് 3600 കോടി ഡോളറിലേക്ക് (ഏകദേശം 3 ലക്ഷം കോടി രൂപ) എത്തുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം കറൻസി ഇടപാടുകൾ 12-14 ശതമാനമായി ഈ കാലയളവിൽ ചുരുങ്ങുമെന്നാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest