advertisement
Skip to content

വാട്‌സാപ്പ് ഡെസ്‌ക്ടോപ്പിൽ ഇനി മുതല്‍ വീഡിയോ, ഓഡിയോ കോളുകള്‍ ചെയ്യാം

മെറ്റായുടെ ബ്ലോഗ് പോസ്റ്റ് പ്രകാരം പുതിയ വാട്‌സാപ് ഡെസ്‌ക്ടോപ്പ് ആപ്ലിക്കേഷനിലൂടെ ഇപ്പോള്‍ എട്ട് പേരുമായി ഗ്രൂപ്പ് വിഡിയോ കോള്‍ ചെയ്യാം. ഒരേസമയം 32 പേരുമായി ഓഡിയോ കോളുകളും ചെയ്യാനാകുമെന്ന് പറയുന്നു

വാട്‌സാപ്പിന്റെ വിന്‍ഡോസ് ഡെസ്‌ക്ടോപ് പതിപ്പില്‍ ഇനി മുതല്‍ വീഡിയോ, ഓഡിയോ കോളുകള്‍ ചെയ്യാനുള്ള സംവിധാനം അവതരിപ്പിച്ചു. വിന്‍ഡോസിനായുള്ള പുതിയ വാട്‌സാപ് ഡെസ്‌ക്ടോപ് ആപ് മൊബൈല്‍ ആപ്പിന് സമാനമായ ഇന്റര്‍ഫേസാണ് അവതരിപ്പിക്കുന്നത്. ഡെസ്‌ക്ടോപ് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് വേഗത്തില്‍ ലോഡു ചെയ്യുമെന്നും ഗ്രൂപ്പ് ഓഡിയോ, വീഡിയോ കോളുകള്‍ മെച്ചപ്പെടുത്തുമെന്നുമാണ് മെറ്റാ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.

മെറ്റായുടെ ബ്ലോഗ് പോസ്റ്റ് പ്രകാരം പുതിയ വാട്‌സാപ് ഡെസ്‌ക്ടോപ്പ് ആപ്ലിക്കേഷനിലൂടെ ഇപ്പോള്‍ എട്ട് പേരുമായി ഗ്രൂപ്പ് വിഡിയോ കോള്‍ ചെയ്യാം. ഒരേസമയം 32 പേരുമായി ഓഡിയോ കോളുകളും ചെയ്യാനാകുമെന്ന് പറയുന്നു. കമ്പനിയുടെ മറ്റ് ആപ്പുകളെ പോലെ തന്നെ ഡെസ്‌ക്ടോപ് ആപ്പിലും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ നല്‍കുന്നത് തുടരുമെന്ന് വാട്‌സാപ് പറയുന്നു. പ്രൈമറി ഫോണ്‍ സ്വിച്ച് ഓഫ് ആണെങ്കിലും വിന്‍ഡോസ് ഡെസ്‌ക്ടോപ് ആപ്പില്‍ മെസേജുകള്‍ ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഒരു വാട്‌സാപ് അക്കൗണ്ടുമായി നാല് ഡിവൈസുകള്‍ വരെ കണക്റ്റ് ചെയ്യാം. പ്രൈമറി ഫോണില്‍ ഇന്റര്‍നെറ്റ് ലഭ്യമല്ലെങ്കില്‍ പോലും എല്ലാ ഉപകരണങ്ങളിലും മെസേജുകള്‍ ലഭിക്കും.

കൂടുതല്‍ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവര്‍ത്തകരുമായും ഒന്നിച്ച് കോള്‍ ചെയ്യാന്‍ കാലക്രമേണ ഈ പരിധികള്‍ വര്‍ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. വിന്‍ഡോസിനായുള്ള പുതിയ വാട്‌സാപ് ഡെസ്‌ക്ടോപ് ആപ്ലിക്കേഷന് മൊബൈല്‍ പതിപ്പിന് സമാനമായ ഇന്റര്‍ഫേസ് ആണെന്നും മെറ്റാ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest